തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ നാളെ രാത്രി 8 വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ്. ഈ സമയം ഹെവി വാഹനങ്ങൾ, കണ്ടെയ്നറുകൾ, ചരക്കു വാഹനങ്ങൾ മുതലായവ നഗരത്തിൽ പ്രവേശിക്കുന്നതും റോഡുകളിൽ പാർക്കു ചെയ്യുന്നതും നിരോധിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോ പാർക്കിങ്
ഇന്നും നാളെയും ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന കിള്ളിപ്പാലം -പാടശ്ശേരി - ചിറപ്പാലം  ബണ്ട്  റോഡ്, അട്ടക്കുളങ്ങര- മണക്കാട്- മാർക്കറ്റ് റോഡ്, അട്ടക്കുളങ്ങര – കമലേശ്വരം റോഡ്, കമലേശ്വരം - വലിയപള്ളി റോഡ്, കൊഞ്ചിറവിള – ആറ്റുകാൽ റോഡ്, ചിറമുക്ക് -ഐരാണിമുട്ടം റോഡ് , കിള്ളിപ്പാലം -അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര - ഈഞ്ചക്കൽ റോഡ്, വെട്ടിമുറിച്ച കോട്ട – പടിഞ്ഞാറേകോട്ട റോഡ് , മിത്രാനന്ദപുരം - ശ്രീകണ്ഠേശ്വരം, പഴവങ്ങാടി - സെൻട്രൽ തിയറ്റർ റോഡ്, പഴവങ്ങാടി - എസ്പി ഫോർട്ട് ഹോസ്പിറ്റൽ റോഡ്, മേലേ പഴവങ്ങാടി - പവർഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്, കൈതമുക്ക് വഞ്ചിയൂർ റോഡ്, വഞ്ചിയൂർ - പാറ്റൂർ റോഡ്, വഞ്ചിയൂർ - നാലുമുക്ക് റോഡ്, ഉപ്പിടാംമൂട് – ചെട്ടിക്കുളങ്ങര- ഓവർ ബ്രിജ് റോഡ്,  കുന്നുംപുറം - ഉപ്പിടാംമൂട് റോഡ്, ഐരാണിമുട്ടം- കാലടി- മരുതൂർക്കടവ് റോഡ്, ചിറമുക്ക് -ചെട്ടിക്കവിളാകം- കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങിയ റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന വിധത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ മുന്നറിയിപ്പില്ലാതെ റിക്കവറി വാഹനം ഉപയോഗിച്ച്  നീക്കും. പൊങ്കാല അർപ്പിച്ച മടങ്ങുന്ന ഭക്തരുടെ വാഹനങ്ങൾ ഒരു സ്ഥലത്തു തന്നെ തടഞ്ഞു നിർത്തി ലഘു പാനീയങ്ങൾ  വിതരണം ചെയ്യാൻ അനുവദിക്കില്ല. 

പാർക്കിങ്
∙ കരമന  കൽപാളയം മുതൽ  നീറമൺകര പട്രോൾ പമ്പ് ഭാഗം വരെ.    ∙ കോവളം- കഴക്കൂട്ടം ബൈപാസ്  റോഡിൽ സർവീസ് റോഡുകൾ ഒഴികെ.
∙ പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എൽബിഎസ് എൻജിനീയറിങ് കോളജ് ഗ്രൗണ്ട്, നീറമൺകര എൻഎസ്എസ് കോളജ് ഗ്രൗണ്ട്, പാപ്പനംകോട് എൻജിനീയറിങ് കോളജ് ഗ്രൗണ്ട്, തൈക്കാട് സംഗീത കോളജ്,  വഴുതക്കാട് പിടിസി ഗ്രൗണ്ട്,  ടഗോർ തിയറ്റർ കോംപൗണ്ട്‍, കവടിയാർ സാൽവേഷൻ ആർമി സ്കൂൾ,  കേരള യൂണിവേഴ്സിറ്റി ഓഫിസ്.

നിയന്ത്രണം 
. ഇന്നും നാളെയും ആറ്റിങ്ങൽ ഭാഗത്തു നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകേണ്ട ചരക്കു വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കഴക്കൂട്ടത്തു നിന്നും  ബൈപാസ് റോഡ് വഴിയും ശ്രീകാര്യം -കേശവദാസപുരം - പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും പോകണം.
∙ പേരൂർക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഊളൻപാറ- ശാസ്തമംഗലം -  ഇടപ്പഴിഞ്ഞി- പൂജപ്പുര വഴി പോകണം. 
∙വെഞ്ഞാറമൂട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ  കേശവദാസപുരം-  പട്ടം -വഴുതക്കാട് -പൂജപ്പുര വഴി    പോകണം.
∙ നെയ്യാറ്റിൻകര ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ  ബാലരാമപുരം  - വിഴിഞ്ഞം -എൻഎച്ച് ബൈപാസ് റോഡ് വഴി പോകണം. 
∙ പൊങ്കാല കഴിഞ്ഞ്  ഭക്തരുമായി ആറ്റിങ്ങൽ, കൊല്ലം  വെഞ്ഞാറമൂട്,  കിളിമാനൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഈ‍ഞ്ചക്കൽ - ചാക്ക – കഴക്കൂട്ടം ബൈപാസ് -വെട്ടുറോഡ് വഴി പോകണം. 
∙ പരാതികളും നിർദേശങ്ങളും അറിയിക്കാൻ 0471-2558731,  9497930055,  9497987002,  9497987001, 9497990005,  9497990006.

ആറ്റുകാൽ പൊങ്കാല: തമ്പാനൂർട്രാൻ.ഡിപ്പോയിൽ ക്രമീകരണങ്ങൾ
തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ വിവിധ ക്രമീകരണങ്ങൾ പൂർത്തിയാക്കി. നാളെ തമ്പാനൂർ ഡിപ്പോയുടെ പ്രവേശന കവാടത്തിൽ കെഎസ്ആർടിസി ബസുകൾക്കു സുഗമമായി കടന്നു വരാൻ സൗകര്യമൊരുക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കും.

ഡിപ്പോയിൽ ദീർഘദൂര സർവീസിനുള്ള ബസുകൾ നിറയുമ്പോൾ മറ്റു ഡിപ്പോകളിൽ നിന്നുള്ള ബസുകൾ പനവിള മുതൽ റോഡിന്റെ ഇടതു ഭാഗം ചേർന്ന് പാർക്ക് ചെയ്യേണ്ടതിനാൽ ഈ സ്ഥലങ്ങളിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് തടയണമെന്നാവശ്യപ്പെട്ട് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർക്കു കത്തു നൽകിയിട്ടുണ്ട്.  പൊങ്കാല കഴിഞ്ഞു ഭക്തർക്കു മടങ്ങിപ്പോകാൻ ദേശീയപാത, എംസി റോഡ് റൂട്ടുകളിലേക്ക് ആവശ്യത്തിനു ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.

നാളെ തമ്പാനൂർ ഡിപ്പോയിൽ നിന്ന് ഉച്ചയ്ക്കു ശേഷം പുറപ്പെടേണ്ട തിരുവനന്തപുരം– കൊല്ലൂർ സ്കാനിയ സർവീസ് (2.00), തിരുവനന്തപുരം- ബെംഗളൂരു ഹൈബ്രിഡ് എസി (3.00) എന്നീ സർവീസുകൾ വികാസ് ഭവൻ ഡിപ്പോയിൽ നിന്നായിരിക്കും പുറപ്പെടുക.

പ്രകാശനം ചെയ്തു
തിരുവനന്തപുരം∙ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാൽ സാംസ്ക്കാരിക വേദി ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ച ആറ്റുകാൽ പൊങ്കാല–2024 മാഗസിൻ മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു. കൗൺസിലർ എസ്.വിജയകുമാർ ആദ്യപ്രതി സ്വീകരിച്ചു.  സാംസ്കാരിക വേദി സെക്രട്ടറി പാൽക്കുളങ്ങര രാജേന്ദ്രപ്രസാദ്, ചട്ടമ്പിസ്വാമി നാഷനൽ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജയദേവൻ നായർ, മോഹൻ (ശാന്തിഗിരി), പ്രിയ സി.നായർ, തൊക്കടിവിള ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT