രോഗികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന നഴ്സ്
മലയിൻകീഴ് ∙ സാമൂഹികക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൂജപ്പുര സ്ത്രീകളുടെ ആശാ ഭവനിലേക്ക് സ്റ്റാഫ് നഴ്സായി നിയമിതയായതാണ് ഷർമിളയുടെ ജീവിതത്തിലെ വഴിത്തിരിവ്. അതുവരെ ജോലി മാത്രം ചെയ്തിരുന്ന ഷർമിള താൻ പരിചരിക്കുന്നവരുടെ അവകാശങ്ങൾക്കു വേണ്ടിയും പോരാൻ തുടങ്ങി. മാനസിക രോഗത്തിന് ചികിത്സയ്ക്ക് വിധേയരായി

മലയിൻകീഴ് ∙ സാമൂഹികക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൂജപ്പുര സ്ത്രീകളുടെ ആശാ ഭവനിലേക്ക് സ്റ്റാഫ് നഴ്സായി നിയമിതയായതാണ് ഷർമിളയുടെ ജീവിതത്തിലെ വഴിത്തിരിവ്. അതുവരെ ജോലി മാത്രം ചെയ്തിരുന്ന ഷർമിള താൻ പരിചരിക്കുന്നവരുടെ അവകാശങ്ങൾക്കു വേണ്ടിയും പോരാൻ തുടങ്ങി. മാനസിക രോഗത്തിന് ചികിത്സയ്ക്ക് വിധേയരായി ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവരുടെ ലോകമാണ് ആശാഭവൻ. 8 വർഷമായി മെഡിക്കൽ ഓഫിസറുടെ സേവനം ലഭ്യമല്ല, രോഗികൾക്ക് ചികിത്സയ്ക്കും മരുന്നിനും തുച്ഛമായ ഫണ്ട് അങ്ങനെ ഒട്ടേറെ പ്രതിസന്ധികൾ നിറഞ്ഞ ആശാഭവനിലേക്കാണ് 2007ൽ പേയാട് തച്ചോട്ടുകാവ് പൂക്കോട് കെ.ഷർമിള ജോലിക്ക് എത്തുന്നത്. ജോലിക്കിടെ ഒട്ടേറെ സർക്കാർ ഓഫിസുകൾ കയറിയിറങ്ങി 2008ൽ ഒരു മെഡിക്കൽ ഓഫിസറെ ആശാഭവനിൽ ഷർമിള എത്തിച്ചു. അവിടത്തെ ഡോക്ടറുടെ സേവനം പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറുടെ കീഴിൽ ഉൾപ്പെടുത്തിയതും ഷർമിളയുടെ ഇടപെടലാണ്. ആശാഭവനിലെ അന്തേവാസികൾക്കു ഒരു വർഷം മരുന്നിന് 300 രൂപയാണ് അനുവദിച്ചിരുന്നത്. അത് മാസം 300 രൂപയാക്കിയതും ഷർമിളയുടെ ഇടപെടലാണ്.
ആശാഭവൻ ഉണ്ടെന്നു തന്നെ അറിയില്ലായിരുന്ന സർക്കാർ ഉദ്യോഗസ്ഥരെയും ആശുപത്രികളെയും ഇവിടത്തെ നിസ്സഹായവസ്ഥകൾ പറഞ്ഞു ബോധ്യപ്പെടുത്തി. 5 വർഷം നീണ്ട ആശാഭവനിലെ സേവനത്തിൽ വെറും ഒരു സിസ്റ്റർ ആയിട്ടല്ല ഷർമിളയെ അന്തേവാസികൾ കണ്ടത്. അവരുടെ സിസ്റ്റർ അമ്മയായിരുന്നു. ആശുപത്രിയിൽ കൂട്ടിരിക്കുന്ന കൂടപിറപ്പായും കാൻസർ ബാധിച്ച യുവതിയെ ചികിത്സിച്ചു ഭേദമാക്കി ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്ന അമ്മയായും ഷർമിള മാറി. ആശാഭവനിൽ കഴിഞ്ഞിരുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായ 27 സ്ത്രീകളെയും അവരുടെ 3 കുട്ടികളെയും സർക്കാർ അംഗീകൃത ഇതര സ്ഥാപനങ്ങളിലേക്കു പുനരധിവസിപ്പിക്കുന്നതിനും ഷർമിള മുൻകയ്യെടുത്തു. ചിലരെ ബന്ധുക്കൾക്കൊപ്പം അയച്ചു. 2013ൽ ഹെഡ് നഴ്സായി പ്രമോഷൻ ലഭിച്ച ഷർമിളയ്ക്ക് അടുത്ത് നിയമനം ലഭിച്ചത് ജനറൽ ആശുപത്രിയിലെ 9–ാം വാർഡിൽ. അവിടത്തെ സ്ഥിതിയും ഷർമിളയെ വേദനിപ്പിച്ചു. 40 കിടക്കകൾ മാത്രമുള്ള വാർഡിൽ കഴിയുന്ന 120 പേർ. പലരും രോഗം ഭേദമായവർ.
ഇവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമമായി പിന്നീട്. അങ്ങനെ 4 വർഷത്തെ അവിടെയുള്ള സേവനത്തിൽ 202 പേരെ മറ്റു സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിച്ചു. ജീവിതം തന്നെ കവർന്നേക്കാവുന്ന രോഗം ബാധിച്ചവർക്ക് കൃത്യമായ ചികിത്സ പല സംഘടനകളുടെ സഹായത്തോടെ നൽകി അവരെ കൈപിടിച്ചു കയറ്റി. ഇന്ത്യയിലെ മികച്ച നഴ്സിനുള്ള നാഷനൽ ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡ്, ആരോഗ്യ കുടുംബക്ഷേ വകുപ്പിന്റെ മികച്ച നഴ്സിനുള്ള അവാർഡ്, സാമൂഹിക ക്ഷേമ വകുപ്പിന്റെ പ്രശസ്തി പത്രം, വനിത ശിശുവികസന വകുപ്പിന്റെ വനിതാ രത്‌ന പുരസ്കാരം എന്നിവയെല്ലാം ഷർമിളയെ തേടിയെത്തി. തിരുവനന്തപുരം സ്കൂൾ ഓഫ് നഴ്സിങ്ങിൽ നിന്നും ജനറൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ ഷർമിള 1991ൽ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സ്റ്റാഫ് നഴ്സായി ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 33 വർഷത്തെ സേവനത്തിനു ശേഷം 31ന് വിരമിക്കും. നിലവിൽ കൊല്ലം ജില്ലാ നഴ്സിങ് ഓഫിസറുടെ ഇൻചാർജ് വഹിക്കുന്നു. ഭർത്താവ്: ഫിഷറീസ് വകുപ്പ് റിട്ട. റജിസ്ട്രാർ സാജൻ ചെട്ടിയാർ. മക്കൾ: ഡോ.അനന്തകൃഷ്ണൻ, എംബിബിഎസ് വിദ്യാർഥിയായ സൂര്യ നാരായണൻ.