സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് കോളജ്: കണക്ക് തെറ്റെന്ന് രേഖകൾ
തിരുവനന്തപുരം ∙ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് കോളജ് അനുവദിക്കുന്നതിന് ഉദ്യോഗസ്ഥർ ശുപാർശ ചെയ്ത റിപ്പോർട്ടിലെ കണക്കുകൾ തെറ്റെന്നു രേഖകൾ. ഭൂമി മാത്രം വാങ്ങിയവർക്കുവരെ നഴ്സിങ് കോളജ് അനുവദിക്കാൻ നീക്കമുണ്ടെന്നാണ് അറിയുന്നത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരാണു സ്ഥാപനങ്ങൾ പരിശോധിച്ച് കോളജ്

തിരുവനന്തപുരം ∙ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് കോളജ് അനുവദിക്കുന്നതിന് ഉദ്യോഗസ്ഥർ ശുപാർശ ചെയ്ത റിപ്പോർട്ടിലെ കണക്കുകൾ തെറ്റെന്നു രേഖകൾ. ഭൂമി മാത്രം വാങ്ങിയവർക്കുവരെ നഴ്സിങ് കോളജ് അനുവദിക്കാൻ നീക്കമുണ്ടെന്നാണ് അറിയുന്നത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരാണു സ്ഥാപനങ്ങൾ പരിശോധിച്ച് കോളജ് അനുവദിക്കാൻ ശുപാർശ നൽകുന്നത്. പത്തനംതിട്ടയിലെ ഒരു ആശുപത്രി പരിശോധിച്ച സംഘം ഇവിടെ 6 മാസത്തിനകം 87 പ്രസവങ്ങൾ നടന്നെന്നും 583 ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്തു.
ആരോഗ്യപ്രവർത്തകർ അന്വേഷിച്ചപ്പോഴാണു റിപ്പോർട്ടിലെ വിവരങ്ങൾ തെറ്റാണെന്നു വെളിപ്പെട്ടത്. ആശുപത്രി സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ 6 മാസത്തിനിടെ 4 ജനനം മാത്രമേ റജിസ്റ്റർ ചെയ്തിട്ടുള്ളൂ. വീടുകളിൽ പ്രസവിച്ച കുട്ടികളാണിത്. ബ്ലഡ്ബാങ്ക് ഇല്ലാത്ത ഈ ആശുപത്രിയിൽ എങ്ങനെ ശസ്ത്രക്രിയകൾ നടത്തിയെന്ന ചോദ്യത്തിനും ഉത്തരം കിട്ടിയില്ല. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.