ലൈസൻസ് പുതുക്കിയ വ്യാപാരിക്ക് ലൈസൻസ് ഇല്ലെന്ന പേരിൽ പിഴ ചുമത്തിയതായി പരാതി
നെയ്യാറ്റിൻകര ∙ ലൈസൻസ് പുതുക്കിയ വ്യാപാരിക്ക്, ലൈസൻസ് ഇല്ലെന്ന പേരിൽ നഗരസഭ പിഴ ചുമത്തിയതായി പരാതി. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ കനിയുന്നില്ല. നവ കേരള സദസ്സിൽ നൽകിയ പരാതിയെക്കുറിച്ചും വിവരമില്ല. നെയ്യാറ്റിൻകര ടൗൺ ഹാളിനു സമീപം പലവ്യഞ്ജന കട(എആർ സ്റ്റോർ) നടത്തുന്ന എം.ജിസ്തിയാണ് ദുരിതം

നെയ്യാറ്റിൻകര ∙ ലൈസൻസ് പുതുക്കിയ വ്യാപാരിക്ക്, ലൈസൻസ് ഇല്ലെന്ന പേരിൽ നഗരസഭ പിഴ ചുമത്തിയതായി പരാതി. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ കനിയുന്നില്ല. നവ കേരള സദസ്സിൽ നൽകിയ പരാതിയെക്കുറിച്ചും വിവരമില്ല. നെയ്യാറ്റിൻകര ടൗൺ ഹാളിനു സമീപം പലവ്യഞ്ജന കട(എആർ സ്റ്റോർ) നടത്തുന്ന എം.ജിസ്തിയാണ് ദുരിതം അനുഭവിക്കുന്നത്. 2023–24 സാമ്പത്തിക വർഷത്തേയ്ക്കുള്ള ലൈസൻസ് പുതുക്കുന്ന വേളയിൽ സാമ്പത്തിക വർഷം തെറ്റായി രേഖപ്പെടുത്തിയതാണ് തുടക്കം. അധികൃതരുടെ നിർദേശ പ്രകാശം ജിസ്തി രണ്ടാമതും ലൈസൻസ് ഫീ ഒടുക്കി. പക്ഷേ, നഗരസഭ, ഫൈൻ അടയ്ക്കണമെന്ന് നോട്ടിസ് പുറപ്പെടുവിക്കുകയാണ് ഉണ്ടായതെന്ന് ജിസ്തി പറയുന്നു. നേരിട്ട് നഗരസഭയിൽ എത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും പരിഹാരം കാണുന്നില്ല. വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോൾ അതിന് വ്യക്തമായ മറുപടി നൽകിയില്ലെന്നും വ്യാപാരി ആരോപിക്കുന്നു.