മേയ് ദിനാഘോഷം: നാടകവുമായി നടൻ അലൻസിയർ
കഴക്കൂട്ടം∙ മേയ് ദിനാഘോഷ പരിപാടികളുടെ ഭാഗമായി നടൻ അലൻസിയറും ബാല നടി ഭദ്രയും ചേർന്ന് നാടകം അവതരിപ്പിച്ചു. തൊഴിലുറപ്പു തൊഴിലാളികളുടെ ജീവിതാവസ്ഥയും രാഷ്ട്രീയ ഭരണ നേതൃത്വ സ്ഥാനത്തുള്ളവരുടെ അപചയങ്ങളും ചൂണ്ടിക്കാട്ടുന്നതാണ് പ്രമേയം. പുത്തൻതോപ്പിലെ അലൻസിയരുടെ വീടിനോടു ചേർന്നുള്ള തിയറ്ററിൽ ആണ് നാടകം

കഴക്കൂട്ടം∙ മേയ് ദിനാഘോഷ പരിപാടികളുടെ ഭാഗമായി നടൻ അലൻസിയറും ബാല നടി ഭദ്രയും ചേർന്ന് നാടകം അവതരിപ്പിച്ചു. തൊഴിലുറപ്പു തൊഴിലാളികളുടെ ജീവിതാവസ്ഥയും രാഷ്ട്രീയ ഭരണ നേതൃത്വ സ്ഥാനത്തുള്ളവരുടെ അപചയങ്ങളും ചൂണ്ടിക്കാട്ടുന്നതാണ് പ്രമേയം. പുത്തൻതോപ്പിലെ അലൻസിയരുടെ വീടിനോടു ചേർന്നുള്ള തിയറ്ററിൽ ആണ് നാടകം അരങ്ങേറിയത്.
പി.വി ഷാജികുമാറിന്റെ 'ജാനകി ഉണ്ടാക്കിയ കഥകൾ' എന്ന കൃതിയിലെ ബാലതാരത്തെ പ്രധാന കഥാപാത്രമാക്കി അവതരിപ്പിച്ച നാടകം തൊഴിലുറപ്പു ജോലിക്കാരുടെ അരക്ഷിതാവസ്ഥയെ പറ്റിയുള്ള ഓർമപ്പെടുത്തലായി. നാടകം കാണുവാൻ അധ്യാപകരും വിദ്യാർഥികളും ആസ്വാദകരും ഉൾപ്പെടെ ഒട്ടേറെപ്പേർ എത്തിയിരുന്നു.