പഠനോപകരണങ്ങൾ സ്വർണം ! സ്വർണക്കടത്തിന് പുതിയ രീതി; പിടികൂടിയത് 16.58 ലക്ഷത്തിന്റെ സ്വർണം
തിരുവനന്തപുരം ∙ കോംപസ്, ഡിവൈഡർ, പെൻസിൽ ഷാർപ്‌നർ... സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം ഇൻസ്ട്രുമെന്റ് ബോക്സിനുള്ളിൽ നിന്നു പിടികൂടിയ സാധനങ്ങളാണ്. ഇവയുടെ വില 16.58 ലക്ഷം! സംഗതി കള്ളക്കടത്താണ്. സ്കൂൾ ഉപകരണങ്ങൾ അല്ല, അവയുടെ ഉള്ളിൽ വെള്ളിയിൽ പൊതിഞ്ഞ്

തിരുവനന്തപുരം ∙ കോംപസ്, ഡിവൈഡർ, പെൻസിൽ ഷാർപ്‌നർ... സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം ഇൻസ്ട്രുമെന്റ് ബോക്സിനുള്ളിൽ നിന്നു പിടികൂടിയ സാധനങ്ങളാണ്. ഇവയുടെ വില 16.58 ലക്ഷം! സംഗതി കള്ളക്കടത്താണ്. സ്കൂൾ ഉപകരണങ്ങൾ അല്ല, അവയുടെ ഉള്ളിൽ വെള്ളിയിൽ പൊതിഞ്ഞ് ഒളിപ്പിച്ചു കടത്തിയ സ്വർണമാണ് കസ്റ്റംസ് വിഭാഗത്തിന്റെ പരിശോധനയിൽ പിടികൂടിയത്. ചൊവ്വാഴ്ച ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് 233.78 ഗ്രാം 24 കാരറ്റ് സ്വർണം പിടികൂടിയത്.
ഇൻസ്ട്രുമെന്റ് ബോക്സിനുള്ളിലെ പഠനോപകരണങ്ങൾക്കുള്ളിൽ മാത്രമല്ല, ബെൽറ്റിന്റെ ബക്കിൾ, റബർ സ്റ്റാംപ്, ക്ലോക്ക് എന്നിവയ്ക്കുള്ളിലും സ്വർണ ശേഖരമുണ്ടായിരുന്നു. സ്റ്റീൽ ആണെന്നു തെറ്റിദ്ധരിപ്പിക്കാനാണു സ്വർണത്തിൽ വെള്ളി പൂശിയത്. അൻപതോളം പെൻസിൽ ഷാർപ്‌നറുകളിലും മറ്റ് ഉപകരണങ്ങളിലുമാണ് ചെറിയ കഷണങ്ങളാക്കി ഇവ ഒളിപ്പിച്ചിരുന്നത്. മറ്റൊരു വിമാനത്തിൽ നിന്ന് നികുതി നൽകാതെ കടത്താൻ ശ്രമിച്ച 2.92 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റും പിടികൂടി.