പോത്തൻകോട് ∙ അണ്ടൂർക്കോണത്ത് രാജ്യാന്തര നിലവാരത്തിലുള്ള പഠന പരിശീലന ഗവേഷണ കേന്ദ്രം ‘അറിവിടം’ കെട്ടിട നിർമാണം ഇഴഞ്ഞു നീങ്ങുന്നു. ഇതുവരെ ഒന്നാംഘട്ടത്തിന്റെ ഭാഗമായ കെട്ടിടത്തിന്റെ അടിസ്ഥാനം മാത്രമാണു പണി നടന്നിട്ടുള്ളത്.ജില്ലാ പഞ്ചായത്ത് 15 ലക്ഷവും ഗ്രാമ പഞ്ചായത്ത് 5 ലക്ഷവും ചെലവിട്ട് ആദ്യഘട്ട കെട്ടിട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തൻകോട് ∙ അണ്ടൂർക്കോണത്ത് രാജ്യാന്തര നിലവാരത്തിലുള്ള പഠന പരിശീലന ഗവേഷണ കേന്ദ്രം ‘അറിവിടം’ കെട്ടിട നിർമാണം ഇഴഞ്ഞു നീങ്ങുന്നു. ഇതുവരെ ഒന്നാംഘട്ടത്തിന്റെ ഭാഗമായ കെട്ടിടത്തിന്റെ അടിസ്ഥാനം മാത്രമാണു പണി നടന്നിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് 15 ലക്ഷവും ഗ്രാമ പഞ്ചായത്ത് 5 ലക്ഷവും ചെലവിട്ട് ആദ്യഘട്ട കെട്ടിട നിർമാണം 90 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു തുടക്കത്തിലെ വാഗ്ദാനം. ഹാബിറ്റാറ്റിനായിരുന്നു കരാർ. ജില്ലാ പഞ്ചായത്തും കരാറുകാരും തമ്മിൽ എസ്റ്റിമേറ്റിനെ ചൊല്ലിയുണ്ടായ തർക്കവും ഗ്രാമ പഞ്ചായത്തുമായി സംയുക്ത കരാർ വയ്ക്കാത്തതുമാണു കെട്ടിട നിർമാണം ഇഴയാൻ കാരണമായി പറയുന്നത്. 

2023 ഏപ്രിൽ മാസത്തിൽ മന്ത്രി ജി.ആർ.അനിലായിരുന്നു കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ കുടുംബങ്ങളിലെ മിടുക്കരായ 50 ഗവേഷണ വിദ്യാർഥികൾക്കു താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം, റഫറൻസ് ലൈബ്രറി, ഡിജിറ്റൽ ലൈബ്രറി, സെമിനാർ ഹാൾ, വിവിധ പരിശീലനങ്ങൾ നടത്തുന്നതിനുള്ള സൗകര്യം എന്നിവയെല്ലാം ഉൾപ്പെടുന്ന തരത്തിലായിരുന്നു വിഭാവനം ചെയ്തത്. ഒന്നരക്കോടി ചെലവിൽ രണ്ടാം ഘട്ടം ഉണ്ടാകുമെന്നും അന്നു പറഞ്ഞിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT