തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’യെ നേരിടാൻ സംസ്ഥാന സർക്കാരിന്റെ 5 കിലോ ‘ശബരി കെ റൈസ്’ ഇന്നലെ മുഖ്യമന്ത്രി വിപണിയിൽ ഇറക്കിയെങ്കിലും ആദ്യഘട്ടത്തിൽ എല്ലാ വിൽപനശാലകളിലും എത്തിയില്ല. സപ്ലൈകോയ്ക്കു ലഭിച്ച 2000 ടൺ അരി 1500ൽപരം വിൽപനശാലകളിൽ എത്തുമ്പോൾ കുറഞ്ഞ അളവിൽ മാത്രമേ ഓരോയിടത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’യെ നേരിടാൻ സംസ്ഥാന സർക്കാരിന്റെ 5 കിലോ ‘ശബരി കെ റൈസ്’  മുഖ്യമന്ത്രി വിപണിയിൽ ഇറക്കിയെങ്കിലും ആദ്യഘട്ടത്തിൽ എല്ലാ വിൽപനശാലകളിലും എത്തിയില്ല. സപ്ലൈകോയ്ക്കു ലഭിച്ച 2000 ടൺ അരി 1500ൽപരം വിൽപനശാലകളിൽ എത്തുമ്പോൾ കുറഞ്ഞ അളവിൽ മാത്രമേ ഓരോയിടത്തും ലഭിക്കുകയുള്ളൂ.

റെയിൽ മാർഗത്തിലൂടെയും മറ്റും കൂടുതൽ അരി എത്തിക്കാൻ സപ്ലൈകോ ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും മുൻ കുടിശിക നൽകാത്തതിനാൽ വിതരണക്കാർ സഹകരിക്കുന്നില്ല. നേരത്തേ, സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വിതരണം ചെയ്തിരുന്ന 10 കിലോ അരിയിലെ 5 കിലോയാണ് കെ റൈസ് എന്ന ബ്രാൻഡിലാക്കിയത്. ഇതു കൂടാതെയുള്ള 5 കിലോ അരിയും നൽകുമെന്നാണു വാഗ്ദാനമെങ്കിലും എങ്ങനെയെന്നു വ്യക്തമല്ല. ‘ശബരി കെ റൈസ്’ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും 5 കിലോ വീതം ലഭിക്കും. മട്ട, കുറുവ ഇനങ്ങൾ കിലോയ്ക്ക് 30 രൂപ നിരക്കിലും ജയ അരി 29 രൂപ നിരക്കിലുമാണു വിതരണം ചെയ്യുക.

ADVERTISEMENT

13 ഇനം സബ്സിഡി സാധനങ്ങളിൽ 4 ഇനം അരി അല്ലാതെ ചെറുപയറും ഉഴുന്നും 600 ടൺ വീതവും മുളക് 150 ടണ്ണുമാണ് സ്റ്റോക്ക് ഉള്ളത്. ഇതും മുഴുവൻ ആവശ്യക്കാർക്കും തികയില്ല. മറ്റ് ഇനങ്ങൾ രണ്ടാഴ്ചയ്ക്കകം എത്തുമെന്ന് കെ റൈസ് വിതരണോദ്ഘാടന ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഏപ്രിൽ 13 വരെ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കിഴിവ് നൽകുന്ന 'ഗോൾഡൻ ഓഫർ' എന്ന പേരിലുള്ള പദ്ധതിയും സപ്ലൈകോ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

‘ഭാരത് അരി’  വിതരണത്തെ  കടന്നാക്രമിച്ച്  മുഖ്യമന്ത്രി
കേന്ദ്രത്തിന്റെ ‘ഭാരത് അരി’ വിതരണത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം അരി വിതരണം നേരിട്ട് ഏറ്റെടുത്തതു ലാഭേച്ഛയും രാഷ്ട്രീയ ലാഭവും മുൻനിർത്തിയാണെന്ന് കെ റൈസ് വിതരണോദ്ഘാടനത്തിൽ പിണറായി പറഞ്ഞു. സപ്ലൈകോ മുഖേന കിലോയ്ക്ക് 24 രൂപയ്ക്കും റേഷൻ കടകൾ വഴി 10.90 രൂപ നിരക്കിലും നൽകിയിരുന്ന അരി 'ഭാരത് റൈസ്'എന്ന പേരിൽ 29 രൂപ നിരക്കു നിശ്ചയിച്ച് ഇപ്പോൾ വിപണിയിലിറക്കുകയാണ്. 18.59 രൂപ നിരക്കിൽ വാങ്ങുന്ന ഈ അരിയാണ് ഇങ്ങനെ നൽകുന്നത്. 

ADVERTISEMENT

കെ-റൈസ് 11 രൂപയോളം സബ്സിഡി നൽകിക്കൊണ്ടാണു സംസ്ഥാനം വിതരണം ചെയ്യുന്നത്. 2 സമീപനത്തിലെ വ്യത്യാസമാണ് ഇതിൽ കാണേണ്ടത്. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനായി. മന്ത്രി വി. ശിവൻകുട്ടി ആദ്യ വിൽപന നിർവഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ, ഡപ്യൂട്ടി മേയർ പി.കെ.രാജു, കൗൺസിലർ പാളയം രാജൻ, സപ്ലൈകോ ജനറൽ മാനേജർ സൂരജ് ഷാജി, മേഖലാ മാനേജർ ജി.എസ്.ജലജറാണി എന്നിവർ പ്രസംഗിച്ചു.