നാവായിക്കുളം ഇഎസ്ഐ ആശുപത്രി നാടിന് സമർപ്പിച്ചു
കല്ലമ്പലം∙നാവായിക്കുളം ഇഎസ്ഐ ആശുപത്രി പ്രധാന മന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. സമർപ്പണവും ഉദ്ഘാടനം അദ്ദേഹം ഓൺ ലൈനിലൂടെയാണു നിർവഹിച്ചത്. ഇതോടെ നാട്ടുകാരുടെ അര നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ആശ്വാസമായി. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം തൽക്കാലം ഒരുക്കിയിട്ടില്ല. കൂടുതൽ വികസനത്തിന് ആവശ്യമായ

കല്ലമ്പലം∙നാവായിക്കുളം ഇഎസ്ഐ ആശുപത്രി പ്രധാന മന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. സമർപ്പണവും ഉദ്ഘാടനം അദ്ദേഹം ഓൺ ലൈനിലൂടെയാണു നിർവഹിച്ചത്. ഇതോടെ നാട്ടുകാരുടെ അര നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ആശ്വാസമായി. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം തൽക്കാലം ഒരുക്കിയിട്ടില്ല. കൂടുതൽ വികസനത്തിന് ആവശ്യമായ സ്ഥലം ലഭ്യമാണ്. രോഗികളെ പരിശോധിക്കാനും ഓഫിസ് സംവിധാനങ്ങൾക്കും ആവശ്യമായ രണ്ട് വിഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണു കെട്ടിടം. യോഗ പരിശീലനത്തിന് വിശാലമായ ഹാൾ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം നടന്നെങ്കിലും ഒരു മാസമെങ്കിലും കഴിഞ്ഞാൽ മാത്രമേ ആശുപത്രി പ്രവർത്തനം തുടങ്ങാൻ കഴിയൂ.
1970ൽ വാടക കെട്ടിടത്തിൽ ആണ് ആശുപത്രിയുടെ തുടക്കം. 1985ൽ സ്വന്തം കെട്ടിടത്തിനായി നാവായിക്കുളത്ത് 2 ഏക്കറോളം ഭൂമി ഏറ്റെടുത്തു. 2012ൽ തറക്കല്ലിട്ടെങ്കിലും പല കാരണങ്ങളാൽ പണി മുടങ്ങി. നാവായിക്കുളം പള്ളിക്കൽ,കരവാരം മടവൂർ മേഖലയിലെ കയർ കശുവണ്ടി തൊഴിലാളികൾ ആണ് ആശുപത്രിയെ കൂടുതലും ആശ്രയിച്ചിരുന്നത്. 2019ൽ അടൂർ പ്രകാശ് എംപിയായി മത്സര രംഗത്ത് എത്തുമ്പോൾ കെട്ടിടം യാഥാർഥ്യം ആക്കും എന്ന് വാക്ക് നൽകിയിരുന്നു. എന്നാൽ സ്ഥലം പാറക്കെട്ട് നിറഞ്ഞതും കുന്നിൻചരിവും 11 കെവി ലൈൻ കടന്നു പോകുന്നതും ആയതിനാൽ മറ്റൊരു സ്ഥലം കണ്ടെത്താൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. 2020ൽ പുതിയ സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ട് എംപി ബന്ധപ്പെട്ടവരെ അറിയിച്ചു. തുടർന്ന് കേന്ദ്ര സംഘം സ്ഥലം പരിശോധിച്ചു.
2021ൽ കെട്ടിടം പണിയാൻ അനുമതി നൽകി. 5,02,45,597 രൂപയും അനുവദിച്ചു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണ ചുമതല. എന്നാൽ ടെൻഡർ തുകയുടെ 50 ശതമാനം മുൻകൂർ വേണമെന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടു. 10 ശതമാനം മാത്രമേ അനുവദിക്കാൻ കഴിയൂ എന്ന് ഇഎസ്ഐ വകുപ്പും വാശി പിടിച്ചതോടെ വീണ്ടും നടപടികൾ ഇഴഞ്ഞു. 2022 സെപ്റ്റംബറിൽ റീടെൻഡർ നടപടികൾക്ക് ശേഷം ആണ് കെട്ടിടം പണിക്ക് പച്ചക്കൊടി ആയത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ അടൂർ പ്രകാശ് എം.പി. അധ്യക്ഷ വഹിച്ചു. വാർഡ് അംഗം എ.ഷജീന,കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇരുന്നൂറോളം പേർ പങ്കെടുത്തു. നീണ്ട മൂന്നര വർഷത്തെ എംപിയുടെ നിരന്തര ഇടപെടലുകൾക്ക് ഫലം ഉണ്ടായതോടെ നാട്ടുകാർ സന്തോഷത്തിലാണ്.