തിരുവനന്തപുരം തിരുവനന്തപുരം ∙ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. കേരള വണിക വൈശ്യ സംഘം സംസ്ഥാന സമ്മേളനത്തിലെ സിംപോസിയം ഉദ്ഘാടനം ചെയ്താണു പ്രഖ്യാപനം.ദുഃഖവെള്ളി ദിനത്തിൽ പാളയത്ത് കുരിശിന്റെ വഴിയിൽ

തിരുവനന്തപുരം തിരുവനന്തപുരം ∙ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. കേരള വണിക വൈശ്യ സംഘം സംസ്ഥാന സമ്മേളനത്തിലെ സിംപോസിയം ഉദ്ഘാടനം ചെയ്താണു പ്രഖ്യാപനം.ദുഃഖവെള്ളി ദിനത്തിൽ പാളയത്ത് കുരിശിന്റെ വഴിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം തിരുവനന്തപുരം ∙ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. കേരള വണിക വൈശ്യ സംഘം സംസ്ഥാന സമ്മേളനത്തിലെ സിംപോസിയം ഉദ്ഘാടനം ചെയ്താണു പ്രഖ്യാപനം.ദുഃഖവെള്ളി ദിനത്തിൽ പാളയത്ത് കുരിശിന്റെ വഴിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം 
തിരുവനന്തപുരം ∙ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. കേരള വണിക വൈശ്യ സംഘം സംസ്ഥാന സമ്മേളനത്തിലെ സിംപോസിയം ഉദ്ഘാടനം ചെയ്താണു പ്രഖ്യാപനം. ദുഃഖവെള്ളി ദിനത്തിൽ പാളയത്ത് കുരിശിന്റെ വഴിയിൽ വിശ്വാസികൾക്കൊപ്പം തരൂർ പങ്കെടുത്തു. പാളയം ജുമാ മസ്ജിദിലെത്തി. വിവിധ ദേവാലയങ്ങളും സന്ദർശിച്ചു. സേവാദൾ ജില്ലാ കൺവൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇന്നലെ നെയ്യാറ്റിൻകര പെരുമ്പഴത്തൂർ മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു.

പെരുമ്പഴുതൂർ കരിയില കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിലും പ്രസംഗിച്ചു. പാപ്പനംകോട് യുഡിഎഫ് വാ‍ർഡ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം, ഇഫ്താർ സംഗമം, ഈസ്റ്ററിനോടനുബന്ധിച്ചുള്ള പാതിരാ കുർബാന എന്നിവയിലും പങ്കാളിയായി.  ‌മുഖ്യമന്ത്രിയുടെ പര്യടനമായിരുന്നു ഇന്നലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ പ്രധാന പരിപാടി. 3 നിയമസഭാ മണ്ഡലങ്ങളിൽ മുഖ്യമന്ത്രിക്കൊപ്പം പന്ന്യൻ പങ്കെടുത്തു. തുടർന്നു പി.എൻ.പണിക്കർ ഫൗണ്ടേഷൻ യോഗം, നെയ്യാറ്റിൻകര ആയയിൽ ക്ഷേത്രം ഉത്സവം എന്നിവയിൽ പങ്കാളിയായി.

ADVERTISEMENT

രാത്രി ‘ആട് ജീവിതം’ സിനിമ കാണാനും സ്ഥാനാർഥി സമയം കണ്ടെത്തി. ഇന്ന് ഈസ്റ്റർ ദിനത്തിൽ പുലയനാർ കോട്ട വയോജന കേന്ദ്രത്തിലാണ് ഉച്ചഭക്ഷണം. തുടർന്നു വട്ടിയൂർക്കാവ് മണ്ഡലത്തിൽ പര്യടനം നടത്തും. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ദുഃഖവെള്ളി ദിനത്തിൽ മലയോര മേഖലയിലെ വോട്ടർമാരെ കാണാനെത്തി. കാട്ടാക്കടയിലെ വിവിധ പഞ്ചായത്തുകൾ സന്ദർശിച്ചു. വെള്ളറട വിശ്വകർമ ഏകോപന സമിതിയും അഖില കേരള വിശ്വകർമ മഹാസഭയും ചേർന്നു സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത സ്ഥാനാർഥി, തേക്കുപാറ ബിജെപി ബൂത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര കള്ളിക്കാട് പഞ്ചായത്തിലെ എസ്എൻഡിപി ശാഖയിൽ സ്വീകരണം ലഭിച്ചു. ഇന്നലെ വിരമിച്ച സൈനികരുടെ കുടുംബ സംഗമത്തിലും, ബിഎംഎസ് ഓട്ടോ ഡ്രൈവർമാരുടെ സംഗമത്തിലും പങ്കാളിയായി. 

ആറ്റിങ്ങൽ 
തിരുവനന്തപുരം ∙ തുടർച്ചയായ അവധി ദിനങ്ങളിൽ പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് ആറ്റിങ്ങലിലെ മുന്നണി സ്ഥാനാർഥികൾ. ഇന്നലെ കലക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ച എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ തുടർന്നു വർക്കലയിൽ വ്യാപാര ശാലകളിലടക്കം വോട്ട് തേടിയെത്തി. വർക്കല മണ്ഡലം കൺവൻഷനിലും പങ്കെടുത്തു. കൊടുമൺ മുടിപ്പുര ദേവീ ക്ഷേത്രത്തിലും സന്ദർശിച്ചു.  യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് ഇന്നലെ അരുവിക്കര മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ കാച്ചാണിയിൽ നിന്നും ആരംഭിച്ച പര്യടനം വിതുരയിൽ അവസാനിച്ചു. ഇന്ന് ആറ്റിങ്ങൽ മണ്ഡലത്തിലാണു പര്യടനം. രാവിലെ 7നു പുതിയകാവ് മാർക്കറ്റിൽ നിന്നും ആരംഭിക്കുന്ന പര്യടനം രാത്രി 7ന് ആലംകോട് സമാപിക്കും. 

ആര്യനാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്.
ADVERTISEMENT

എൽഡിഎഫ് സ്ഥാനാർഥി വി.ജോയി ഇന്നലെ നെടുമങ്ങാട് മണ്ഡലത്തിലായിരുന്നു. രാവിലെ കായ്പ്പാടിയിൽ നിന്നും ആരംഭിച്ച പര്യടനം രാത്രി കന്യാകുളങ്ങരയിൽ സമാപിച്ചു. ഇന്നു രാവിലെ വർക്കല മണ്ഡലത്തിൽ പര്യടനം നടത്തും. അയിരൂർ ചന്തമുക്കിൽ നിന്നും ആരംഭിക്കുന്ന പര്യടനം ഏതുകാടിൽ സമാപിക്കും. ടി.പി.ശ്രീനിവാസനെ എൻഡിഎ തിരുവനന്തപുരം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാനായി നിയമിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനും മുൻ സ്ഥാനപതിയുമാണ്.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ ചാല പ്രദേശത്ത് വോട്ടഭ്യര്‍ഥിക്കുന്നു

ബിജെപിയുടെ കയ്യിൽ രാജ്യഭരണമെത്തിയതിൽ നിർണായക പങ്ക് കോൺഗ്രസിന്: പിണറായി
തിരുവനന്തപുരം∙ മതനിരപേക്ഷതയെയും ഭരണഘടനയെയും തകർക്കുന്ന ബിജെപിയുടെ കയ്യിൽ രാജ്യത്തിന്റെ ഭരണമെത്തിയതിൽ നിർണായക പങ്കുവഹിച്ചതു കോൺഗ്രസെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി തുടങ്ങിയ പര്യടനത്തിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സമ്മേളനങ്ങളിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ആർഎസ്എസിന്റെ വർഗീയതയെ എതിർക്കാത്ത കോൺഗ്രസ് അവരുമായി സമരസപ്പെട്ടെന്നും മതനിരപേക്ഷതയുടെ പ്രതീകങ്ങൾ തകർക്കപ്പെട്ടപ്പോൾ നിശബ്ദത പാലിച്ചെന്നും ആരോപിച്ചു. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങൾ ഓരോന്നായി ബിജെപി സ്വന്തമാക്കിയപ്പോഴും മൃദു ഹിന്ദുത്വ നയം മാറ്റാൻ കോൺഗ്രസ് തയാറായില്ല.

കരകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.ജോയി.
ADVERTISEMENT

പൗരത്വത്തിനു മതം മാനദണ്ഡമാക്കി പൗരത്വഭേദഗതി നിയമം നടപ്പാക്കാനുള്ള ബിജെപി സർക്കാരിന്റെ തീരുമാനത്തെ അമേരിക്കയും ചൈനയും പശ്ചിമേഷ്യൻ രാജ്യങ്ങളുമെല്ലാം തള്ളിപ്പറഞ്ഞു. ലോക പൊതുജനാഭിപ്രായം ഇതിനെതിരാണ്. കോൺഗ്രസിന് ഇക്കാര്യത്തിൽ സുവ്യക്തമായ നിലപാടില്ല. ചട്ടം വിജ്ഞാപനം ചെയ്തപ്പോൾ അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകരോട് ആലോചിച്ചു പറയാമെന്നു മറുപടി നൽകി ചിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ചെയ്തത്. ആ ചിരിയിൽ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പങ്കുചേർന്നു. ആശങ്കയിൽ തീ തിന്നുന്ന ജനങ്ങളുടെ മുഖത്തു നോക്കിയാണു ചിരിച്ചത്. സിഎഎ വിഷയത്തിൽ സാങ്കേതികമായി എതിർപ്പുയർത്തിയശേഷം മൂലയിൽ പോയൊളിക്കുകയാണു കോൺഗ്രസ് എംപിമാർ ചെയ്തത്. 

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വട്ടിയൂർക്കാവ് പ്രദേശത്ത് വോട്ടഭ്യർഥിക്കുന്നു.

ആഭ്യന്തര ശത്രുവുമായി രാജ്യത്തെ ഒരു വിഭാഗത്തെ കാണുന്ന ബിജെപിയുടെ നിലപാട് ആർഷഭാരത സംസ്കാരമല്ല, ഹിറ്റ്ലറുടെ രീതിയാണെന്നും പിണറായി ആരോപിച്ചു. നെയ്യാറ്റിൻകരയിൽ കെ.ആൻസലൻ എംഎൽഎയും നേമത്തെ തിരുവല്ലത്തു മന്ത്രി വി.ശിവൻകുട്ടിയും തിരുവനന്തപുരം പേട്ടയിൽ ആന്റണി രാജു എംഎൽഎയും അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ, മന്ത്രി ജി.ആർ.അനിൽ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, സി.കെ.ഹരീന്ദ്രൻ, വി.കെ.പ്രശാന്ത്, മേയർ ആര്യ രാജേന്ദ്രൻ, നേതാക്കളായ എം.വിജയകുമാർ, സി.ജയൻബാബു, ആനാവൂർ നാഗപ്പൻ, സത്യൻ മൊകേരി, എ.നീലലോഹിതദാസ്, മാങ്കോട് രാധാകൃഷ്ണൻ, എം.വി.ജയാഡാളി, പി.കെ.രാജ്മോഹൻ, ടി.ശ്രീകുമാർ, എ.എസ്.ആനന്ദകുമാർ, ജി.എൻ.ശ്രീകുമാരൻ, കൊടങ്ങാവിള വിജയകുമാർ, ബിന്ദു രവീന്ദ്രൻ, കരമന ഹരി, ജയിൽകുമാർ, പൂജപ്പുര രാധാകൃഷ്ണൻ, സി.ലെനിൻ, പാപ്പനംകോട് അജയൻ, ശൂരനാട് ചന്ദ്രശേഖരൻ, തോമസ് ഫെർണാണ്ടസ്, എസ്.എ.സുന്ദർ, ടി.എസ്.ബിനോ തുടങ്ങിയവർ പ്രസംഗിച്ചു.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വി.മുരളീധരന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി തിരുവനന്തപുരം കലക്ടറേറ്റിലേക്ക് എത്തുന്നു.

കേരളം വ്യവഹാരം നടത്തി മുടിഞ്ഞ തറവാട്: മുരളീധരൻ
തിരുവനന്തപുരം ∙ വ്യവഹാരം നടത്തി മുടിഞ്ഞ തറവാടുകളുടെ അവസ്ഥയിലേക്കാണ് സംസ്ഥാന സർക്കാർ കേരളത്തെ കൊണ്ടുപോകുന്നതെന്നു ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥിയായ കേന്ദ്ര മന്ത്രി വി.മുരളീധരൻ. കഴിഞ്ഞ 8 വർഷത്തെ പിണറായി സർക്കാരിന്റെ ദുർഭരണത്തോടുള്ള പ്രതിഷേധവും മോദി സർക്കാരിന്റെ 10 വർഷത്തെ വികസന നേട്ടങ്ങൾക്കുള്ള അംഗീകാരവുമാകും തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മറിയക്കുട്ടിമാർക്ക് 1600 രൂപ പെൻഷൻ നൽകാനില്ലാത്ത സർക്കാർ നികുതിപ്പണമെടുത്ത് കേന്ദ്രത്തിനെതിരെയും രാഷ്ട്രപതിക്കെതിരെയുമെല്ലാം കേസ് നടത്തുന്നത് ജനങ്ങളെ അപഹസിക്കലാണെന്നും മുരളീധരൻ പറഞ്ഞു. പ്രവർത്തകർക്കൊപ്പം കുടപ്പനക്കുന്ന് ജംക്‌ഷനിൽ പ്രകടനത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം കലക്ടറേറ്റിൽ എഡിഎം സി.പ്രേംജിക്കു മുന്നിൽ പത്രിക സമർപ്പിച്ചത്. 2 സെറ്റ് പത്രികയാണു നൽകിയത്. നേതാക്കളായ പി.കെ.കൃഷ്ണദാസ്, വി.വി.രാജേഷ്, എസ്.സുരേഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. 

വി.മുരളീധരന്  24 ലക്ഷത്തിന്റെ സ്വത്ത്; വീടും വസ്തുവും ഇല്ല 
കേന്ദ്രമന്ത്രി വി.മുരളീധരന് സ്വന്തമായുള്ളത് 24 ലക്ഷം രൂപയുടെ സ്വത്തുവകകൾ. എന്നാൽ, കയ്യിലുള്ളത് 1000 രൂപ മാത്രമാണെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിൽ വ്യക്തമാക്കുന്നു. എഫ്ഡി അക്കൗണ്ടിൽ ശമ്പളമായി ലഭിച്ച 10,44,274രൂപയുണ്ട്. 12 ലക്ഷം രൂപയുടെ കാറുമുണ്ട്. 6 ഗ്രാമിന്റെ മോതിരത്തിന് 40,452രൂപയാണ് വില. 1,18,865രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പോളിസിയുണ്ട്. സ്വന്തമായി വീടോ വസ്തുവോ ഇല്ല. വായ്പ ഇനത്തിൽ ഇനി 83,437 രൂപ  കുടിശികയുണ്ട്.  ഭാര്യ ഡോ.കെ.എസ്.ജയശ്രീയുടെ കൈവശം 3000രൂപയാണുള്ളത്. 3 ബാങ്ക് അക്കൗണ്ടുകളിലായി വായ്പ എടുത്ത തുക അടക്കം 20,27,136 രൂപയുണ്ട്. 4,47,467 രൂപ സ്ഥിര നിക്ഷേപമുണ്ട്. 10 ലക്ഷം രൂപയാണു വായ്പ എടുത്തിരിക്കുന്നത്. 15.41 ലക്ഷം രൂപ വിലയുള്ള കാർ സ്വന്തമായുണ്ട്. 164 ഗ്രാം സ്വർണമുണ്ട്. ഇതെല്ലാം ചേർത്ത് 46,76,824 രൂപയുടെ സ്വത്താണുള്ളത്. 47,75,000രൂപ മതിപ്പു വിലയുള്ള വസ്തുവുമുണ്ട്. ജയശ്രീക്കും സ്വന്തമായി വീടില്ല.

കന്യാകുമാരി മണ്ഡലം; മത്സരിക്കാൻ 22 പേർ ഏപ്രിൽ 19ന്  തിരഞ്ഞെടുപ്പ്
നാഗർകോവിൽ ∙ ഒറ്റത്തവണയായി ഏപ്രിൽ 19നു തിരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നലെ പിന്നിട്ടപ്പോൾ പ്രധാന മുന്നണികളുടെ സ്ഥാനാർഥികളുൾപ്പെടെ ആകെ 22 പേർ മത്സര രംഗത്ത്. കോൺഗ്രസിൽ നിന്നും വിജയ്‌വസന്ത്, ബിജെപിയിൽ നിന്നും മുൻ കേന്ദ്ര മന്ത്രി കൂടിയായ പൊൻരാധാകൃഷ്ണൻ, എഐഎഡിഎംകെ സ്ഥാനാർഥിയായി ബസിലിയൻ നസ്രേത്ത്, നാം തമിഴർ കക്ഷിയുടെ മരിയ ജെനിഫർ എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വിളവങ്കോട് നിയമസഭയിലേക്ക് 10 പേരാണ് മത്സരരംഗത്തുള്ളത്. കോൺഗ്രസിൽ നിന്നും താരകൈ കത്ബർട്ട്, ബിജെപിയിൽ നിന്നും വി.എസ്.നന്ദിനി, എഐഎഡിഎംകെ സ്ഥാനാർഥിയായി യു.റാണി, നാം തമിഴർ കക്ഷിയുടെ ആർ.ജമിനി എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ.