മലയിൻകീഴ് ∙ കുണ്ടമൺകടവ് പഴയ പാലത്തിലെ ഇരുമ്പ് കൈവരിയും നദിയിൽ മാലിന്യം തള്ളാതിരിക്കാൻ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് വലയും വാഹനം ഇടിച്ചു തകർന്നു 6 മാസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി ചെയ്തില്ല. കഴിഞ്ഞ ഓഗസ്റ്റ് 9ന് വൈകിട്ടാണ് വിദ്യാർഥികളുമായി വന്ന സ്വകാര്യ സ്കൂൾ വാൻ നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയിൻകീഴ് ∙ കുണ്ടമൺകടവ് പഴയ പാലത്തിലെ ഇരുമ്പ് കൈവരിയും നദിയിൽ മാലിന്യം തള്ളാതിരിക്കാൻ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് വലയും വാഹനം ഇടിച്ചു തകർന്നു 6 മാസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി ചെയ്തില്ല. കഴിഞ്ഞ ഓഗസ്റ്റ് 9ന് വൈകിട്ടാണ് വിദ്യാർഥികളുമായി വന്ന സ്വകാര്യ സ്കൂൾ വാൻ നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിന്നത്. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകരുകയും 5 വിദ്യാർഥികൾക്കു പരുക്ക് ഏൽക്കുകയും ചെയ്തു. തലനാരിഴയ്ക്കാണു വൻദുരന്തം ഒഴിവായത്. 

പാലത്തിന്റെ ഇരുമ്പ് കൈവരിയുടെ ഒരു ഭാഗം തകർന്നു. ഇതിനോടനുബന്ധിച്ചുള്ള ഇരുമ്പ് വലയും നശിച്ചു. എന്നാൽ ഇതു ശരിയാക്കാൻ സ്കൂൾ അധികൃതരും പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല. പാലത്തിന്റെ കൈവരി തകർന്നത് ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയാണ്. ഇരുമ്പ് വല പൊട്ടിയതോടെ ഇതുവഴി സാമൂഹിക വിരുദ്ധർ മാലിന്യം നദിയിൽ തള്ളുന്നതും പതിവായി. കൂടാതെ പൊട്ടിയ ഇരുമ്പ് വല പാലത്തിലേക്ക് തള്ളി നിൽക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാരുടെ വസ്ത്രം ഇതിൽ കുടുങ്ങി അപകടം സംഭവിക്കാനും സാധ്യതയേറെയാണ്. 

125 വർഷമായ തൂക്കുപാലം , പക്ഷേ സംരക്ഷണമില്ല

മലയിൻകീഴ് ∙ തിരുവനന്തപുരം – കാട്ടാക്കട റോഡിൽ കുണ്ടമൺകടവിൽ കരമനയാറിനു കുറുകെയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. 1898ൽ ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്താണ് പാലം പണിതത്. പൂർണമായും ബ്രിട്ടിഷ് സാങ്കേതിക വിദ്യയിൽ തൂക്കുപാലത്തിന്റെ മാതൃകയിലാണ് നിർമാണം. കൂറ്റൻ ഉരുക്കുപാളങ്ങളിലൂടെ നദിയുടെ ഇരുകരകളെയും ബന്ധിപ്പിച്ച്, നട്ടും ബോൾട്ടും ഉപയോഗിച്ച് 16 ഗർഡറുകളെ കൂട്ടിയിണക്കിയായിരുന്നു പാലത്തിന്റെ നിർമാണം. 

തൂണുകളില്ലാതെ സ്ഥാപിച്ചിരിക്കുന്ന കേരളത്തിലെ ഏക പാലം കൂടിയാണിത്. ഇംഗ്ലണ്ടിൽ നിന്നാണ് പാലത്തിനായുള്ള സാമഗ്രികൾ എത്തിച്ചത്. 125 വർഷം പിന്നിട്ട കുണ്ടമൺകടവ് ഇരുമ്പ് പാലത്തെ പൈതൃക ഇടനാഴിയാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചെങ്കിലും തുടർ നടപടി ഇല്ല. എന്നാൽ ഇപ്പോൾ കൈവരികൾ തകർന്നും പാഴ്ച്ചെടികൾ വളർന്നും സാമൂഹികവിരുദ്ധർ മാലിന്യം തള്ളിയും പാലം ശോചനീയാവസ്ഥയിലായി. പഴയ പാലത്തിലെ വീതി കുറവ് കാരണം റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമായതോടെയാണ് 2015 ജൂലൈ രണ്ടിന് പുതിയ പാലം തുറന്നത്. ഈ രണ്ടു പാലത്തിലൂടെയും ഇപ്പോൾ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.