തിരുവനന്തപുരം ∙ നാളെയും മറ്റന്നാളും നഗരത്തിൽ ജലവിതരണം മുടങ്ങുമെന്ന് അറിയിച്ചിരുന്ന സ്ഥലങ്ങളിൽ മാറ്റം. ഒരു ജലശുദ്ധീകരണശാലയിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചതിനാൽ നാളെ മാത്രമാണ് ചില ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടുകയെന്ന് ജലഅതോറിറ്റി അറിയിച്ചു.അരുവിക്കര ജലശുദ്ധീകരണശാലകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ

തിരുവനന്തപുരം ∙ നാളെയും മറ്റന്നാളും നഗരത്തിൽ ജലവിതരണം മുടങ്ങുമെന്ന് അറിയിച്ചിരുന്ന സ്ഥലങ്ങളിൽ മാറ്റം. ഒരു ജലശുദ്ധീകരണശാലയിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചതിനാൽ നാളെ മാത്രമാണ് ചില ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടുകയെന്ന് ജലഅതോറിറ്റി അറിയിച്ചു.അരുവിക്കര ജലശുദ്ധീകരണശാലകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നാളെയും മറ്റന്നാളും നഗരത്തിൽ ജലവിതരണം മുടങ്ങുമെന്ന് അറിയിച്ചിരുന്ന സ്ഥലങ്ങളിൽ മാറ്റം. ഒരു ജലശുദ്ധീകരണശാലയിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചതിനാൽ നാളെ മാത്രമാണ് ചില ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടുകയെന്ന് ജലഅതോറിറ്റി അറിയിച്ചു.അരുവിക്കര ജലശുദ്ധീകരണശാലകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നാളെയും മറ്റന്നാളും നഗരത്തിൽ ജലവിതരണം മുടങ്ങുമെന്ന് അറിയിച്ചിരുന്ന സ്ഥലങ്ങളിൽ മാറ്റം.  ഒരു ജലശുദ്ധീകരണശാലയിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചതിനാൽ നാളെ മാത്രമാണ് ചില ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടുകയെന്ന് ജലഅതോറിറ്റി അറിയിച്ചു. അരുവിക്കര ജലശുദ്ധീകരണശാലകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, നാളെ പൂർണമായും, മറ്റന്നാൾ ഭാഗികമായും നഗരത്തിലും പരിസരപ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെടുമെന്നാണ് ജലഅതോറിറ്റി ബുധനാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചത്. 

എന്നാൽ, അരുവിക്കരയിലെ 86 ദശലക്ഷം ലീറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാലയിലെ അറ്റകുറ്റപ്പണികൾ അമ്പലമുക്കിൽ കഴിഞ്ഞ ദിവസമുണ്ടായ ചോർച്ചയോട് അനുബന്ധിച്ചു നടത്തിയ പ്രവൃത്തികൾക്കൊപ്പം പൂർത്തിയാക്കിയതിനാൽ  നാളെ, 74 ദശലക്ഷം ലീറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ അറ്റകുറ്റപ്പണികൾ മാത്രമാണ് നടത്തുന്നതെന്നും ജലഅതോറിറ്റി അറിയിച്ചു. ഈ സാഹചര്യത്തിൽ നേരത്തെ നൽകിയ അറിയിപ്പിൽ നിന്നു വ്യത്യസ്തമായി ചില സ്ഥലങ്ങളിൽ മാത്രമായിരിക്കും നാളെ ജലവിതരണം മുടങ്ങുക. നാളെ രാവിലെ 7 മുതൽ ജലവിതരണം തടസ്സപ്പെടും. 

ADVERTISEMENT

അറ്റകുറ്റപ്പണികൾക്ക് ശേഷം താഴ്ന്ന പ്രദേശങ്ങളിൽ നാളെ രാത്രി 10 മണിയോടെയും, ഉയർന്ന പ്രദേശങ്ങളിൽ മറ്റന്നാൾ ഉച്ചയോടെയുമാണ് ജലവിതരണം പൂർവ സ്ഥിതിയിലാകുക. ജലവിതരണം മുടങ്ങുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ എടുത്ത് കേരള വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്ന് തിരുവനന്തപുരം പിഎച്ച് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചു. ടാങ്കറിൽ വെളളം  വേണ്ടവർ ഹെൽപ് ലൈൻ നമ്പറിൽ( 8547697340) ബന്ധപ്പെടണം. തിരുവനന്തപുരം കോർപറേഷന്റെ സ്മാർട്ട് ട്രിവാൻട്രം ആപ്പിലൂടെയും ജലവിതരണത്തിനുളള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.  ബന്ധപ്പെടേണ്ട ഫോൺ നമ്പർ - 9496434488 (24 മണിക്കൂറും),  0471 – 2377701.

ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങൾ
കുര്യാത്തി-വണ്ടിത്തടം സെക‍്ഷനുകളുടെ പരിധിയിൽ വരുന്ന വലിയതുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്‌, പൂന്തുറ, മുട്ടത്തറ, പുത്തൻപള്ളി, കുര്യാത്തി, മണക്കാട്‌, മാണിക്കവിളാകം, വള്ളക്കടവ്‌, കമലേശ്വരം, ആറ്റുകാൽ, കളിപ്പാംകുളം, അമ്പലത്തറ, തിരുവല്ലം, പുഞ്ചക്കരി, പുങ്കുളം, വെങ്ങാനൂർ പഞ്ചായത്ത്‌ , തിരുമല-കരമന സെക്‌ഷനുകളുടെ പരിധിയിൽ വരുന്ന പി.ടി.പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്‌.

ADVERTISEMENT

വട്ടിയൂർക്കാവ്‌, നെട്ടയം, മുന്നാംമൂട്‌, മണലയം, മണികണ്ഠേശ്വരം, കാച്ചാണി, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലേ, സി.പി.ടി., തൊഴുവൻകോട്‌, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്‌, കുണ്ടമൻകടവ്‌, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവൻമുകൾ, നെടുംകാട്‌, കാലടി, നീറമൺകര, കരുമം, വെള്ളായണി, മരുതൂർക്കടവ്‌, മേലാംങ്കോട്‌, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്‌, നേമം, എസ്റ്റേറ്റ്‌, സത്യൻനഗർ, പ്രേംനഗർ, മേലാറന്നൂർ, മേലാംകോട്‌, പൊന്നുമംഗലം, ശാന്തിവിള, കാരയ്ക്കാമണ്ഡപം, പ്ലാങ്കാലമൂട്, ബണ്ട് റോഡ്, സ്റ്റുഡിയോറോഡ്‌, ആറന്നൂർ.

പൈപ്പ് പൊട്ടൽ പരിഹരിച്ചു, ആശ്വാസം 
തിരുവനന്തപുരം ∙ രണ്ടു ദിവസത്തിലധികം ജനത്തിനെ ദുരിതത്തിലാക്കിയ അമ്പലമുക്കിലെ പൈപ്പ് പൊട്ടൽ ജല അതോറിറ്റി പരിഹരിച്ചു. രാത്രി എട്ടോടെ പമ്പിങ് പുനരാരംഭിച്ചു. ഇന്ന് പുലർച്ചയോടെ താഴ്ന്ന പ്രദേശങ്ങളിൽ ജലവിതരണം പൂർണമായും പൂർവസ്ഥിതിയിലാകുമെന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചു. ഉച്ചയോട് കൂടിയേ ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തുമെന്നും അധികൃതർ അറിയിച്ചു.  സാന്ത്വനം ജംക്‌ഷനിലെ റോഡിൽ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് 400 എംഎം പൈപ്പ് പൊട്ടിയത്. 

ADVERTISEMENT

40 വർഷത്തോളം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. 
ഇതുവഴി 900 എംഎം പൈപ്പ് ലൈൻ കൂടി കടന്നുപോകുന്നുണ്ട്. പൊട്ടലുണ്ടായതിനെ തുടർന്ന് രണ്ട് ലൈനുകളിലൂടെയുള്ള ജലവിതരണവും തടസ്സപ്പെട്ടു. ഇതാണ് കൂടുതൽ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടാൻ ഇടയാക്കിയത്. ചെറിയ ചോർച്ചയായിരുന്നു ആദ്യം ഉണ്ടായതെങ്കിലും പിന്നീട് അത് വലിയ പൊട്ടലായി മാറി. ഒരു ദിവസത്തിലേറെ റോഡിലൂടെ ലീറ്റർ കണക്കിന് വെള്ളം ഒഴുകി പോയി. കഴിഞ്ഞ ദിവസം ചാക്കയിൽ കെഎസ്ഇബി ഡ്രില്ലിങ് യന്ത്രം ഇടിച്ചുപൊട്ടിയ പൈപ്പും അറ്റകുറ്റപ്പണി നടത്തി ഉച്ചയോടെ ജലവിതരണം പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.