തിരുവനന്തപുരം ∙ തലസ്ഥാന മണ്ഡലത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണാവേശത്തിനു കൊടിയേറ്റി എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ റോഡ് ഷോ. സ്ഥാനാർഥിക്കൊപ്പം ഘടകകക്ഷി നേതാക്കളും പ്രവർത്തകരും അണിചേർന്ന റോഡ് ഷോ പാളയം മുതൽ തമ്പാനൂർ വരെയായിരുന്നു. തുറന്ന വാഹനത്തിൽ സഞ്ചരിച്ച സ്ഥാനാർഥിയും നേതാക്കളും ജനങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തലസ്ഥാന മണ്ഡലത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണാവേശത്തിനു കൊടിയേറ്റി എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ റോഡ് ഷോ. സ്ഥാനാർഥിക്കൊപ്പം ഘടകകക്ഷി നേതാക്കളും പ്രവർത്തകരും അണിചേർന്ന റോഡ് ഷോ പാളയം മുതൽ തമ്പാനൂർ വരെയായിരുന്നു. തുറന്ന വാഹനത്തിൽ സഞ്ചരിച്ച സ്ഥാനാർഥിയും നേതാക്കളും ജനങ്ങളെ അഭിസംബോധന ചെയ്തു വോട്ടഭ്യർഥിച്ചു. മന്ത്രി ജി.ആർ.അനിൽ, നേതാക്കളായ എം.വിജയകുമാർ, മാങ്കോട് രാധാകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എംഎൽഎമാരായ ആന്റണി രാജു, വി.കെ.പ്രശാന്ത് തുടങ്ങിയവരും വാഹനത്തിലുണ്ടായിരുന്നു.

സ്ഥാനാർഥിയുടെ ചിത്രവും വോട്ട് അഭ്യർഥിച്ചുള്ള പ്ലക്കാർഡുകളും ചുവന്ന ബലൂണുകളും മുത്തുക്കുടകളുമായി നൂറു കണക്കിന് പ്രവർത്തകർ ഇരുചക്ര വാഹനങ്ങളിലും കാൽനടയായും റോഡ് ഷോയുടെ ഭാഗമായി. ബാൻഡ് മേളവും അകമ്പടിയായി. റോഡ് ഷോയുടെ സമാപനത്തിൽ പ്രസംഗിച്ച പന്ന്യൻ രവീന്ദ്രൻ ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യമാണെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നും ചൂണ്ടിക്കാട്ടി.

മണ്ഡലം കൺവൻഷൻ 9ന്
ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ എൽഡിഎഫിന്റെ പരസ്യ പ്രചാരണത്തിന് 9നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന മണ്ഡലം കൺവൻഷനുകളോടെ തുടക്കമാകും. ആറ്റിങ്ങൽ മണ്ഡലം കൺവൻഷൻ 9ന് ഉച്ചയ്ക്ക് 3.30ന് ആറ്റിങ്ങൽ മാമം പൂജ കൺവൻഷൻ സെന്ററിലും തിരുവനന്തപുരം മണ്ഡലത്തിലേത് 4.30നു കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തും നടത്തും. രണ്ടിടത്തും മുഖ്യമന്ത്രിയും ജനപ്രതിനിധികളും മുന്നണി നേതാക്കളും പങ്കെടുക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT