ആക്കുളം കണ്ണാടിപ്പാലത്തിലെ പൊട്ടൽ: ദുരൂഹതയില്ലെന്ന് പൊലീസ് നിഗമനം
തിരുവനന്തപുരം∙ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിജിൽ പൊട്ടലുണ്ടായ സംഭവത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിൽ പൊലീസ്. ആരോ മനഃപൂർവം പൊട്ടിച്ചതാണെന്ന പരാതി കെട്ടിചമച്ചതാകാമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. 75 അടി ഉയരത്തിലുള്ള പാലത്തിന്റെ അടിയിലെ പാളിയിൽ കേടുവരുത്തുക എളുപ്പമല്ല. കണ്ണാടി എത്തിച്ചപ്പോഴോ, സ്ഥാപിക്കുന്നതിന് ഇടയിലോ പൊട്ടിയതാകാനും സാധ്യതയുണ്ട്. ഫൊറൻസിക് റിപ്പോർട്ട് ലഭിക്കുന്നതോടെ ഇതിൽ വ്യക്തത വരുമെന്നും പൊലീസ് പറഞ്ഞു.

ആക്കുളത്തെ സാഹസിക വിനോദ പാർക്കിന്റെ പരിപാലന ചുമതലയുള്ള വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ഒൻട്രപ്രണർ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് നൽകിയ പരാതിയിൽ ആണ് അന്വേഷണം. സാമൂഹിക വിരുദ്ധർ അതിക്രമിച്ചു കയറി കേടുപാട് വരുത്തിയെന്നായിരുന്നു പരാതി. ഇതേ ആരോപണം ഏറ്റുപിടിച്ച് സൊസൈറ്റിയുടെ ഡയറക്ടറായ വി.കെ പ്രശാന്ത് എംഎൽഎയും രംഗത്തുവന്നിരുന്നു. സംഭവത്തിൽ ടൂറിസ്റ്റ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്കു പങ്കുള്ളതായി സംശയിക്കുന്നതായി എംഎൽഎ ആരോപിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഉദ്ഘാടനത്തിനു മുൻപ് കണ്ണാടിപാലം പൊട്ടിയതു വിവാദമായപ്പോൾ അതിന്റെ ജാള്യത മാറാൻ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 1.2 കോടി രൂപ ചെലവു വരുന്ന പാലം സ്വകാര്യ മുതൽ മുടക്കിലാണ് നിർമിക്കുന്നത്. എന്നാൽ നിർമാണ ഏജൻസിയുടെ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടില്ല.