ശ്രീകാര്യം∙ പൊലീസ് സ്റ്റേഷനു സമീപം പിടികൂടിയ വാഹനങ്ങൾ നിരത്തിയിടുന്നത് സ്കൂൾ വിദ്യാർഥികൾക്കും വാഹന യാത്രക്കാർക്കും ഭീഷണി. ശ്രീകാര്യം –ആക്കുളം റോഡിൽ ലയോള സ്കൂളിനു സമീപം ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ പിടികൂടുന്ന വാഹനങ്ങളാണ് സ്റ്റേഷനു മുൻപിലെ റോഡിൽ സൂക്ഷിക്കുന്നത്. പൊലീസ് സ്റ്റേഷന് എതിർവശത്ത് ലയോള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകാര്യം∙ പൊലീസ് സ്റ്റേഷനു സമീപം പിടികൂടിയ വാഹനങ്ങൾ നിരത്തിയിടുന്നത് സ്കൂൾ വിദ്യാർഥികൾക്കും വാഹന യാത്രക്കാർക്കും ഭീഷണി. ശ്രീകാര്യം –ആക്കുളം റോഡിൽ ലയോള സ്കൂളിനു സമീപം ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ പിടികൂടുന്ന വാഹനങ്ങളാണ് സ്റ്റേഷനു മുൻപിലെ റോഡിൽ സൂക്ഷിക്കുന്നത്. പൊലീസ് സ്റ്റേഷന് എതിർവശത്ത് ലയോള സ്കൂളാണ്. ശ്രീകാര്യം ആക്കുളം റോഡാണെങ്കിൽ വീതി കുറഞ്ഞതും പൊലീസ് സ്റ്റേഷൻ എത്തുമ്പോൾ വളഞ്ഞുമാണ് പോകുന്നത്. പൊലീസ് ജീപ്പും വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തുന്നവരുമെല്ലാം വീതി കുറഞ്ഞ റോഡിന്റെ ഇരു വശങ്ങളിലുമാണ് പാർക്ക് ചെയ്യുന്നത്. 

ഇതു മൂലം വലുതും ചെറുതുമായ നിരവധി വാഹനാപക‌ടങ്ങളാണ് സംഭവിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ഇവിടെ വച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചിരുന്നു. സ്കൂളിൽ നടന്നു പോകുന്ന വിദ്യാർഥികൾക്കും പാർക്കിങ് ഭീഷണിയാണ്. പാർക്കിങ് മൂലം എതിരെ വരുന്ന വാഹനങ്ങളെയും യാത്രക്കാരെയും കാണാൻ വാഹനം ഓ‌ടിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ട്. ശ്രീകാര്യം പൊലീസ് പിടികൂടുന്ന വാഹനങ്ങൾ മറ്റെവിടെയെങ്കിലും സൂക്ഷിച്ച് ഇൗ ഭാഗത്തെ അപകട സാധ്യത ഇല്ലാതാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT