കേരളത്തിൽ അക്കൗണ്ട് തുറക്കും, രണ്ടക്കത്തിൽ: മോദി
തിരുവനന്തപുരം∙ കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നു പ്രഖ്യാപിച്ചും അതു രണ്ടക്കമായിരിക്കുമെന്ന പ്രതീക്ഷ പങ്കിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ സംസ്ഥാന ജാഥയുടെ സമാപന സമ്മേളനത്തിൽ കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞതിനൊപ്പം ‘മോദിയുടെ ഗാരന്റി’ എന്ന തിരഞ്ഞെടുപ്പു മുദ്രാവാക്യം

തിരുവനന്തപുരം∙ കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നു പ്രഖ്യാപിച്ചും അതു രണ്ടക്കമായിരിക്കുമെന്ന പ്രതീക്ഷ പങ്കിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ സംസ്ഥാന ജാഥയുടെ സമാപന സമ്മേളനത്തിൽ കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞതിനൊപ്പം ‘മോദിയുടെ ഗാരന്റി’ എന്ന തിരഞ്ഞെടുപ്പു മുദ്രാവാക്യം പലകുറി ആവർത്തിക്കുകയും ചെയ്തു.തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയായിട്ടും ബിജെപി സംസ്ഥാന ഘടകം മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും പരാമർശിച്ചില്ല. ജനുവരിയിൽ തൃശൂരിലെ വനിതാ സംഗമത്തിൽ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിച്ചു സംസ്ഥാന സർക്കാരിനെ ഉന്നമിട്ട മോദി, തിരുവനന്തപുരത്ത് അതിനു തുനിഞ്ഞില്ല.
സ്വർണക്കടത്തിനു പിന്നിൽ ആരെന്ന് എല്ലാവർക്കുമറിയാമെന്നായിരുന്നു തൃശൂരിൽ മോദിയുടെ പ്രസംഗം. സിപിഎമ്മും കോൺഗ്രസും തമ്മിൽ ബാന്ധവമുണ്ടെന്നു സ്ഥാപിക്കാൻ ഇന്നലത്തെ പ്രസംഗത്തിലുടനീളം ശ്രമിച്ച മോദി ഏറ്റവുമധികം കടന്നാക്രമിച്ചതു കോൺഗ്രസിനെയാണ്.രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണു 2019ൽ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾ വോട്ടു ചെയ്തതെങ്കിൽ, അങ്ങനെയൊരു കാര്യം ഇത്തവണ സംഭവിക്കുമെന്ന നേരിയ പ്രതീക്ഷ പോലും കേരളത്തിലെ ജനങ്ങൾക്കില്ലെന്നു കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
ഇന്ത്യ മുന്നണിയെ നയിക്കുന്ന രാഹുൽ ഗാന്ധി സ്വന്തം യാത്ര തന്നെ പാതിവഴിക്ക് ഇട്ടിട്ടുപോയെന്നു ദേശീയ സെക്രട്ടറി അനിൽ ആന്റണി പരിഹസിച്ചു.രാഹുൽ ഗാന്ധി ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തയാളെന്നായിരുന്നു ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടിയുടെ പരിഹാസം.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, എൻഡിഎ നേതാക്കളായ ഒ.രാജഗോപാൽ, പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭൻ, തുഷാർ വെള്ളാപ്പള്ളി, കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി, സി.കെ.ജാനു, എം.ടി.രമേശ്, സി.കൃഷ്ണകുമാർ, വി.ടി.രമ, എ.എൻ.രാധാകൃഷ്ണൻ, എസ്.സുരേഷ്, വി.വി.രാജേഷ്, പി.സുധീർ, കുരുവിള മാത്യൂസ്, സി.ശിവൻകുട്ടി, വിഷ്ണുപുരം ചന്ദ്രശേഖരൻ, വി.വി.രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ശബരിമല കേന്ദ്രം ഏറ്റെടുക്കണം: ജോർജ്
ശബരിമല ഉൾപ്പെടുന്ന പ്രദേശം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നു പി.സി.ജോർജ്. ശബരിമലയിലെ വിശ്വാസത്തെ തകർക്കാനായി വീണ്ടും യുവതികളെ അയയ്ക്കാൻ ശ്രമം നടക്കും. കേന്ദ്രം ഏറ്റെടുത്താൽ ആ ശല്യം ഒഴിവാകുമെന്നു ജോർജ് പറഞ്ഞു. കേരള ജനപക്ഷം പാർട്ടി പൂർണമായി ബിജെപിയിൽ ലയിച്ചതായും എൻഡിഎ സമ്മേളനത്തിൽ ജോർജ് പ്രഖ്യാപിച്ചു.