തിരുവനന്തപുരം ∙ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലും പരിസരപ്രദേശങ്ങളിലും മൂന്ന് ദിവസം ജലവിതരണം മുടങ്ങും. മുട്ടടയിലും കുണ്ടമൺകടവിലും അറ്റകുറ്റപ്പണി നടക്കുന്നതിലാണ് ജലവിതരണം തടസ്സപ്പെടുന്നത്. ഇതോടെ കടുത്ത വേനലിൽ മൂന്ന് ദിവസം അടിസ്ഥാന ആവശ്യങ്ങൾക്ക് ഉൾപ്പെടെ വെള്ളത്തിനായി എന്ത് ചെയ്യുമെന്ന ആശങ്കയിലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലും പരിസരപ്രദേശങ്ങളിലും മൂന്ന് ദിവസം ജലവിതരണം മുടങ്ങും. മുട്ടടയിലും കുണ്ടമൺകടവിലും അറ്റകുറ്റപ്പണി നടക്കുന്നതിലാണ് ജലവിതരണം തടസ്സപ്പെടുന്നത്. ഇതോടെ കടുത്ത വേനലിൽ മൂന്ന് ദിവസം അടിസ്ഥാന ആവശ്യങ്ങൾക്ക് ഉൾപ്പെടെ വെള്ളത്തിനായി എന്ത് ചെയ്യുമെന്ന ആശങ്കയിലായി തലസ്ഥാനവാസികൾ. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പകരം സംവിധാനം ഏർപ്പെടുത്താതെയും ടാങ്കറിൽ ജലം എത്തിക്കാൻ തയാറാകാതെയും ഇത് ആദ്യമായല്ല ജലഅതോറിറ്റി അറ്റകുറ്റപ്പണി നടത്തുന്നതെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. അറ്റകുറ്റപ്പണി നീണ്ടു പോയാൽ ശുദ്ധജലം ലഭിക്കാനായി ജനം പിന്നെയും കാത്തിരിക്കേണ്ടി വരും. 

അരുവിക്കരയിൽ നിന്ന് മൺവിളയിലേക്ക് പോകുന്ന പ്രധാന പൈപ്പ് ലൈനിൽ മുട്ടട ജംക്‌ഷന് സമീപവും കുണ്ടമൺകടവ് പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണിയുമാണ് നടത്തുന്നത്. മുട്ടട ജംക്‌ഷന് സമീപത്തെ പൊട്ടൽ പരിഹരിക്കാനുള്ള പണി ഇന്നു പുലർച്ചെ ആരംഭിച്ചു. നാളെ രാത്രി 10 വരെ വെള്ളം മുടങ്ങും. ഉയർന്ന സ്ഥലങ്ങളിൽ മറ്റന്നാൾ രാത്രി മാത്രമേ ജലവിതരണം സാധാരണ നിലയിൽ എത്തുകയുള്ളു എന്ന് ജലഅതോറിറ്റി അറിയിച്ചു. കുണ്ടമൺകടവിലെ പമ്പ് ഹൗസിൽ നടക്കുന്ന അറ്റകുറ്റപ്പണി ഇന്ന് രാത്രിയോടെ പൂർത്തിയാകുമെന്നാണ് അറിയിപ്പ്. പണി പൂർത്തിയായാലും പമ്പിങ് തുടങ്ങി വെള്ളം എല്ലായിടത്തും എത്താൻ നാളെ ഉച്ച കഴിയും. ചുരുക്കത്തിൽ മൂന്നു ദിവസം നഗരത്തിൽ വെള്ളമില്ലാത്ത സ്ഥിതി വരും. 

ADVERTISEMENT

മുട്ടട ജംക്‌ഷന് സമീപത്തെ അറ്റകുറ്റപ്പണിക്കായി വാൽവ് അടയ്ക്കുമ്പോൾ മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്‌, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്‌, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സിആർപിഎഫ്, ടെക്നോപാർക്, ആക്കുളം, തൃപാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം എന്നീ പ്രദേശങ്ങളിൽ നാളെ രാത്രി പത്ത് വരെ ജലവിതരണം പൂർണമായി മുടങ്ങും. ഈ സ്ഥലങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ നാളെ രാത്രിയോടെ മാത്രമേ ജലവിതരണം പൂർണതോതിൽ എത്തുകയുള്ളൂ. 

പിടിപി നഗർ സബ് ഡിവിഷന് കീഴിലെ കുണ്ടമൺകടവ് പമ്പ് ഹൗസിലെ അറ്റകുറ്റപ്പണി ഇന്നലെ രാവിലെ ആരംഭിച്ചു. ഇന്നു രാത്രി 10 വരെ ജലവിതരണം തടസ്സപ്പെടും. തിരുമല, കരമന സെക്‌ഷനുകളുടെ പരിധിയിൽ വരുന്ന പിടിപി നഗർ, മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സിപിടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുഗൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവൻമുഗൾ, പൈ റോഡ്, നെടുംകാട്, കാലടി, മരുതൂർക്കടവ്, കൈമനം, കിള്ളിപ്പാലം,  ബണ്ട്റോഡ്, ആറന്നൂർ, പ്രേം നഗർ എന്നിവിടങ്ങളിലാണ് ജലവിതരണം മുടങ്ങുന്നത്. അറ്റകുറ്റപ്പണിയുടെ പേരിൽ എല്ലായിടത്തും ജലവിതരണം മുടങ്ങില്ലെന്നാണ് ജലഅതോറിറ്റി പക്ഷം. ഇതിന് പരിഹാരമായി ശുദ്ധജലം മുടങ്ങുന്ന സ്ഥലങ്ങളിൽ ടാങ്കറിൽ വെള്ളം എത്തിക്കാനോ മറ്റ് സംവിധാനം ഒരുക്കാനോ ജലഅതോറിറ്റി തയാറാകണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT