മാതൃദിനത്തില്‍ കൗതുകമുണര്‍ത്തി ഗര്‍ഭിണികളുടെ റാംപ് വാക്കും ഫാഷന്‍ ഷോയും
തിരുവനന്തപുരം∙ തലസ്ഥാനത്തിന് കൗതുകമായി അമ്മയാകാനൊരുങ്ങുന്നവരുടെ റാംപ് വാക്കും ഫാഷന്‍ ഷോയും. മാതൃദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ലുലു മാളുമായി ചേര്‍ന്ന് കിംസ്‌ഹെല്‍ത്ത് സംഘടിപ്പിച്ച ‘മോംസൂണ്‍’ പരിപാടിയിലാണ് ‘ആത്മവിശ്വാസത്തിന്റെ നിറവയറുമായി’ 12 ഗര്‍ഭിണികള്‍ ചുവടുവച്ചത്. രണ്ടു റൗണ്ടുകളിലായി പരമ്പരാഗത വേഷങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ധരിച്ചാണ് ഇവര്‍ അണിനിരന്നത്. അവസാന റൗണ്ടില്‍ ചോദ്യോത്തരവേളയും അരങ്ങേറി. മാളിൽ നടന്ന ഷോയിൽ എ.എല്‍.ഗംഗ, അഡോണിയ ലെനിന്‍, സുദര്‍ശന ലക്ഷ്മി എന്നിവര്‍ വിജയികളായി.

കൂടാതെ, മക്കളുമായി അമ്മമാരും റാംപില്‍ എത്തിയത് കാണികളില്‍ ആവേശം നിറച്ചു. ഒറ്റ പ്രസവത്തിലുണ്ടായ നാലു കുഞ്ഞുങ്ങളുമായി റാംപിലെത്തിയ സംരംഭക ഐഷ എസ്. ഖാൻ ശ്രദ്ധാകേന്ദ്രമായി. അമ്മമാര്‍ക്കും അമ്മയാകാന്‍ തയാറെടുക്കുന്നവര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങളുമായി കിംസ്‌ഹെല്‍ത്തിലെ ഡോ. ആര്‍.വിദ്യാലക്ഷ്മി, ഡോ. പ്രമീള ജോജി, ഡോ. ലൂമിയ മാലിക് എന്നിവരും പരിപാടിയുടെ ഭാഗമായി.