ആറ്റിങ്ങൽ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് വെമ്പായം മേഖലയിൽ പ്രചാരണം നടത്തുന്നു.

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെല്ലാം അവസാനവട്ട ഓട്ടപ്പാച്ചിലിലാണ്. കൂടുതൽ വോട്ടർമാരെ കൂടുതൽ വേഗത്തിൽ കാണുകയെന്നതാണു ലക്ഷ്യം. ശശിതരൂർ പാറശാല മണ്ഡലത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ഇന്നലെ പര്യടനം നടത്തിയത്. ചരിത്രമുറങ്ങുന്ന അരുവിപ്പുറത്തു നിന്നായിരുന്നു

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെല്ലാം അവസാനവട്ട ഓട്ടപ്പാച്ചിലിലാണ്. കൂടുതൽ വോട്ടർമാരെ കൂടുതൽ വേഗത്തിൽ കാണുകയെന്നതാണു ലക്ഷ്യം. ശശിതരൂർ പാറശാല മണ്ഡലത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ഇന്നലെ പര്യടനം നടത്തിയത്. ചരിത്രമുറങ്ങുന്ന അരുവിപ്പുറത്തു നിന്നായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെല്ലാം അവസാനവട്ട ഓട്ടപ്പാച്ചിലിലാണ്. കൂടുതൽ വോട്ടർമാരെ കൂടുതൽ വേഗത്തിൽ കാണുകയെന്നതാണു ലക്ഷ്യം. ശശിതരൂർ പാറശാല മണ്ഡലത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ഇന്നലെ പര്യടനം നടത്തിയത്. ചരിത്രമുറങ്ങുന്ന അരുവിപ്പുറത്തു നിന്നായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെല്ലാം അവസാനവട്ട ഓട്ടപ്പാച്ചിലിലാണ്. കൂടുതൽ വോട്ടർമാരെ കൂടുതൽ വേഗത്തിൽ കാണുകയെന്നതാണു  ലക്ഷ്യം.

ശശിതരൂർ
പാറശാല മണ്ഡലത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ഇന്നലെ പര്യടനം നടത്തിയത്. ചരിത്രമുറങ്ങുന്ന അരുവിപ്പുറത്തു നിന്നായിരുന്നു തുടക്കം.  മുതിർന്ന നേതാവ് വി.എസ്.ശിവകുമാർ  ഉദ്ഘാടനം ചെയ്തു.  മാരായമുട്ടം, മൈലാടുംപാറ, ആനാവൂർ, പാലിയോട്, കൈവൻകാല എന്നിവിടങ്ങളിൽ തരൂരിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. പാറശാലയിൽ സ്ഥാനാർഥിക്ക് ഉപഹാരമായി ലഭിച്ചതിലധികവും കാർഷിക വിഭവങ്ങളായിരുന്നു. 

തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ കോവളം മണ്ഡലത്തിൽ പ്രചാരണം നടത്തുന്നു.
ADVERTISEMENT

പന്ന്യൻ രവീന്ദ്രൻ
എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ ഇന്നലെ കോവളം മണ്ഡലത്തിലെ തന്റെ പര്യടനം പൂർത്തിയാക്കി. അവസാനഘട്ട പര്യടനം കോട്ടുകാൽ പഞ്ചായത്തിലെ അവണാകുഴിയിൽ നിന്നാണ് ആരംഭിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പര്യടനം  ഉദ്ഘാടനം ചെയ്തു. തീരദേശ മേഖലകളിൽ ഉജ്വല വരവേൽപാണു ലഭിച്ചത്. രാത്രി ഏറെ വൈകി പര്യടനം എകെജി നഗറിൽ അവസാനിച്ചു. പന്ന്യന്റെ പ്രചാരണാർഥം തയാറാക്കിയ സംഗീത ആൽബം ശ്രീകാര്യത്ത് ഇന്ന് രാവിലെ 10.30 ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രകാശനം ചെയ്യും. എം വിജയകുമാർ ഏറ്റുവാങ്ങും.

 രാജീവ് ചന്ദ്രശേഖർ
പാറശാല നിയമസഭാ മണ്ഡലത്തിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെയും പ്രചാരണം. നെടുവാൻവിളയിൽ നിന്നു തുടങ്ങിയ പര്യടനം പുത്തൻകട, മുള്ളവിള, ഇഞ്ചിവിള, പാമ്പാടി, ചിറക്കോണം, പഞ്ചായത്ത് ഓഫിസ് ധനുവച്ചപുരം, ഉദിയൻകുളങ്ങര, പെരുങ്കടവിള, ആങ്കോട് തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നു പോയി. താമര ഹാരം, പനം നൊങ്ക്, വാഴക്കുല തുടങ്ങി സമ്മാനങ്ങൾ നൽകിയാണ്  വോട്ടർമാർ വരവേറ്റത്. 

ആറ്റിങ്ങൽ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് വെമ്പായം മേഖലയിൽ പ്രചാരണം നടത്തുന്നു.
ADVERTISEMENT

അടൂർ പ്രകാശ്
ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് ഇന്നലെ കോൺഗ്രസ് വെമ്പായം ബ്ലോക്ക് കമ്മിറ്റിയുടെ പരിധിയിൽ പര്യടനം നടത്തി രാവിലെ വെട്ടുറോഡ് നിന്നും ആരംഭിച്ച  പര്യടനം പൂലന്തറ ജംക്​ഷനിൽ സമാപിച്ചു. ദഫ് മുട്ട് അടക്കമുള്ള കലാവിരുന്നുകളടക്കം ഒരുക്കിയാണ് പലയിടത്തും സ്ഥാനാ‍ർഥിയെ അണികൾ സ്വീകരിച്ചത്. ഇന്ന് നാവായിക്കുളം ബ്ലോക്ക് കമ്മിറ്റിയുടെ പറിധിയിലാണ് പര്യടനം. രാവിലെ 7.30 ന് കാട്ടുപുതുശ്ശേരിയിൽ നിന്നും ആരംഭിക്കുന്ന പര്യടനം പുലിക്കുഴിമുക്കിൽ സമാപിക്കും.  

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.ജോയ് വാമനപുരം മണ്ഡലത്തിൽ പ്രചാരണം നടത്തുന്നു.

വി.ജോയി
എൽഡിഎഫ് സ്ഥാനാർഥി വി.ജോയി ഇന്നലെ വാമനപുരം നിയോജക മണ്ഡലത്തിൽ  പര്യടനം നടത്തി. രാവിലെ ദേശാഭിമാനി ഗ്രന്ഥശാല ജംക്‌ഷനിൽ നിന്ന് ആരംഭിച്ച  പര്യടനം നന്ദിയോട് സമാപിച്ചു.   ഇന്ന് വർക്കല നിയമസഭ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വോട്ട് അഭ്യർഥിക്കും. രാവിലെ 8.ന് ഊന്നിൻ മൂട്ടിൽ നിന്നാരംഭിക്കുന്ന പര്യടനം നടയറയിൽ സമാപിക്കും.

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ ചിറയിൻകീഴ് മണ്ഡലത്തിൽ പ്രചാരണം നടത്തുന്നു.
ADVERTISEMENT

വി. മുരളീധരൻ
എൻഡിഎ സ്ഥാനാർഥി വി. മുരളീധരന്റെ വാഹന പര്യടനം ഇന്നലെ പൂർത്തിയായി. എത്താൻ വിട്ടുപോയ സ്ഥലങ്ങളും  കവലകളും  അദ്ദേഹം ഇന്ന് സന്ദർശിക്കും. . ഇന്നലെ ചിറയിൻകീഴിലും ഉച്ചയ്ക്കു വർക്കലയിലും പര്യടനം പുരോഗമിച്ചു. രാവിലെ  ആനത്തലവട്ടം അങ്കിളിമുക്കിൽ നിന്നും ആരംഭിച്ച പര്യടനം രാത്രി വർക്കല മണ്ഡലത്തിലെ എംജി കോളനിയിൽ സമാപിച്ചു. .

തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു പൂജപ്പുരയിൽ നടന്ന സമ്മേളനത്തിൽ എത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ മന്ത്രി വി.ശിവൻകുട്ടി സ്വീകരിക്കുന്നു. എം.വിജയകുമാർ സമീപം. ചിത്രം: മനോരമ

അവസാന ലാപ്പിൽ‌ ആവേശം നിറച്ച് യച്ചൂരി
തിരുവനന്തപുരം ∙ ‘പ്രിയപ്പെട്ട സഖാക്കളേ.. സുഹൃത്തുക്കളേ.. എനിക്കു മലയാളം അറിയില്ല. എന്റെ മാതൃഭാഷ തെലുങ്കാണ്. ഞാൻ തെലങ്കാനയിൽ നിന്നുള്ളതാണ്. അതുകൊണ്ട് ഞാൻ ഇംഗ്ലിഷിൽ പറയട്ടെ..’ വ്യക്തവും സ്ഫുടവുമായ മലയാളത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഇങ്ങനെ പറഞ്ഞു തുടങ്ങുമ്പോൾ ആരും കരുതില്ല മലയാളം അറിയാത്തൊരാളാണ് യച്ചൂരി എന്ന്. 

തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലാണ്. മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ താരപ്രചാരകർ അധികമില്ലാത്ത എൽഡിഎഫ് ക്യാംപിന് അവസാന ദിവസങ്ങളിലേക്ക് ആവേശം നിറയ്ക്കാനെത്തിയ യച്ചൂരി ദേശീയ തലത്തിലെ മുഖ്യ ശത്രുവായ ബിജെപിയെ മാത്രമല്ല, സഖ്യകക്ഷിയായ കോൺഗ്രസിനെയും കടന്നാക്രമിച്ചാണ് കയ്യടി വാങ്ങിയത്. പ്രസംഗത്തിനു പരിഭാഷയുണ്ടായിരുന്നെങ്കിലും യച്ചൂരിയുടെ ലളിതമായ ഇംഗ്ലിഷ് പ്രസംഗത്തിനു തന്നെ കയ്യടികൾ വേണ്ടുവോളം കിട്ടി.  

‘ഭരണഘടനയെ തകർക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ആ സാഹചര്യത്തിൽ ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്ന്  അദ്ദേഹം പറഞ്ഞു.  ‘തിരുവനന്തപുരത്ത് പന്ന്യൻ തന്നെ’ എന്ന പുതിയ പോസ്റ്ററിന്റെ പ്രകാശനവും യച്ചൂരി നിർവഹിച്ചു. ആറ്റിങ്ങലിലെ എൽഡിഎഫ്  സ്ഥാനാർഥി വി.ജോയിയുടെപ്രചാരണത്തിനും യച്ചൂരി എത്തി.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പാറശാലയിൽ നടന്ന റോഡ് ഷോയിൽ കെ. അണ്ണാമലൈ പങ്കെടുത്തപ്പോൾ. ചിത്രം: ശ്രീലക്ഷ്മി ശിവദാസ് /മനോരമ

ഇടതുപക്ഷവും കോൺഗ്രസും കേരളത്തിൽ കാണിക്കുന്നത് തമാശ: കെ.അണ്ണാമലൈ
തിരുവനന്തപുരം∙ സാക്ഷരതയിൽ മുൻപന്തിയിലുള്ള കേരളത്തിലെ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു സംസ്ഥാനങ്ങൾ തേടി പോകേണ്ടി വരുന്നതിനെക്കുറിച്ച് ഉത്തരം പറയേണ്ടത് കേരളം ഭരിച്ച കോൺഗ്രസും കമ്യൂണിസ്റ്റുകാരുമാണെന്ന്  ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു. ബിജെപി ഐടി വിഭാഗം സംഘടിപ്പിച്ച എഴുത്തുകാരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഐടി സെൽ കോഓർഡിനേറ്റർ ജയശങ്കർ അധ്യക്ഷനായിരുന്നു.

അണ്ണാമലൈയുടെ റോഡ്ഷോ അതിർത്തി മേഖലയിൽ വൻ ആവേശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. നിശ്ചയിച്ചതിലും 2 മണിക്കൂറോളം വൈകി ഇന്നലെ രാത്രി 7.45ന് വണ്ടിത്തടത്ത് നിന്നാരംഭിച്ച റോഡ്ഷോ 20 കിലോമീറ്ററോളം സഞ്ചരിച്ച് അമരവിളയിൽ  സമാപിച്ചു. മഞ്ചവിളാകം, മാരായമുട്ടം, പെരുങ്കടവിള, കുന്നത്തുകാൽ, കാരക്കോണം, പളുകൽ, പാറശാല എന്നിവിടങ്ങളിലൂടെയാണ് റോഡ്ഷോ ഉദിയൻകുളങ്ങരയിൽ എത്തിയത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും അണ്ണാമലൈയ്ക്ക് ഒപ്പമുണ്ടായിരുന്നു.