നെയ്യാറ്റിൻകര ∙ യാത്രക്കാർക്കു നേരെ ബസ് പാഞ്ഞു കയറി രണ്ടു വയസ്സുകാരന് ഉൾപ്പെടെ 6 പേർക്ക് പരുക്ക്. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ആരുടെയും പരുക്ക് ഗുരുതരമല്ല.ബ്രേക്ക് നഷ്ടമായി ബസിന്റെ നിയന്ത്രണം വിട്ടതെന്ന് പ്രാഥമിക നിഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര ∙ യാത്രക്കാർക്കു നേരെ ബസ് പാഞ്ഞു കയറിയ സംഭവത്തിനു പിന്നാലെ കെഎസ്ആർടിസിക്കെതിരെ ആരോപണവുമായി പരുക്കേറ്റവർ. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും അവരുടെ ചികിത്സ നടത്താനും ബാധ്യതയുണ്ടായിട്ടും കെഎസ്ആർടിസി അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് ഇവർ പറയുന്നു. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ മഞ്ചവിളാകം സ്വദേശികളായ ആദിത്യ (23), ശ്രീകല (51), സൂര്യ (26) എന്നിവരാണ് അധികൃതർക്കെതിരെ ഗുരുതര ആക്ഷേപം ഉന്നയിച്ചത്.

അവർ പറയുന്നത്: ബസ് കാത്തു നിൽക്കാൻ തുടങ്ങിയിട്ട് അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് അപകടം. ബസ് ഇടിച്ചു തെറിപ്പിച്ചപ്പോൾ 2 വയസ്സുള്ള കുഞ്ഞും തങ്ങൾക്കൊപ്പം നിലത്തു വീണു. ആ കുഞ്ഞിനെ ഒന്ന് എടുക്കുന്നതിനെക്കാൾ വ്യഗ്രത കാട്ടിയത് അപകടം ഉണ്ടാക്കിയ ബസ് ഡ്രൈവറെ സംരക്ഷിക്കാനായിരുന്നു. നിലത്തു വീണു കിടന്ന തങ്ങളുടെ മുകളിലൂടെ ആ ഡ്രൈവറെയും കണ്ടക്ടറെയും അവിടെ നിന്ന് മാറ്റി. പിന്നീടാണ് ആംബുലൻസ് വന്നതും ആശുപത്രിയിൽ എത്തിച്ചതും. അത്യാവശ്യമായി ഒരിടം വരെ പോകാനാണ് ബസ് സ്റ്റാൻഡിൽ എത്തിയത്. കൂടുതൽ പണം കൈവശമുണ്ടായിരുന്നില്ല. എക്സ്റേ എടുക്കണമെന്നു പറഞ്ഞ ഡോക്ടർ ചിലപ്പോൾ സ്കാൻ ചെയ്യേണ്ടി വരുമെന്നു പറഞ്ഞപ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിച്ചു. ശരിക്കും കെഎസ്ആർടിസി അധികൃതർ അല്ലേ ചികിത്സാ ചെലവുകൾ വഹിക്കേണ്ടത്. പക്ഷേ, ആശുപത്രിയിൽ ആരുമുണ്ടായില്ല. ഇക്കാര്യം പൊലീസ് ചോദിച്ചപ്പോൾ പറഞ്ഞിട്ടുണ്ട്.

ADVERTISEMENT

നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ബ്രേക്ക് നഷ്ടമായി ബസിന്റെ നിയന്ത്രണം വിട്ടതെന്ന് പ്രാഥമിക നിഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. ചെങ്കൽ സ്വദേശി ലത കുമാരി (48), മഞ്ചവിളാകം സ്വദേശികളായ ആദിത്യ (23), അഥർവ് (2), ശ്രീകല (51), സൂര്യ (26), നിലമാമൂട് സ്വദേശി ശാന്തി (45) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

മഞ്ചവിളാകം – കാരക്കോണം റൂട്ടിൽ ഓടുന്ന നെയ്യാറ്റിൻകര ഡിപ്പോയുടെ തന്നെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നാലരയോടെ സ്റ്റാൻഡിനുള്ളിൽ എത്തിയ ബസ്, സ്പീഡ് ബ്രേക്കർ തകർത്ത് യാത്രക്കാർ നിൽക്കുന്ന ഭാഗത്തേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. യാത്രക്കാരും വിദ്യാർഥികളും ചെറിയ തോതിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ‍ഡ്രൈവറെയും കണ്ടക്ടറെയും സഹപ്രവർത്തകർ അവിടെ നിന്ന് മാറ്റി.പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനു പകരം സഹപ്രവർത്തകരെ രക്ഷിക്കാനാണ് കെഎസ്ആർടിസി അധികൃതർ ശ്രമിച്ചതെന്ന് യാത്രക്കാർ ആരോപിച്ചു. പൊലീസ് എത്തുന്നതിനു മുൻപു തന്നെ ബസ് മാറ്റുകയും ചെയ്തു.

ADVERTISEMENT

നവംബർ 13ന് കാട്ടാക്കട ബസ് സ്റ്റാൻഡിൽ സമാനമായി ഉണ്ടായ അപകടത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ബിരുദ വിദ്യാർഥിനി അബന്യ കൊല്ലപ്പെട്ടിരുന്നു. നെയ്യാറ്റിൻകരയിൽ യാത്രക്കാർക്ക് ആ വിധിയുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് ദൃക്സാക്ഷികൾ പ്രതികരിച്ചു.