ബാലരാമപുരം (തിരുവനന്തപുരം)∙ പശുവിനെയും കിടാവിനെയും കുളിപ്പിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് പൊട്ടി കുഴിയിൽ വീണ് ബാലരാമപുരം കട്ടച്ചൽക്കുഴി ചാവടിനട എൻആർഎ 215, തിരുഹൃദയ സദനത്തിൽ സെബാസ്റ്റ്യ‌നും (52) പശുക്കിടാവും മരിച്ചു. ഇന്നലെ രാവിലെ 9.30ന് സഹോദരന്റെ വീടിനു പിന്നിലെ കുളിമുറിക്കു സമീപം ഇവയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലരാമപുരം (തിരുവനന്തപുരം)∙ പശുവിനെയും കിടാവിനെയും കുളിപ്പിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് പൊട്ടി കുഴിയിൽ വീണ് ബാലരാമപുരം കട്ടച്ചൽക്കുഴി ചാവടിനട എൻആർഎ 215, തിരുഹൃദയ സദനത്തിൽ സെബാസ്റ്റ്യ‌നും (52) പശുക്കിടാവും മരിച്ചു. ഇന്നലെ രാവിലെ 9.30ന്  സഹോദരന്റെ വീടിനു പിന്നിലെ കുളിമുറിക്കു സമീപം ഇവയെ കുളിപ്പിക്കുന്നതിനിടെ സ്ലാബിന്റെ വശത്തെ മണ്ണിളകി സെബാസ്റ്റ്യൻ കുഴിയിലേക്കു വീഴുകയായിരുന്നു.

പിന്നാലെ സ്ലാബും വീണു. സെബാസ്റ്റ്യന്റെ നെഞ്ചിലാണ് സ്ലാബ് പതിച്ചത്.  സമീപത്ത് കെട്ടിയിരുന്ന പശുക്കിടാവും കുഴിയിലേക്കു വീണു. കിണറ്റിൽ തൂങ്ങി നിന്ന പശുക്കിടാവിന്റെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിജയിച്ചില്ല.  നെയ്യാറ്റിൻകര, വിഴിഞ്ഞം, ചെങ്കൽചൂള എന്നിവിടങ്ങളിൽ നിന്ന് നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. 

ADVERTISEMENT

അപ്പോഴേക്കും മരിച്ചിരുന്നു. ഓട്ടോ ഡ്രൈവറാണ് സെബാസ്റ്റ്യൻ. ദിവസവും പശുക്കളെ കുളിപ്പിച്ച ശേഷമാണ് സെബാസ്റ്റ്യൻ ജോലിക്കു പോകുന്നത്. ഭാര്യ: വി.ആർ.ഷീബ. മക്കൾ‌: എസ്.എസ്.ഷിജി, ഷിജു സെബാസ്റ്റ്യൻ.