ആര്യനാട് ∙ കടുത്ത വേനലിൽ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടതിനെ തുടർന്ന് ജല അതോറിറ്റി ആര്യനാട് സെക്‌ഷൻ കീഴിൽ വരുന്ന പഞ്ചായത്തുകളിൽ പൈപ്പ് ലൈനിലൂടെ ഉള്ള ജല വിതരണത്തിനു നിയന്ത്രണം ഏർപ്പെടുത്തി. കാളിപ്പാറ സ്കീമിൽ നിന്ന് ശുദ്ധജലം എത്തുന്ന പൂവച്ചൽ പഞ്ചായത്തിലെ പ്രദേശങ്ങളായ നക്രാംചിറ, കൊണ്ണിയൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആര്യനാട് ∙ കടുത്ത വേനലിൽ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടതിനെ തുടർന്ന് ജല അതോറിറ്റി ആര്യനാട് സെക്‌ഷൻ കീഴിൽ വരുന്ന പഞ്ചായത്തുകളിൽ പൈപ്പ് ലൈനിലൂടെ ഉള്ള ജല വിതരണത്തിനു നിയന്ത്രണം ഏർപ്പെടുത്തി. കാളിപ്പാറ സ്കീമിൽ നിന്ന് ശുദ്ധജലം എത്തുന്ന പൂവച്ചൽ പഞ്ചായത്തിലെ പ്രദേശങ്ങളായ നക്രാംചിറ, കൊണ്ണിയൂർ ആലമുക്ക്-നാക്കാര, പൂവച്ചൽ ജംക്‌ഷൻ എന്നീ ഭാഗങ്ങളിൽ 7 ദിവസത്തിൽ ഒരു ദിവസവും പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങൾ 12 ദിവസത്തിൽ ഒരിക്കലും ജലം ലഭിക്കും.

ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുളപ്പട, പുളിമൂട്, ചിറ്റുവീട്, പുതുക്കുളങ്ങര, മഞ്ചംമൂല, വാലുകോണം, ചക്രപാണിപുരം, ഏലിയാവൂർ, പരുത്തിക്കുഴി, മാണിക്യപുരം, അയ്യപ്പൻകുഴി, പേരില എന്നീ ഉയർന്ന പ്രദേശങ്ങളിൽ 6 ദിവസത്തിൽ ഒരു ദിവസവും ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം, ഇറവൂർ, കടുവാകുഴി, മേലേച്ചിറ, ലൂഥർഗിരി, കാനകുഴി, നടുവിള, ആനന്ദേശ്വരം എന്നീ ഉയർന്ന പ്രദേശങ്ങളിൽ 9 ദിവസത്തിൽ ഒരിക്കലും വിളപ്പിൽ, കുറ്റിച്ചൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ 3 ദിവസത്തിൽ ഒരിക്കലും ജലം ലഭിക്കും. 

ADVERTISEMENT

വെള്ളനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ 4 ദിവസത്തിൽ ഒരു ദിവസവും ജലം ലഭിക്കും. ഉപഭോക്താക്കൾ ശുദ്ധജലം ലഭിക്കുന്ന ദിവസങ്ങളിൽ പരമാവധി ജലം ശേഖരിച്ച് ഉപയോഗിക്കുന്നതിനുള്ള ക്രമീകരണം നടത്തണമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT