മടവൂർ പഞ്ചായത്ത് ഓഫിസ് മടവൂർ∙ നികുതിദായകരുടെ സൗകര്യാർഥം അവധി ദിവസങ്ങളായ 28, 29, 31 തീയതികളിൽ മടവൂർ പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കും. കെട്ടിട നികുതി, തൊഴിൽ നികുതി എന്നിവ ഈ ദിവസങ്ങളിൽ ഓഫിസിൽ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കംപ്യൂട്ടർ കോഴ്സ് നെടുമങ്ങാട്∙ കരകുളം കെൽട്രോൺ കംപ്യൂട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മടവൂർ പഞ്ചായത്ത് ഓഫിസ്
മടവൂർ∙ നികുതിദായകരുടെ സൗകര്യാർഥം അവധി ദിവസങ്ങളായ 28, 29, 31 തീയതികളിൽ മടവൂർ പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കും.  കെട്ടിട നികുതി, തൊഴിൽ നികുതി എന്നിവ ഈ ദിവസങ്ങളിൽ ഓഫിസിൽ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

കംപ്യൂട്ടർ കോഴ്സ്
നെടുമങ്ങാട്∙ കരകുളം കെൽട്രോൺ കംപ്യൂട്ടർ ട്രെയിനിങ് സെന്ററിൽ  അവധിക്കാല കംപ്യൂട്ടർ കോഴ്സുകൾ ഏപ്രിൽ 1ന് ആരംഭിക്കും.  ഫോൺ - 0472 2815900, 9947273599

ADVERTISEMENT

കംപ്യൂട്ടർ കോഴ്സുകൾ  
നെടുമങ്ങാട്∙ കരകുളം കെൽട്രോൺ കംപ്യൂട്ടർ ട്രെയിനിങ് സെന്ററിൽ മൂന്നാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്കായി അവധിക്കാല കംപ്യൂട്ടർ കോഴ്സുകൾ ഏപ്രിൽ 1ന് ആരംഭിക്കും. കൂടാതെ 6 മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (യോഗ്യത - പ്ലസ് ടു), ഹ്രസ്വകാല കോഴ്സുകളായ ഓഫിസ് ഓട്ടമേഷൻ, വേഡ് പ്രോസസിങ്  ആൻഡ് ഡേറ്റ എൻട്രി, ടാലി  ആൻഡ്  എംഎസ് ഓഫിസ്, ഡെസ്ക്ടോപ് പബ്ലിക്കേഷൻ, മലയാളം വേഡ് പ്രോസസിങ് (യോഗ്യത - 10) എന്നീ കംപ്യൂട്ടർ കോഴ്സുകളും ഏപ്രിൽ 1ന് ആരംഭിക്കും. വിവരങ്ങൾക്ക് കരകുളം കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ ട്രെയിനിങ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ - 0472 2815900, 9947273599

യോഗ ക്ലാസുകൾ  
നെടുമങ്ങാട്∙ നാഷനൽ ആയുഷ് മെഡിക്കൽ മിഷനും നെടുമങ്ങാട് നഗരസഭയും ചേർന്ന് സംഘടിപ്പിക്കുന്ന യോഗ ക്ലാസുകളുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ എൻ.ആർ.ബൈജു നിർവഹിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീഷ് അധ്യക്ഷനായി. നാച്യുറോപ്പതി യോഗ മെഡിക്കൽ ഓഫിസർ ഡോ: സുബി യോഗ പരിശീലനത്തെ കുറിച്ച് ബോധവൽക്കരണം നടത്തി. അസോസിയേഷൻ സെക്രട്ടറി കല്പകവാടി പ്രസാദ്, മുൻ പ്രസിഡന്റ് സനിൽകുമാർ എന്നിവർ പ്രസംഗിച്ചു. 50 ഓളം കുടുംബാംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

ADVERTISEMENT

തമ്പിന്റെ ത്രിദിന അഭിനയ പരിശീലന ക്യാംപ് 
‌തിരുവനന്തപുരം∙ പേരൂർക്കട വഴയില തമ്പ് തിയേറ്റർ അക്കാദമി 18 വയസിൽ കൂടുതൽ പ്രായമുള്ളവർക്കായി അഭിനയ പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നു. 29മുതൽ 31 വരെയാണ് തമ്പ് അങ്കണത്തിലാണ് ക്യാംപ്.  ഡോ.ശ്യാംരജിയാണ് ഡയറക്ടർ. വിവരങ്ങൾക്ക് : 949654902

കെട്ടിട നികുതി
വട്ടിയൂർക്കാവ്∙ വ്യാഴാഴ്ച രാവിലെ 10:30  മുതൽ 12:30  വരെ വട്ടിയൂർക്കാവ് അറപ്പുര റസിഡന്റ്സ് അസോസിയേഷൻ ഓഫിസിൽ   വട്ടിയൂർക്കാവ്, പിടിപി നഗർ വാർഡുകളിലെ കെട്ടിട നികുതി അധികൃതർ സ്വീകരിക്കും.