പൊലീസ് സ്റ്റേഷനു സമീപം സൈക്കിൾ കവർന്നു; ദൃശ്യങ്ങൾ സഹിതം പരാതിയുമായി വിദ്യാർഥി
പോത്തൻകോട് ∙ മംഗലപുരം പൊലീസ് സ്റ്റേഷന്റെ നൂറ് മീറ്റർ മാറി പ്ലസ് ടു വിദ്യാർഥിയുടെ സൈക്കിൾ മോഷണം പോയെന്ന് പരാതി. ചൊവ്വാഴ്ച രാവിലെ നടന്ന കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ സഹിതം വിദ്യാർഥി പൊലീസിൽ പരാതി നൽകി. മുരുക്കുംപുഴ സ്വദേശിയായ പ്ലസ്ടു വിദ്യാർഥിയുടെ സൈക്കിളാണ് മോഷണം പോയത്. ഇതെ സ്ഥലത്ത് വച്ച് രണ്ടാഴ്ച

പോത്തൻകോട് ∙ മംഗലപുരം പൊലീസ് സ്റ്റേഷന്റെ നൂറ് മീറ്റർ മാറി പ്ലസ് ടു വിദ്യാർഥിയുടെ സൈക്കിൾ മോഷണം പോയെന്ന് പരാതി. ചൊവ്വാഴ്ച രാവിലെ നടന്ന കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ സഹിതം വിദ്യാർഥി പൊലീസിൽ പരാതി നൽകി. മുരുക്കുംപുഴ സ്വദേശിയായ പ്ലസ്ടു വിദ്യാർഥിയുടെ സൈക്കിളാണ് മോഷണം പോയത്.
ഇതേ സ്ഥലത്ത് വച്ച് രണ്ടാഴ്ച മുൻപ് സമാന സംഭവം നടന്നതായി പറയുന്നു . മംഗലപുരം കെഎസ്ഇബി ഓഫിസിന് സമീപമുള്ള ട്യൂഷൻ സെന്ററിന് മുന്നിൽ ഒതുക്കി വച്ചിരുന്ന സൈക്കിൾ ആണ് മോഷണം പോയത്. സൈക്കിൾ ഒരാൾ എടുത്തുകൊണ്ടു പോകുന്ന ദൃശ്യങ്ങൾ എതിർ വശത്തുള്ള വ്യാപാര സ്ഥാപനത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് വിദ്യാർഥി പൊലീസിന് കൈമാറിയത് .