കല്ലമ്പലം∙ കല്ലമ്പലം കിളിമാനൂർ റോഡിൽ പുതുശ്ശേരിമുക്ക് വട്ടകൈത കുഞ്ചക്കവിളയിൽ തേവലക്കാട് യുപിഎസിന് സമീപം സ്വകാര്യ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു. 8 പേർക്കു പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.ബസിൽ 20 യാത്രക്കാർ ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 3.30നാണ് അപകടം. കല്ലമ്പലം കല്ലറ റൂട്ടിൽ ഓടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലമ്പലം∙ കല്ലമ്പലം കിളിമാനൂർ റോഡിൽ പുതുശ്ശേരിമുക്ക് വട്ടകൈത കുഞ്ചക്കവിളയിൽ തേവലക്കാട് യുപിഎസിന് സമീപം സ്വകാര്യ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു. 8 പേർക്കു പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. ബസിൽ 20 യാത്രക്കാർ ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 3.30നാണ് അപകടം. കല്ലമ്പലം കല്ലറ റൂട്ടിൽ ഓടുന്ന ഉണ്ണിക്കൃഷ്ണൻ ബസാണ് അപകടത്തിൽപെട്ടത്. പുതുശ്ശേരിമുക്ക് സ്വദേശികളായ ഷാജിയ(38), നബീസ(65), അനിഷ്ഫ(10),അൽ അമീൻ(23), മാവിൻമൂട് സ്വദേശി തങ്കപ്പൻ(76), പാങ്ങോട് സ്വദേശി സബീന ബീവി(48), വെള്ളല്ലൂർ സ്വദേശി രജിത(30), നെല്ലിക്കുന്ന് സ്വദേശികളായ ലേഖ(45),വൃന്ദ(21),എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 

കല്ലമ്പലത്തുനിന്ന് കിളിമാനൂർ ഭാഗത്തേക്കു പോയ ബസ് വഴിയിലെ ഇറക്കത്തിലെ വളവിൽ നിയന്ത്രണംവിട്ട് ഒരു വശത്തേക്ക് മറിയുകയായിരുന്നു. ചാറ്റൽ മഴ പെയ്തതിനാൽ ബ്രേക്ക് കിട്ടാതെ റോഡിൽ തെന്നിമറിഞ്ഞതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ വൈദ്യുതിത്തൂണിൽ ഇടിച്ചതോടെ ലൈനുകൾ പൊട്ടിവീണു. വൈദ്യുതി ബന്ധം തകരാറിലായി. ഉടൻ കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി ലൈനുകൾ ഓഫ് ചെയ്തു. റോഡിന് കുറുകെ വീണതിനാൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.  പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ബസിൽ വടംകെട്ടി വലിച്ച് വശത്തേക്ക് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT