നെയ്യാറ്റിൻകര ∙ അരുംകൊല കണ്ടതിന്റെ ഞെട്ടലിൽ ആണ് കൊടങ്ങാവിള നിവാസികൾ. പൊലീസ് കയർ കെട്ടി ഇതുവഴിയുള്ള ഗതാഗതം തടഞ്ഞുവെങ്കിലും രാത്രി വൈകിയും ഇവിടെ ജനങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. കൊടങ്ങാവിള തിരക്കുള്ള ജംക്‌ഷൻ ആണ്. ഏഴര ആയപ്പോഴും സാധനങ്ങൾ വാങ്ങാനും മറ്റുമായി എത്തിയ ഒട്ടേറെ പേരുണ്ടായിരുന്നു അവിടെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര ∙ അരുംകൊല കണ്ടതിന്റെ ഞെട്ടലിൽ ആണ് കൊടങ്ങാവിള നിവാസികൾ. പൊലീസ് കയർ കെട്ടി ഇതുവഴിയുള്ള ഗതാഗതം തടഞ്ഞുവെങ്കിലും രാത്രി വൈകിയും ഇവിടെ ജനങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. കൊടങ്ങാവിള തിരക്കുള്ള ജംക്‌ഷൻ ആണ്. ഏഴര ആയപ്പോഴും സാധനങ്ങൾ വാങ്ങാനും മറ്റുമായി എത്തിയ ഒട്ടേറെ പേരുണ്ടായിരുന്നു അവിടെ. ചെറിയൊരു ബഹളം കേട്ടാണ് ജനം ശ്രദ്ധിച്ചത്.

നാലഞ്ചു പേർ ചേർന്ന് ആദിത്യനെ പിടിച്ചു വലിക്കുകയും തല കാറിൽ കൊണ്ടിടിക്കുകയും ചെയ്യുന്നതാണ് കണ്ടു. ‘അവനെ വിടൂ’ എന്നു ഉച്ചത്തിൽ വിളിച്ചു പറ‍ഞ്ഞുകൊണ്ടു ചിലർ പിടിച്ചു മാറ്റാനായി തിടുക്കത്തിൽ ഓടി. പക്ഷേ, എല്ലാം മാറി മറിഞ്ഞത് നിമിഷങ്ങൾ കൊണ്ടായിരുന്നു. കൈ കൊണ്ടു തടയാൻ പോലും കഴിയുന്നതിനു മുൻപ് സംഘത്തിൽ ഒരാൾ ആദിത്യന്റെ കഴുത്തിൽ വെട്ടി. പിടിച്ചു മാറ്റാൻ പോയ പലരും ഒരു നിമിഷം വിറങ്ങലിച്ചു നിന്നു, എന്തു ചെയ്യണമെന്നറിയാതെ. അപ്പോഴേക്കും പ്രതികൾ കാർ ഉപേക്ഷിച്ചു കടന്നിരുന്നു.

ADVERTISEMENT

രക്തം വാർന്നു കിടന്ന ആദിത്യനെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപേ മരണം സംഭവിച്ചുവെന്നു പൊലീസ് പറഞ്ഞു.പിന്നീട് പൊലീസ് എത്തി റോഡ് കയർ കെട്ടി ഗതാഗതം തടഞ്ഞു. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ച ശേഷം മാത്രമേ എന്തെങ്കിലും പ്രതികരിക്കാൻ കഴിയൂവെന്നും പൊലീസ് പറഞ്ഞു.

English Summary:

Residents of Kodangawila are in shock after seeing Murder