തിരുവനന്തപുരം ∙ കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ചും കേന്ദ്രം നൽകാനുള്ള തുകയെക്കുറിച്ചും തുറന്ന സംവാദത്തിനു മന്ത്രി കെ.എൻ.ബാലഗോപാലിനെ വെല്ലുവിളിച്ചു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.ഉമ്മൻ ചാണ്ടിയുടെ കാലത്തു കേന്ദ്രത്തിൽ നിന്ന് 9000 കോടി രൂപയുടെ റവന്യു ഡെഫിസിറ്റ് ഗ്രാന്റ് ലഭിച്ചപ്പോൾ ഈ സർക്കാരിന് 53,000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ചും കേന്ദ്രം നൽകാനുള്ള തുകയെക്കുറിച്ചും തുറന്ന സംവാദത്തിനു മന്ത്രി കെ.എൻ.ബാലഗോപാലിനെ വെല്ലുവിളിച്ചു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.  ഉമ്മൻ ചാണ്ടിയുടെ കാലത്തു കേന്ദ്രത്തിൽ നിന്ന് 9000 കോടി രൂപയുടെ റവന്യു ഡെഫിസിറ്റ് ഗ്രാന്റ് ലഭിച്ചപ്പോൾ ഈ സർക്കാരിന് 53,000 കോടി കിട്ടി. ഈ ഇനത്തിൽ ഏറ്റവും കൂടുതൽ കിട്ടിയതും  കേരളത്തിനാണ്. അഞ്ച് വർഷം കിട്ടേണ്ട ജിഎസ്ടി നഷ്ടപരിഹാരം ആറാം വർഷവും കിട്ടുമെന്നു പറയുന്നതു കാപട്യമാണ്. കേന്ദ്രത്തിനു മന്ത്രി ബാലഗോപാൽ അയച്ച കത്തിൽ 3100 കോടി മാത്രമാണു കിട്ടാനുള്ളതെന്നു പറഞ്ഞിട്ടുണ്ട്.

അതു മറച്ചുവച്ചു മാധ്യമങ്ങളെയും ജനങ്ങളെയും മന്ത്രി  കബളിപ്പിക്കുകയാണെന്നും സതീശൻ പറഞ്ഞു. സിപിഎമ്മിന്റെ കടുത്ത എതിർപ്പുകൾ അവഗണിച്ച് യുഡിഎഫ് നടപ്പാക്കിയ വിഴിഞ്ഞം തുറമുഖത്തെപ്പറ്റിയാണ് ബജറ്റിൽ ഏറ്റവുമധികം പരാമർശം. പദ്ധതി 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പാണെന്ന പറഞ്ഞ പാർട്ടി സെക്രട്ടറിയാണ് ഇപ്പോൾ മുഖ്യമന്ത്രി. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ നിരക്ക് 8 വർഷം മുൻപ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് അവസാനമായി വർധിപ്പിച്ചത്. 

ADVERTISEMENT

പ്രഥമാധ്യാപകരുടെ പോക്കറ്റിൽ നിന്നാണ്  ഇപ്പോൾ പണം നൽകുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ 6 മാസമായി നൽകുന്നില്ല. സതീശൻ പറഞ്ഞു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 1128 കോടിയാണു കുടിശിക. കാരുണ്യ ബെനവലന്റ് പദ്ധതിയിൽ 180 കോടിയും. കാരുണ്യ കാർഡ് ആശുപത്രികൾ സ്വീകരിക്കുന്നില്ല.ഒന്നിനും പണമില്ലെന്ന് അറിയാവുന്നതു കൊണ്ടാണ് ബജറ്റ് വായിച്ചപ്പോൾ ഭരണപക്ഷാംഗങ്ങൾ വലിയ ആവേശം കാണിക്കാത്തതെന്നു മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.  റബറിന് താങ്ങുവില   10 രൂപ മാത്രം കൂട്ടി കർഷകരെ അവഹേളിച്ചെന്നു മോൻസ് ജോസഫ് പറഞ്ഞു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT