മാലിന്യം തള്ളിയ സ്ഥാപനത്തിന് കാൽലക്ഷം രൂപ പിഴ; പിഴയിട്ടത് ആറ്റിങ്ങൽ നഗരസഭ
ആറ്റിങ്ങൽ∙ കൊല്ലമ്പുഴ ക്ഷേത്രത്തിന് സമീപത്തെ റോഡിൽ ചാക്കുകളിൽ നിറച്ച മാലിന്യ കൂമ്പാരം വഴിയിൽ തള്ളി കടന്നു കളഞ്ഞ സ്ഥാപനത്തിന് കാൽ ലക്ഷം രൂപ പിഴ. ആറ്റിങ്ങൽ നഗരസഭയാണ് വർക്കല പുത്തൽ ചന്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദീവാനിയ ഫർണിഷിങ് എന്ന സ്ഥാപനത്തിന് പിഴയിട്ടത്. ഇക്കഴിഞ്ഞ ആറിനാണ് മാലിന്യം

ആറ്റിങ്ങൽ∙ കൊല്ലമ്പുഴ ക്ഷേത്രത്തിന് സമീപത്തെ റോഡിൽ ചാക്കുകളിൽ നിറച്ച മാലിന്യ കൂമ്പാരം വഴിയിൽ തള്ളി കടന്നു കളഞ്ഞ സ്ഥാപനത്തിന് കാൽ ലക്ഷം രൂപ പിഴ. ആറ്റിങ്ങൽ നഗരസഭയാണ് വർക്കല പുത്തൽ ചന്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദീവാനിയ ഫർണിഷിങ് എന്ന സ്ഥാപനത്തിന് പിഴയിട്ടത്. ഇക്കഴിഞ്ഞ ആറിനാണ് മാലിന്യം വലിച്ചെറിഞ്ഞതായി കണ്ടെത്തിയത്. നഗര ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഇവിടെയെത്തിയ നഗരസഭ ആരോഗ്യ വിഭാഗം ആന്റി ലിറ്ററിങ് സ്ക്വാഡാണ് ചാക്കുകെട്ടുകൾ കണ്ടെത്തിയത്. തുടർന്ന് ഹരിതകർമസേന തൊഴിലാളികളെ കൊണ്ട് അതേ സ്ഥലത്തു വച്ചു തന്നെ മാലിന്യം തരംതിരിച്ച ശേഷം സംസ്കരണ പ്ലാന്റിലേക്ക് മാറ്റി. പ്ലാസ്റ്റിക്കും തെർമ്മോകോളും പഴകിയ കർട്ടൻ സാമഗ്രികളുമാണ് ചാക്കു കെട്ടുകളിലുണ്ടായിരുന്നത്.
വിശദമായി നടത്തിയ പരിശോധനയിൽ വർക്കല പുത്തൻചന്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദിവാനിയ ഫർണിഷിംഗ് എന്ന സ്ഥാപനത്തിലെ മാലിന്യങ്ങളാണെന്ന് വലിച്ചെറിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്തി . സ്ഥാപനം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത മാലിന്യങ്ങൾ കല്ലമ്പലത്ത് പ്രവർത്തിക്കുന്ന ആക്രി കടയ്ക്ക് കൈമാറിയിരുന്നതായി കടയുടമ പറഞ്ഞതായി നഗരസഭ അധികൃതർ പറഞ്ഞു. ഇവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി കെ.എസ്.അരുൺ അറിയിച്ചു. . ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ രവികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ, ജീവനക്കാരായ അജി, അജീഷ് തുടങ്ങിയവരാണ് സ്ക്വാഡിന് നേതൃത്വം വഹിച്ചത്.