കുട്ടികളുടെ അവധിക്കാലം; ചോയ്സ് പൊന്മുടി തന്നെ
വിതുര∙ ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും അവധിക്കാലം ചെലവഴിയ്ക്കാൻ കുട്ടികളുടെ പ്രഥമ ചോയ്സ് മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി തന്നെ. ഏപ്രിൽ പിറന്ന ശേഷം ഇവിടേക്ക് എത്തിയതിൽ ഏറിയ കൂറും കുട്ടികളാണ്. പഠന ഭാരം ഇറക്കി വച്ചു മാതാ പിതാക്കളുടെ കൈ പിടിച്ചു പ്രകൃതിയുടെ മാസ്മരികത നുണയാൻ എത്തിയ കുട്ടികളുടെ

വിതുര∙ ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും അവധിക്കാലം ചെലവഴിയ്ക്കാൻ കുട്ടികളുടെ പ്രഥമ ചോയ്സ് മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി തന്നെ. ഏപ്രിൽ പിറന്ന ശേഷം ഇവിടേക്ക് എത്തിയതിൽ ഏറിയ കൂറും കുട്ടികളാണ്. പഠന ഭാരം ഇറക്കി വച്ചു മാതാ പിതാക്കളുടെ കൈ പിടിച്ചു പ്രകൃതിയുടെ മാസ്മരികത നുണയാൻ എത്തിയ കുട്ടികളുടെ മുഖത്ത് അല തല്ലിയതു നിറ പുഞ്ചിരി.
തൊട്ടടുത്ത് നിൽക്കുന്ന ആളെ പോലും കാണാനാവാത്ത വിധം കോട മഞ്ഞിറങ്ങുന്ന പ്രതിഭാസത്തിൽ നിന്നും അൽപം അകലെയാണു ഇത്തവണ പൊന്മുടി എങ്കിലും ജില്ലയുടെ മറ്റിടങ്ങളെ അപേക്ഷിച്ചു ചൂട് ഇവിടെ കുറവാണ്. എപ്പോഴും തെളിഞ്ഞ കാലാവസ്ഥ. ഉച്ച തിരിയുമ്പോൾ ചെറിയ തോതിൽ മഞ്ഞിറങ്ങും. മുഴുവൻ സമയവും കാറ്റ്. അപ്പർ സാനിറ്റോറിയത്തിലെ നിരന്ന പാറക്കെട്ടാണു കുട്ടികൾക്കു ഏറെ പ്രിയപ്പെട്ടതെന്നു തോന്നുന്നു. അസംഖ്യം കുരുന്നുകൾ ഈ പാറക്കെട്ടുകളിലൂടെ തുള്ളിച്ചാടി നടക്കുന്നതു സ്ഥിരം കാഴ്ചയാണ്.
ഒളിച്ചു കളിയും തൊട്ടു കളിയും ഉൾപ്പെടെ നാടൻ ചന്തം വിളമ്പുന്ന അനവധി കുട്ടിക്കളികൾ പൊന്മുടിയിൽ നിലവിൽ പതിവ് കാഴ്ചയാണ്. കുട്ടികളുടെ ആഘോഷങ്ങളിൽ കൈകോർക്കുന്ന കുട്ടിത്തം വിട്ടു മാറാത്ത മുതിർന്നവരും പതിവ് കാഴ്ചയാകുന്നു. പൊന്മുടി വന സംരക്ഷണ സമിതിയുടെയും പൊലീസിന്റെയും നേതൃത്വത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ സുസജ്ജമാണ്. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ സദാ ഇവർ ശ്രദ്ധാലുക്കളാണ്.
മദ്യവും സിഗരറ്റും ഇപ്പോഴും പൊന്മുടിയ്ക്കു അന്യമായി തന്നെ തുടരുന്നു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ഒഴിവാക്കാനും ഇവർ പ്രത്യേക പരിശോധന തുടർന്നു കൊണ്ടേയിരിക്കുന്നു. റമസാൻ ദിനമായ ഇന്നലെ തിരക്ക് വലിയ തോതിൽ അനുഭവപ്പെട്ടു. വിഷു ദിനത്തിൽ പൊന്മുടിയിലേക്കുള്ള സഞ്ചാരികളുടെ വരവ് ക്രമാതീതമായി വർധിക്കുമെന്നാണ് കരുതുന്നത്.