നന്മയുടെ പ്രതീക്ഷകളുമായി ഇന്ന് വിഷു ആഘോഷിക്കും
തിരുവനന്തപുരം ∙ ഐശ്വര്യത്തിന്റെയും നന്മയുടെയും പ്രതീക്ഷകൾ ഉയർത്തി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കും. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വിഷുക്കാഴ്ചകളും ഒരുക്കിയിരുന്നു. സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയം മലയാളിക്ക് പുതുവർഷാരംഭം കൂടിയാണ്. കണിയൊരുക്കിയും കൈനീട്ടം നൽകിയും സദ്യ

തിരുവനന്തപുരം ∙ ഐശ്വര്യത്തിന്റെയും നന്മയുടെയും പ്രതീക്ഷകൾ ഉയർത്തി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കും. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വിഷുക്കാഴ്ചകളും ഒരുക്കിയിരുന്നു. സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയം മലയാളിക്ക് പുതുവർഷാരംഭം കൂടിയാണ്. കണിയൊരുക്കിയും കൈനീട്ടം നൽകിയും സദ്യ വിളമ്പിയുമാണ് തലസ്ഥാനം വിഷു ആഘോഷിക്കുന്നത്. കത്തുന്ന നിലവിളക്കിനു മുന്നിൽ കൊന്നപ്പൂക്കളും ഓട്ടുരുളിയിൽ കണിവെള്ളരിയും ഫലങ്ങളും ഒരുക്കിയാണ് കണി കാണുന്നത്. വിഷുക്കണി ഒരുക്കാനുള്ള സാധനങ്ങൾ വാങ്ങാനായുള്ള തിരക്കായിരുന്നു ഇന്നലെ തലസ്ഥാനത്ത.് തിരുമല നിന്ന് തുടങ്ങി പൂജപ്പുര, വഴുതക്കാട്, വെള്ളയമ്പലം കരമന, പാപ്പനംകോട് ,പേട്ട ,പാളയം തുടങ്ങി ഭൂരിപക്ഷം ഇടങ്ങളിലും കൊന്നപ്പൂവും ഫലങ്ങളും വിൽക്കുന്നവരുടെ തിരക്കായിരുന്നു. തലസ്ഥാനത്തെ സൂപ്പർമാർക്കറ്റുകളും കണി സാധനങ്ങൾ ഒരുക്കി. പതിവിൽ നിന്നു വ്യത്യസ്തമായി ഇത്തവണ പ്ലാസ്റ്റിക് കണിക്കൊന്ന പൂക്കളും വിൽപനയ്ക്ക് എത്തിച്ചിരുന്നു.
വിഷു വിപണി; പൂക്കളുടെ വില ഉയർന്നു
നാഗർകോവിൽ ∙ വിഷു ആഘോഷത്തോടനുബന്ധിച്ച് തോവാള പൂ മാർക്കറ്റിൽ ഇന്നലെ പൂക്കളുടെ വില ഉയർന്നു. ഒരു കിലോ പിച്ചി പൂവിന് ഇന്നലെ 3000 രൂപയായിരുന്നു വില. മുല്ല 700 രൂപ, വാടാമല്ലി 150, മഞ്ഞ ക്രേന്തി 120, ജമന്തി 400 രൂപയുമായിരുന്നു വില.