‘ഇന്നു തന്നെ പ്രതികാരം ചെയ്യണമെന്ന് അഖിലിനു വാശി’; സംഘം ആദ്യം ലക്ഷ്യമിട്ടത് അഖിലിന്റെ സുഹൃത്തിനെ
തിരുവനന്തപുരം∙ കരമന സ്വദേശി അഖിലിനെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാസംഘം ആദ്യം ലക്ഷ്യമിട്ടത് അഖിലിന്റെ സുഹൃത്ത് വിശാഖിനെയെന്ന് പൊലീസ്. കരമനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനു സമീപത്തെ കെട്ടിടത്തിൽ വച്ചാണ് പ്രതികൾ ആക്രമണം ആസൂത്രണം ചെയ്തത്. നെടുമങ്ങാട് കോടതിയിലെ കേസ് കഴിഞ്ഞ് എത്തിയ

തിരുവനന്തപുരം∙ കരമന സ്വദേശി അഖിലിനെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാസംഘം ആദ്യം ലക്ഷ്യമിട്ടത് അഖിലിന്റെ സുഹൃത്ത് വിശാഖിനെയെന്ന് പൊലീസ്. കരമനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനു സമീപത്തെ കെട്ടിടത്തിൽ വച്ചാണ് പ്രതികൾ ആക്രമണം ആസൂത്രണം ചെയ്തത്. നെടുമങ്ങാട് കോടതിയിലെ കേസ് കഴിഞ്ഞ് എത്തിയ പ്രതികൾ ഇവിടെ ഇരുന്നു മദ്യപിച്ചു. ഏപ്രിൽ 26ന് രാത്രി പാപ്പനംകോട് ബാറിൽ വച്ച് കരമന സ്വദേശികളായ അഖിൽ, വിശാഖ് എന്നിവരുമായി പ്രശ്നം ഉണ്ടായെന്നും വിശാഖ് തന്നെ ക്രൂരമായി മർദിച്ചെന്നും പ്രതികളിലൊരാളായ അഖിൽ (അപ്പു) പറഞ്ഞു.
ഇന്നു തന്നെ പ്രതികാരം ചെയ്യണമെന്ന് അഖിൽ ആണത്രെ വാശി വിടിച്ചത്. ഇതു പ്രകാരമായിരുന്നു ആക്രമണത്തിന് പുറപ്പെട്ടതെന്നു കേസിൽ അറസ്റ്റിലായ അനീഷ് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. അതിക്രൂരമായിട്ടാണ് പ്രതികൾ അഖിലിനെ കൊലപ്പെടുത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതി അഖിൽ (അപ്പു) ആണ് കൊല്ലപ്പെട്ട അഖിലിന്റെ തലയിൽ കല്ലുകൊണ്ട് ക്രൂരമായി മർദിച്ചത്. ഇതിനു സമാനമായിട്ടായിരുന്നു 2019ൽ അനന്തു ഗിരീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയതും. അനന്തുവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായിട്ടാണ് പ്രതികൾ കൊലപ്പെടുത്തിയത്.