കിളിമാനൂർ∙ നാവായിക്കുളം വിഴിഞ്ഞം (എൻഎച്ച് 866) ഔട്ടർ റിങ് റോഡിന്റെ നിർമാണത്തിനായി കിളിമാനൂർ ബ്ലോക്ക് പ്രദേശത്തെ വസ്തുക്കളുടെ ആധാരം വിട്ടു നൽകിയ നൂറു കണക്കിനു ഭൂ ഉടമകൾക്ക് ഇനിയും നഷ്ടപരിഹാര തുക ലഭിച്ചില്ല, മാത്രമല്ല എന്നു കിട്ടും എന്നതിനു ഒരു ഉറപ്പും ഇല്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്നുള്ള

കിളിമാനൂർ∙ നാവായിക്കുളം വിഴിഞ്ഞം (എൻഎച്ച് 866) ഔട്ടർ റിങ് റോഡിന്റെ നിർമാണത്തിനായി കിളിമാനൂർ ബ്ലോക്ക് പ്രദേശത്തെ വസ്തുക്കളുടെ ആധാരം വിട്ടു നൽകിയ നൂറു കണക്കിനു ഭൂ ഉടമകൾക്ക് ഇനിയും നഷ്ടപരിഹാര തുക ലഭിച്ചില്ല, മാത്രമല്ല എന്നു കിട്ടും എന്നതിനു ഒരു ഉറപ്പും ഇല്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്നുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിളിമാനൂർ∙ നാവായിക്കുളം വിഴിഞ്ഞം (എൻഎച്ച് 866) ഔട്ടർ റിങ് റോഡിന്റെ നിർമാണത്തിനായി കിളിമാനൂർ ബ്ലോക്ക് പ്രദേശത്തെ വസ്തുക്കളുടെ ആധാരം വിട്ടു നൽകിയ നൂറു കണക്കിനു ഭൂ ഉടമകൾക്ക് ഇനിയും നഷ്ടപരിഹാര തുക ലഭിച്ചില്ല, മാത്രമല്ല എന്നു കിട്ടും എന്നതിനു ഒരു ഉറപ്പും ഇല്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്നുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിളിമാനൂർ∙ നാവായിക്കുളം വിഴിഞ്ഞം (എൻഎച്ച് 866) ഔട്ടർ റിങ് റോഡിന്റെ നിർമാണത്തിനായി കിളിമാനൂർ ബ്ലോക്ക് പ്രദേശത്തെ വസ്തുക്കളുടെ ആധാരം വിട്ടു നൽകിയ നൂറു കണക്കിനു ഭൂ ഉടമകൾക്ക് ഇനിയും നഷ്ടപരിഹാര തുക ലഭിച്ചില്ല, മാത്രമല്ല എന്നു കിട്ടും  എന്നതിനു ഒരു ഉറപ്പും ഇല്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്നുള്ള പദ്ധതിയാണ്. നഷ്ടപരിഹാരം ഏത് സർക്കാർ നൽകുമെന്നതിൽ ഇനിയും തീരുമാനം ആയിട്ടില്ല. മാത്രമല്ല ഉടമകൾക്ക് നൽകേണ്ട നഷ്ടപരിഹാര തുക എത്രയാണെന്നു പോലും ഇനിയും  തീരുമാനിച്ചിട്ടില്ല എന്നാണ് ഉടമകൾ പറയുന്നത്.   രണ്ട് സെന്റ് മുതൽ രണ്ടര ഏക്കർ വരെ ഏറ്റെടുത്തിട്ടുണ്ട‌്.  ജില്ല കലക്ടറുടെ നേതൃത്വത്തിൽ നഷ്ടപരിഹാരം നൽകുമെന്നാണ് അധികൃതർ അറിയിച്ചതെന്നാണ് ഉടമകൾ പറഞ്ഞത്.

 നാവായിക്കുളം , കുടവൂർ, കരവാരം, വെള്ളല്ലൂർ, നഗരൂർ, കിളിമാനൂർ, പുളിമാത്ത് , കൊടുവഴന്നൂർ വില്ലേജുകളിലെ ഭൂവുടമകളാണ് പ്രതിസന്ധിയിലായത്.  ഏറ്റെടുക്കുന്ന വസ്തുവിനു വിപണി വില ഉറപ്പാക്കണമെന്നും, പൊളിച്ചു മാറ്റുന്ന വീടുകൾക്ക് പകരം പുതിയ വീടുകൾ നിർമിക്കാൻ ഇപ്പോഴത്തെ സാധന വിലയും നിർമാണ ചെലവും അനുസരിച്ച് വീടുകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട്  ഭൂവുടമകൾ നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയിട്ടും എന്തിനാണ് സമരം നടത്തിയത് എന്നതിനെ കുറിച്ച് രാഷ്ട്രീയ പാർട്ടികളോ, ജനപ്രതിനിധികളോ റവന്യു അധികൃതരോ ആരായുക പോലും ഉണ്ടായില്ലെന്നാണ് ഭൂ ഉടമകളുടെ പരാതി. റോഡ് നിർമാണവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ ഉടമ്പടി സ്ഥാന സർക്കാർ അംഗീകരിക്കാത്തതാണ് റോഡ് നിർമാണം അനന്തമായി നീളുന്നതിനും, നഷ്ടപരിഹാര തുക ഇതുവരെയും ലഭിക്കാത്തതിനു കാരണമെന്ന് ഭൂ ഉടമകൾ പറയുന്നു.

ADVERTISEMENT

 വിഴിഞ്ഞം ഒൗട്ടർ റിങ് റോഡിനു സ്ഥലം വിട്ടു നൽകിയ നൂറുകണക്കിനു ഭൂവുടമകളാണ് നഷ്ടപരിഹാര തുക കിട്ടാത്തതിനാൽ പ്രതിസന്ധിയിലായത്. ഒൗട്ടർ റിങ് റോഡിനു ഒരു വർഷം മുൻപാണ് വിജ്ഞാപനം ഇറങ്ങിയത്. 2023 ജനുവരി 13ന് കിളിമാനൂർ പഞ്ചായത്ത് പ്രദേശത്ത് ഭൂമി അളന്ന് കല്ലിട്ടു. 2023 ജൂൺ മുതൽ നഷ്ടപരിഹാര തുക നൽകും എന്നാണ് അധികൃതർ പറഞ്ഞിരുന്നത്.  വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂവുടമകൾ വസ്തുവിന്റെ ആധാരം, ബാധ്യത സർട്ടിഫിക്കറ്റ്, തണ്ടപേര് സംബന്ധിച്ച രേഖകൾ, കരം ഒടുക്കിയ രസീത്, സാക്ഷി പത്രങ്ങൾ എന്നിവ നൽകിയിട്ട് ഒരു വർഷം  പിന്നിട്ടു. എട്ട് വില്ലേജ് ഓഫിസുകളിലെ പരിധികളിൽ നിന്നായി 40 ഏക്കർ ഭൂമിയാണ് റിങ് റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത്. 45 മീറ്റർ വീതിയിലാണ് റിങ് റോഡ് നിർമിക്കുന്നത്. കുടവൂർ, കരവാരം, നഗരൂർ, വെള്ളല്ലൂർ, കിളിമാനൂർ, പുളിമാത്ത്, കൊടുവഴന്നൂർ എന്നീ  ഏഴ് വില്ലേജുകളിൽ നിന്നായി ഏകദേശം 1570 ഭുവുടമകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. 

ദേശീയപാത അതോറിറ്റിയുടെ ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിനു ആധാരങ്ങളും മറ്റ് രേഖകളും കൈമാറിയവർക്കു നഷ്ടപരിഹാര തുകയുമില്ല, ഭൂമിയും ഇല്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഭൂമി ഏറ്റെടുക്കുന്നതിനു ഹിയറിങ് നടത്തിയ വില്ലേജുകളിൽ നിന്നാണ് ഭൂവുടമകളിൽ നിന്ന് യഥാർഥ രേഖകൾ ദേശീയ അതോറിറ്റി ശേഖരിച്ചത്. മൂന്നു മാസത്തിനകും തുക നൽകും എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. നഷ്ട പരിഹാര തുകയെ പറ്റി കൃത്യമായി ഉടമകളോട് പറഞ്ഞിട്ടില്ലെന്നും വസ്തു ഉടമകൾ പരാതിപ്പെട്ടു. വിജ്ഞാപനത്തിൽ പറയുന്ന സർവേ നമ്പരുകളിലെ വസ്തുക്കൾ വിൽക്കാൻ, വായ്പ എടുക്കാൻ, കൈമാറ്റം, ഓഹരി നൽകൽ തുടങ്ങിയ ഇടപാടുകൾ ഒന്നും തന്നെ നടത്താൻ കഴിയാതെ വന്നതായി ഭൂവുടമകൾ പറയുന്നു. 

ADVERTISEMENT

കുട്ടികളുടെ ഉന്നതി വിദ്യാഭ്യാസത്തിനു വിദ്യാഭ്യാസ വായ്പ എടുക്കാൻ പോലും  കഴിയുന്നില്ല.താമസിച്ചു കൊണ്ടിരുന്ന ഭൂമിയും വീടും പൂർണമായു നഷ്ടമാകുന്നവർ മറ്റ് സ്ഥലങ്ങളിൽ ഭൂമിയും വീടും വാങ്ങാൻ അഡ്വാൻസ് നൽകിയവർ, പുതിയ വീട് നിർമിക്കാനുള്ള ശ്രമം ആരംഭിച്ചവർ, മക്കളുടെ വിവാഹം ഉറപ്പിച്ചവർ, താമസിച്ചു കൊണ്ടിരുന്ന വീട്ടിൽ നിന്നും വാടക വീടുകളിലേക്ക് താമസം മാറ്റിയവർ തുടങ്ങി നൂറ് കണക്കിനു ഭൂവുടമകളാണ് വെട്ടിലായത്. ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും, വസ്തുക്കളുടെ വില നിർണയത്തിലെ അപാകതകൾ പരിഹരിക്കണമെന്നും, കാലതാമസം കൂടാതെ നഷ്ടപരിഹാരം നൽകണമെന്നും അല്ലാത്തപക്ഷം വിജ്ഞാപനം പിൻവലിച്ച് വസ്തു വകകൾ ഉടമസ്ഥർക്ക് തിരികെ വിട്ടു നൽകണമെന്നും ഭൂവുടമകൾ ആവശ്യപ്പെട്ടു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT