വിഴിഞ്ഞം: രണ്ടാംഘട്ട ക്രെയിനുകളുമായി ഒരുകപ്പൽകൂടി; ഷെൻഹുവ –16 9ന് പുറം കടലിൽ എത്തും
വിഴിഞ്ഞം∙രാജ്യാന്തര തുറമുഖത്തേക്ക് രണ്ടാംഘട്ട ക്രെയിനുകളുമായി ആദ്യ കപ്പൽ 9ന് നങ്കൂരമിടും. കപ്പലിനെ തുറമുഖത്തേക്ക് അടുപ്പിക്കുന്നതിനുള്ള സന്നാഹങ്ങളുടെ ഭാഗമായി ഓഷ്യൻ സ്പിരിറ്റ് എന്ന ടഗ്,വാട്ടർലൈൻ ലോജിസ്റ്റിക്സ് ഏജൻസി നേതൃത്വത്തിലുള്ള സംഘം എന്നിവ സ്ഥലത്ത് എത്തി. രണ്ടാം ഘട്ടത്തിൽ ഷെൻഹുവ –16 എന്ന

വിഴിഞ്ഞം∙രാജ്യാന്തര തുറമുഖത്തേക്ക് രണ്ടാംഘട്ട ക്രെയിനുകളുമായി ആദ്യ കപ്പൽ 9ന് നങ്കൂരമിടും. കപ്പലിനെ തുറമുഖത്തേക്ക് അടുപ്പിക്കുന്നതിനുള്ള സന്നാഹങ്ങളുടെ ഭാഗമായി ഓഷ്യൻ സ്പിരിറ്റ് എന്ന ടഗ്,വാട്ടർലൈൻ ലോജിസ്റ്റിക്സ് ഏജൻസി നേതൃത്വത്തിലുള്ള സംഘം എന്നിവ സ്ഥലത്ത് എത്തി.
രണ്ടാം ഘട്ടത്തിൽ ഷെൻഹുവ –16 എന്ന കപ്പലാണ് 9ന് പുറം കടലിൽ ക്രെയിനുകളുമായി എത്തുന്നത്. തുടർന്ന് ഓഷ്യൻ സ്പിരിറ്റ്, രണ്ടു ഡോൾഫിൻ ടഗുകളും ചേർന്ന് കപ്പലിനെ തുറമുഖത്തേക്ക് ആനയിച്ച് എത്തിക്കും.സി123നിലവിലെ ഷെഡ്യൂൾ അനുസരിച്ചു 17, 23 തീയതികളിലായി ഷെൻഹുവ–35, ഷെൻഹുവ –34 എന്നീ രണ്ടു കപ്പലുകൾ കൂടി ക്രെയിനുകളുമായി എത്തും.
3 കപ്പലുകളിലായി ശേഷിക്കുന്ന 17 ക്രെയിനുകളാണ് ചൈനയിൽ നിന്നും എത്തിക്കുന്നത്. ആകെ വേണ്ട 32 ക്രെയിനുകളിൽ ആദ്യ ഘട്ടത്തിൽ 15 ക്രെയിനുകളെത്തിച്ചിരുന്നു. 14 കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളും 4 ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് ഇനി എത്തുക. ആദ്യ കപ്പലിൽ 6 കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളും രണ്ടാമത്തേതിൽ 2 ഷിപ്പ് ടു ഷോർ ക്രെയിനും 4 കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളും 3ാമത്തെ കപ്പലിൽ 2 ഷിപ്പ് ടു ഷോർ ക്രെയിനും 3 കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമാണ് എത്തുക.