തിരുവനന്തപുരം ∙ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിനുള്ളിൽ മറ്റു 3 ലോക്സഭാ മണ്ഡലങ്ങളുടെ പേരുള്ള സ്ഥലങ്ങൾ. അതും 5 കിലോമീറ്റർ ചുറ്റളവിൽ. കോഴിക്കോട്, ആലത്തൂർ, വടകര എന്നിവയാണ് ആ ‘മണ്ഡലങ്ങൾ’. പാറശാല നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളായ കുന്നത്തുകാലിന്റെയും പെരുങ്കടവിളയുടെയും അതിർത്തി പ്രദേശമാണു കോഴിക്കോട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിനുള്ളിൽ മറ്റു 3 ലോക്സഭാ മണ്ഡലങ്ങളുടെ പേരുള്ള സ്ഥലങ്ങൾ. അതും 5 കിലോമീറ്റർ ചുറ്റളവിൽ. കോഴിക്കോട്, ആലത്തൂർ, വടകര എന്നിവയാണ് ആ ‘മണ്ഡലങ്ങൾ’. പാറശാല നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളായ കുന്നത്തുകാലിന്റെയും പെരുങ്കടവിളയുടെയും അതിർത്തി പ്രദേശമാണു കോഴിക്കോട്. പെരുങ്കടവിള പഞ്ചായത്തിലെ വാർഡാണ് ആലത്തൂർ.

ഇതേ പഞ്ചായത്തിലെ മാരായമുട്ടത്തിന് അടുത്തുള്ള വാർഡാണ് വടകര. കേരള രൂപീകരണത്തിനു മുൻപുതന്നെ ഈ നാടുകൾ ഇതേ പേരിലാണ് അറിയപ്പെടുന്നത്. കുന്നത്തുകാൽ പഞ്ചായത്തിലെ ഒരു പോസ്റ്റോഫിസിന്റെ പേര്: കോട്ടയ്ക്കൽ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്ഥലപ്പേര് എങ്ങനെ തിരുവനന്തപുരത്തു നിന്നു 35 കിലോമീറ്റർ തെക്കുള്ള പ്രദേശത്ത് എത്തിയെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരമില്ല.

ADVERTISEMENT

പെരുങ്കടവിളയ്ക്കു സമീപമുള്ള ആങ്കോട് മഹാദേവർ ക്ഷേത്രവുമായി പേരുകൾക്കു ബന്ധമുണ്ടെന്നാണു കരുതുന്നത്. ഈ ക്ഷേത്രത്തിൽ പൂജാരിമാരായി വടക്കൻ കേരളത്തിൽ നിന്നുള്ളവർ എത്തിയിരുന്നു. ഇവരെ  വടകരക്കാർ, കോഴിക്കോട്ടുകാർ, ആലത്തൂ‍ർക്കാർ, കോട്ടയ്ക്കൽക്കാർ എന്നു വിളിച്ചിരുന്നത്രെ. വിഖ്യാത കഥകളി ആചാര്യൻ ഈശ്വര പിള്ള വിചാരിപ്പുകാരുടെ ജീവിതകഥയോടു ചേർത്താണ് ഈ വിശദീകരണം ഉണ്ടായിരിക്കുന്നത്. 1852ൽ, കേരളത്തിലെ ആദ്യത്തെ മതനിരപേക്ഷ പുസ്തകപ്രസാധന സ്ഥാപനമായ കേരള വിലാസം ആരംഭിച്ചത് ഈശ്വര പിള്ളയായിരുന്നു.