നിങ്ങളൊക്കെ ഏതു ക്ലാസിലാ പഠിക്കുന്നത്?‘4, 6, 7, 8’– കുട്ടിക്കൂട്ടത്തിന്റെ മറുപടിയിൽ പല നമ്പറുകൾ. ‘അപ്പോൾ അഞ്ചാം ക്ലാസിൽ ആരുമില്ലേ?’3 പെൺകുട്ടികളുടെ കൈകൾ ഉയർന്നു.‘മൂന്നാം ക്ലാസുകാരോ?’രണ്ട് ആൺകുട്ടികൾ കൈ ഉയർത്തി... അവധിക്കാലം തുടങ്ങിയതു കൊണ്ടു തന്നെ പ്രചാരണ വാഹനം കടന്നു പോകുന്ന വഴികളിലൊക്കെയും കുട്ടിക്കൂട്ടങ്ങളാണ്. ചിലർക്കു സ്ഥാനാർഥിയെ കണ്ടാൽ മതി. ചിലർ സ്ഥാനാർഥിയെ ഹാരം അണിയിക്കും. മറ്റു ചിലർക്ക് ആവശ്യം സ്ഥാനാർഥിയുടെ കഴുത്തിൽക്കിടക്കുന്ന ഷാളോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളൊക്കെ ഏതു ക്ലാസിലാ പഠിക്കുന്നത്? ‘4, 6, 7, 8’ – കുട്ടിക്കൂട്ടത്തിന്റെ മറുപടിയിൽ പല നമ്പറുകൾ. ‘അപ്പോൾ അഞ്ചാം ക്ലാസിൽ ആരുമില്ലേ?’ 3 പെൺകുട്ടികളുടെ കൈകൾ ഉയർന്നു. ‘മൂന്നാം ക്ലാസുകാരോ?’ രണ്ട് ആൺകുട്ടികൾ കൈ ഉയർത്തി... അവധിക്കാലം തുടങ്ങിയതു കൊണ്ടു തന്നെ പ്രചാരണ വാഹനം കടന്നു പോകുന്ന വഴികളിലൊക്കെയും കുട്ടിക്കൂട്ടങ്ങളാണ്. ചിലർക്കു സ്ഥാനാർഥിയെ കണ്ടാൽ മതി. ചിലർ സ്ഥാനാർഥിയെ ഹാരം അണിയിക്കും. മറ്റു ചിലർക്ക് ആവശ്യം സ്ഥാനാർഥിയുടെ കഴുത്തിൽക്കിടക്കുന്ന ഷാളോ അദ്ദേഹത്തിനു സമ്മാനമായി കിട്ടിയ പൂക്കളോ ആകും. കൈനീട്ടുന്ന കുട്ടികൾക്കു പൂക്കളും ഷാളും സമ്മാനിച്ചും അവരോടു വിവരങ്ങൾ തിരക്കിയും വി.മുരളീധരനും കുട്ടിയായി.പനനിന്നവിളയിലെത്തിയപ്പോൾ മുരളീധരനെ കാണാൻ ഒരു കുട്ടിയെത്തി– പേര് അമിത്. ബിജെപി മുൻ ദേശീയാധ്യക്ഷൻ അമിത് ഷായോടുള്ള ആരാധനയിലാണു പേരിട്ടതെന്നു വീട്ടുകാർ. 

തുറന്ന ജീപ്പിലെ പ്രചാരണം മുന്നോട്ടു പോകുമ്പോഴാണ് ഇടവയിൽ വച്ച് ജീപ്പിനുള്ളിലേക്ക് ഒരുപിടി പൂക്കളെത്തിയത്. ആരും വാരി എറിഞ്ഞതല്ല; വഴിയരികിലെ ബോഗൻവില്ല (കടലാസ് ചെടി) സ്ഥാനാർഥി നിൽക്കുന്നതിനു മുകളിലെ മേൽക്കൂരയിൽ കുടുങ്ങിയപ്പോൾ തെറിച്ചു വീണ വയലറ്റ് നിറമുള്ള പൂക്കൾ. ‘ഒരു പൂവു ചോദിച്ചാൽ പൂക്കാലം സമ്മാനിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ...’ എന്നു മുന്നിൽ പോകുന്ന പ്രചാരണ വാഹനത്തിൽ മുഴങ്ങുന്നു. വേനലിൽ പൂക്കുന്ന ചെടികളുടെ കാലമാണിത്. പര്യടനം തുടങ്ങിയപ്പോൾ തന്നെ താമര ഹാരമാണ് മുരളീധരനു കിട്ടിയത്. പിന്നീടു പലയിടത്തായി വിരിഞ്ഞ താമരപ്പൂക്കൾ സമ്മാനമായി കിട്ടി. പലയിടത്തും നിറയെ പൂത്തു നിൽക്കുന്ന കണിക്കൊന്നകൾ. ഉപഹാരങ്ങളിൽ അവയും ഉൾപ്പെട്ടു. ജമന്തിപ്പൂക്കൾ വിതറിയാണ് മറ്റൊരിടത്തെ സ്വീകരണം.

ADVERTISEMENT

മാങ്ങയും പ്രചാരണത്തിന്
പ്രചാരണ വാഹനം കടന്നു പോകുന്ന വഴിയരികിൽ പലയിടത്തും നിറയെ കായ്ച്ചു കിടക്കുന്ന മാവുകൾ. സ്ഥാനാർഥി നിൽക്കുന്ന കാബിന്റെ ഉയർന്ന മേൽക്കൂരയിൽ തട്ടി മാങ്ങകൾ കുലയായി ജീപ്പിനുള്ളിലേക്കു വീഴുന്നു. മാങ്ങ മാത്രമല്ല, കടിയുറുമ്പും കട്ടുറുമ്പുമെല്ലാം മരങ്ങളിൽ നിന്നു സ്ഥാനാർഥിയുടെ ദേഹത്തേക്കു വീഴുന്നുണ്ട്. കിട്ടുന്ന മാങ്ങകൾ വഴിയരികിൽ കാത്തു നിൽക്കുന്ന പ്രവർത്തകർക്കാണു മുരളീധരൻ സമ്മാനിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണമായതിനാൽ പുറത്തു നിന്ന് അധികം ഭക്ഷണം കഴിക്കുന്നില്ല. രാവിലെ വീട്ടിൽ നിന്നു പുറപ്പെടും മുൻപ് ഭാര്യ ഡോ. കെ.എസ്.ജയശ്രീയോടൊപ്പം ഭക്ഷണം കഴിക്കാൻ ശ്രമിക്കും. ഉച്ചയ്ക്കു കഴിയുന്നതും വീട്ടിൽ പോയി കഴിക്കും. അല്ലെങ്കിൽ പ്രധാന പ്രവർത്തകരുടെ വീടുകളിൽ നിന്ന്. ഇടയ്ക്കു കഴിക്കാനായി പഴം നുറുക്കിയതും മറ്റു ലഘു ഭക്ഷണവും കരുതും. പുറത്തു നിന്നു വെള്ളം കുടിക്കുന്നത് ഒഴിവാക്കാൻ വീട്ടിൽ നിന്നു തിളപ്പിച്ചാറ്റിയ വെള്ളം കരുതിയിട്ടുണ്ട്. സഹായി രാമൻ ഇടയ്ക്കിടെ വെള്ളം കുടിക്കാൻ ഓർമിപ്പിക്കുന്നുമുണ്ട്.

കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാറിനൊപ്പം.

ഉദ്ഘാടകനായി കൃഷ്ണകുമാറും
‘ആറ്റിങ്ങലിലെ ജനങ്ങൾക്ക് ഒരു കേന്ദ്രമന്ത്രിയെ തന്നെ തിരഞ്ഞെടുത്ത് ലോക്സഭയിലേക്ക് അയയ്ക്കാനുള്ള അവസരമാണിത്–’ കടലും കായലും ഒന്നിക്കുന്ന കാപ്പിൽ ഗ്രാമത്തിൽ വി.മുരളീധരന്റെ രണ്ടാം ദിന പര്യടനം ഉദ്ഘാടനം ചെയ്ത് കൊല്ലം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ പറഞ്ഞു. കാപ്പിൽ കഴിഞ്ഞാൽ കൊല്ലം ജില്ല തുടങ്ങുകയാണ്, കൃഷ്ണകുമാറിന്റെ മണ്ഡലവും. ‘മോദിയെ പിന്തുണയ്ക്കുന്ന നാനൂറിലധികം എംപിമാരിൽ ഒരാളായി കൃഷ്ണകുമാറിനെ തിരഞ്ഞെടുക്കണമെന്ന് കൊല്ലത്തെ ജനങ്ങളോട് അഭ്യർഥിക്കുകയാണ്’ എന്നായിരുന്നു മുരളീധരന്റെ മറുപടി. മാന്തറ ശിവക്ഷേത്രത്തിനു സമീപം സ്വീകരണത്തിനു നന്ദി പറയുമ്പോൾ രണ്ടു വിദേശികൾ സ്കൂട്ടറിൽ കടന്നു പോയി. തുറന്ന ജീപ്പിന് അടുത്ത് അവർ എത്തിയപ്പോൾ സ്ഥാനാർഥി പ്രസംഗം പെട്ടെന്ന് ഇംഗ്ലിഷിലേക്കു മാറ്റി– ‘We have the elections to the federal parliament’.