കാലാവസ്ഥ ∙കനത്ത ചൂട് തുടരുന്നതിനാൽ കൊല്ലം, തൃശൂർ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ യെലോ അലർട്ട് ശാസ്ത്ര–സാഹിത്യ ക്യാംപ് വർക്കല∙ ശിവഗിരി ശ്രീനാരായണ കോളജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജ് ഐക്യുഎസി നേതൃത്വം നൽകുന്ന റിസർച്ച് ക്ലസ്റ്റർ, ഹൈസ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙കനത്ത ചൂട് തുടരുന്നതിനാൽ കൊല്ലം, തൃശൂർ,  പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ യെലോ അലർട്ട്

ശാസ്ത്ര–സാഹിത്യ ക്യാംപ്
വർക്കല∙ ശിവഗിരി ശ്രീനാരായണ കോളജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജ് ഐക്യുഎസി നേതൃത്വം നൽകുന്ന റിസർച്ച് ക്ലസ്റ്റർ, ഹൈസ്കൂൾ വിദ്യാർഥികൾക്കു അവധിക്കാല സപ്തദിന ശാസ്ത്ര-സാഹിത്യ ഇന്റേൺഷിപ് ഏപ്രിൽ 8 മുതൽ 17 വരെ സംഘടിപ്പിക്കും. കുട്ടികളിൽ ഗവേഷണ അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പരിപാടി സൗജന്യമാണെന്നു കോളജ് അധികൃതർ അറിയിച്ചു. വിവരങ്ങൾക്കു –9895786706, 9656620776

ADVERTISEMENT

എ പ്ലസ് ഗ്രേഡ് ലഭിച്ചു
ആറ്റിങ്ങൽ∙ അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് ഹരിതകേരള മിഷന്റെ എ പ്ലസ് ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട്  നടത്തുന്ന വിവിധ പ്രവർത്തനങ്ങളാണ് അംഗീകാരത്തിന് അർഹത നേടിക്കൊടുത്തത്. ശുചിത്വ - മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. സാക്ഷ്യപത്രം നേടിയതോടെ ഹരിത സ്ഥാപന പദവിയുള്ള വിദ്യാലയമായി അവനവഞ്ചേരി ഗവ. ഹൈസ്കൂൾ മാറി.

തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന്
ചിറയിൻകീഴ്∙ പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി അടൂർപ്രകാശിന്റെ അഴൂർ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്നു  നടക്കും. രാവിലെ 10നു പെരുങ്ങുഴി മേട ജംക്‌ഷനിലെ അഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ കെപിസിസി സെക്രട്ടറി ബിആർഎം.ഷെഫീർ ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എംപി പങ്കെടുക്കും.

ADVERTISEMENT

റമസാൻ റിലീഫ് 
പാങ്ങോട്∙ കേരള മുസ്‌ലിം ജമാഅത്ത് പാങ്ങോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റമസാൻ റിലീഫ് പരിപാടി സംഘടിപ്പിച്ചു. ന്യൂനപക്ഷ കമ്മിഷൻ അംഗം സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി അധ്യക്ഷത വഹിച്ചു. ഹാഷിം, ജാഫർ ഫാളിരി, ഹാഷിം പാങ്ങോട് എന്നിവർ പ്രസംഗിച്ചു.

നിയമിച്ചു
കല്ലമ്പലം∙കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നാവായിക്കുളം മണ്ഡലം പ്രസിഡന്റായി ബാബുധരൻ പിള്ളയെ നിയമിച്ചു എന്ന് ജില്ല പ്രസിഡന്റ് അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT