തിരുവനന്തപുരം∙ സ്കൂളിൽ പ്രവേശനം നേടുന്നതിന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ സഹായം അഭ്യർഥിച്ച് വിദ്യാർഥിനി. നെടുമങ്ങാട് മഞ്ച സ്വദേശിനിയായ ഇവാന വെസ്ലിയാണ് സമൂഹ മാധ്യമത്തിലൂടെ സഹായ അഭ്യർഥനയുമായി എത്തിയത്. നിരവധി പേർ അനുകൂല തീരുമാനമുണ്ടാകട്ടെയെന്ന് സമൂഹമാധ്യമത്തിലൂടെ ആശംസകൾ അറിയിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്കൂളിൽ പ്രവേശനം നേടുന്നതിന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ സഹായം അഭ്യർഥിച്ച് വിദ്യാർഥിനി. നെടുമങ്ങാട് മഞ്ച സ്വദേശിനിയായ ഇവാന വെസ്ലിയാണ് സമൂഹ മാധ്യമത്തിലൂടെ സഹായ അഭ്യർഥനയുമായി എത്തിയത്. നിരവധി പേർ അനുകൂല തീരുമാനമുണ്ടാകട്ടെയെന്ന് സമൂഹമാധ്യമത്തിലൂടെ ആശംസകൾ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി അനുകൂല തീരുമാനമെടുക്കുമെന്നാണ് ഇവാനയുടെ പ്രതീക്ഷ.

ഇവാനയുടെ വീടിനു തൊട്ടടുത്തുള്ള സ്കൂളാണ് ജിവിഎച്ച്എസ്എസ്( ബിഎച്ച്എസ്) മഞ്ച. അച്ഛനും വല്യച്‌ഛനുമൊക്കെ പഠിച്ചിട്ടുള്ള ഈ സ്കൂളിൽ പഠിയ്ക്കണമെന്നത് ഇവാനയുടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ്. സ്കൂളില്‍ 8 മുതൽ 12–ാം ക്ലാസ്സ് വരെയാണ് ഉള്ളത്. 11, 12 ക്ലാസ്സുകളിൽ പെൺകുട്ടികൾ പഠിക്കുന്നുണ്ട്. ഹൈസ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്നുവെന്ന വാർത്ത കേട്ട് ഇവാന 8–ാം ക്ലാസ്സിൽ അഡ്മിഷന് ശ്രമിച്ചു. എന്നാൽ, അഡ്മിഷൻ ലഭിച്ചില്ല. 

ADVERTISEMENT

മിക്സഡ് സ്കൂൾ ആക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നതായി സ്കൂൾ അധികാരികളിൽനിന്ന് അറിയാൻ കഴിഞ്ഞതായി ഇവാനയും കുടുംബവും പറയുന്നു.  9–ാം ക്ലാസ്സിൽ ആയപ്പോൾ സ്കൂളിൽ പ്രവേശത്തിന് വീണ്ടും ശ്രമിച്ചു. മിക്സഡ് സ്കൂളാക്കാനുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് സ്കൂളിൽ നിന്നും അറിഞ്ഞത്. അടുത്ത കൊല്ലം ഇവാന 10–ാം ക്ലാസ്സിലാണ്. 10–ാം ക്ലാസ്സിലെങ്കിലും തന്റെ ആഗ്രഹം സാധിച്ചു തരണമെന്നാണ് മന്ത്രിയോട് ഇവാനയുടെ അഭ്യർഥന. മിക്സഡ് സ്കൂൾ ആക്കുന്നതിന് സ്കൂൾ അധികൃതരും ശ്രമിക്കുകയാണ്. ഇവാനയുടെ പരാതി സ്കൂൾ അധികൃതർ വിദ്യാഭ്യാസവകുപ്പിന് കൈമാറിയിട്ടുണ്ട്.