തിരുവനന്തപുരം∙ കനത്ത മഴ നാടിന്റെ വിവിധ പ്രദേശങ്ങളിൽ വൻ നാശം വിതച്ചു. അനേകം സ്ഥലത്ത് മരങ്ങൾ കടപുഴകി വീണു. വൻ കൃഷിനാശവും ഉണ്ടായി. പലയിടത്തും വെള്ളക്കെട്ട് ഗതാഗതതടസ്സത്തിനും കാരണമായി. ∙ കനത്ത മഴയിൽ കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ വ്യാപക നാശം. അടയമൺ ഗവ.കുടുംബ ആരോഗ്യ കേന്ദ്രത്തിലെ വലിയ മരം കടപുഴകി

തിരുവനന്തപുരം∙ കനത്ത മഴ നാടിന്റെ വിവിധ പ്രദേശങ്ങളിൽ വൻ നാശം വിതച്ചു. അനേകം സ്ഥലത്ത് മരങ്ങൾ കടപുഴകി വീണു. വൻ കൃഷിനാശവും ഉണ്ടായി. പലയിടത്തും വെള്ളക്കെട്ട് ഗതാഗതതടസ്സത്തിനും കാരണമായി. ∙ കനത്ത മഴയിൽ കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ വ്യാപക നാശം. അടയമൺ ഗവ.കുടുംബ ആരോഗ്യ കേന്ദ്രത്തിലെ വലിയ മരം കടപുഴകി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കനത്ത മഴ നാടിന്റെ വിവിധ പ്രദേശങ്ങളിൽ വൻ നാശം വിതച്ചു. അനേകം സ്ഥലത്ത് മരങ്ങൾ കടപുഴകി വീണു. വൻ കൃഷിനാശവും ഉണ്ടായി. പലയിടത്തും വെള്ളക്കെട്ട് ഗതാഗതതടസ്സത്തിനും കാരണമായി. ∙ കനത്ത മഴയിൽ കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ വ്യാപക നാശം. അടയമൺ ഗവ.കുടുംബ ആരോഗ്യ കേന്ദ്രത്തിലെ വലിയ മരം കടപുഴകി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കനത്ത മഴ നാടിന്റെ വിവിധ പ്രദേശങ്ങളിൽ വൻ നാശം വിതച്ചു. അനേകം സ്ഥലത്ത് മരങ്ങൾ കടപുഴകി വീണു. വൻ കൃഷിനാശവും ഉണ്ടായി. പലയിടത്തും വെള്ളക്കെട്ട് ഗതാഗതതടസ്സത്തിനും കാരണമായി. 

തുടർച്ചയായ മഴയിൽ ആലന്തറ ഏലായിലെ കൃഷിയിടങ്ങൾ വെള്ളം കയറി നശിച്ച നിലയിൽ. പച്ചക്കറി, മരച്ചീനി, വാഴ തുടങ്ങിയ കൃഷികൾ വൻതോതിൽ നശിച്ചു.

∙ കനത്ത മഴയിൽ കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ വ്യാപക നാശം. അടയമൺ ഗവ.കുടുംബ ആരോഗ്യ കേന്ദ്രത്തിലെ വലിയ മരം കടപുഴകി വീണു, അടയമൺ പറപ്പമൺ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. കടയ്ക്കൽ നിന്നും അഗ്നിരക്ഷാ സേന എത്തി മരം മുറിച്ചു മാറ്റി. തട്ടത്തുമലയിൽ കെഎസ്ടിപി റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. പാപ്പാല കല്ലറക്കോണം സുരേഷ്ഭവനിൽ സുരേഷിന്റെ വീടിന്റെ  അടുക്കള ഭാഗത്തെ മൺതിട്ട ഇടിഞ്ഞു വീണതിനാൽ അടുക്കള പൂർണമായും തകർന്നു. ഊമൺപള്ളിക്കര പാർവതി ഭവനിൽ കവിതയുടെ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണു. പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും റവന്യു അധികൃതരും പ്രദേശങ്ങൾ സന്ദർശിച്ചു നാശനഷ്ടം വിലയിരുത്തി.

പള്ളിക്കൽ കാട്ടുപുതുശ്ശേരി മുക്കടയിൽ നസിയത്ത് ബീവിയുടെ പണി നടന്നു കൊണ്ടിരുന്ന വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന് തൊട്ടടുത്ത വീട്ടിൽ പതിച്ചപ്പോൾ. ഇരു വീടുകളും ഭീഷണിയിലാണ്.
ADVERTISEMENT

∙ കനത്ത മഴയിൽ  തട്ടത്തുമല വാഴോട്ട് എംസി റോഡിൽ വെള്ളം കയറിയത് വാഹന ഗതാഗതത്തിന് തടസ്സം ഉണ്ടാക്കി. വെളുപ്പിനു മുതൽ മുതൽ ഇന്നലെ ഉച്ചവരെ റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. മഴ ശമിച്ചശേഷം ഉച്ചയോടെ റോഡിലെ വെള്ളം ഒഴുകി പോയി. 

ചെറുന്നിയൂർ പഞ്ചായത്തിൽ കട്ടിങ് ഒലിപ്പുവിള വീട്ടിൽ രമണിയുടെ വീട് മഴയിൽ തകർന്നപ്പോൾ

∙കിളിമാനൂർ ആറ്റിങ്ങൽ റോഡിൽ നഗരൂർ ശ്രീശങ്കര കോളജ് ജംക്‌ഷൻ മുതൽ കല്ലിങ്ങൽ മാവിൻമൂട് വരെ റോഡിൽ വെള്ളം കയറി. ഏകദേശം 200 മീറ്റർ ദൂരം റോഡ് വെള്ളത്തിൽ മുങ്ങി. രാവിലെ 10 മണിക്ക് ശേഷം റോഡിലെ വെള്ളം ഒഴുകി പോയി. 

കൊല്ലമ്പുഴ പാലത്തിന് സമീപം കടപുഴകി വീണ മരം അഗ്നി രക്ഷാ സേന മുറിച്ചു മാറ്റുന്നു
ADVERTISEMENT

മതിൽ ഇടിഞ്ഞു വീണ് കാർ തകർന്നു
കല്ലമ്പലം∙ശക്തമായ മഴയിൽ കല്ലമ്പലം ജംക്‌ഷന് സമീപം ബിജീസ് ഹൗസിൽ പ്രൈം ബുക്സ് ഉടമ അബ്ദുൽ ബഷീറിന്റെ വീടിന് പിറകിൽ ഉയരത്തിലുള്ള മതിൽ ഇടിഞ്ഞ് കാർ ഷെഡിൽ വീണ് കാർ പൂർണമായും തകർന്നു. സംഭവ സമയത്ത് സമീപത്ത് ആൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. രാവിലെ 6.30നായിരുന്നു സംഭവം. പള്ളിക്കൽ കാട്ടുപുതുശ്ശേരി മുക്കട തോട്ടത്തിൽ വീട്ടിൽ നസിയത്ത് ബീവിയുടെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന് തൊട്ടടുത്ത വീടായ പുത്തൻ വീട്ടിൽ ഷിഹാബുദീന്റെ വീട്ടിൽ പതിച്ചു. ഷിഹാബുദീന്റെ വീടിന്റെ സൺ ഷേഡ് തകർന്നു. ചുമരിനും നാശമുണ്ട്. ഇരു വീടുകളും ഭീഷണിയിൽ. നസിയത്ത് ബീവി ലൈഫ് ഭവന പദ്ധതി പ്രകാരം പണി ചെയ്തു  കൊണ്ടിരുന്ന വീടിന്റെ സംരക്ഷണ ഭിത്തി ആണ് തകർന്നത്. 

മടവൂർ കക്കോട് ബൈത്തുൽ റഹ്മയിൽ ഹബൂസാബീവിയുടെ തൊഴുത്തിന്റെ മുകളിലേക്ക് അയൽവാസിയുടെ പത്തടി ഉയരമുള്ള കരിങ്കൽ കെട്ട് തകർന്നു വീണപ്പോൾ. മൂന്ന് ആട്ടിൻ കുട്ടികളും ഒരു ആടും അപകടത്തിൽ ചത്തു.

കനത്ത മഴയിൽ മണമ്പൂർ ആയാംകോണത്ത് നിർമാണത്തിൽ ഇരിക്കുന്ന ബൈ പാസ് റോഡിന്റെ വശങ്ങളിൽ 20 അടിയോളം ഉയരത്തിലുള്ള മൺ ഭിത്തി പലയിടത്തും ഇടിയുന്നതിനാൽ സമീപത്തെ വീടുകൾക്ക് ഭീഷണിയുണ്ട്. ഒരാഴ്ച മുൻപ് മണമ്പൂർ 4–ാം വാർഡിൽ ആദിയൂർ ശിവ ക്ഷേത്രത്തിന് സമീപം ശ്യാം നിവാസിൽ ശിവ ലാൽ(50)  രാത്രി വീടിന്റെ വശത്ത് നിൽക്കുമ്പോൾ കാൽ വഴുതി 20 അടി താഴ്ചയുള്ള പുതിയ റോഡിലേക്ക് വീണ് വാരിയെല്ലുകൾ പൊട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ശക്തമായ മഴയിൽ സ്ഥലത്ത് മണ്ണ് ഇടിയുന്നതിനാൽ ഇദ്ദേഹത്തിന്റെ വീടും അപകട നിലയിലാണ്. കൂടാതെ നാവായിക്കുളം പഞ്ചായത്തിലെ മമ്മൂലി പാലം നിറഞ്ഞ് വെള്ളം റോഡിൽ കയറി. സമീപത്തെ വീടുകളിലും വെള്ളം കയറി. തുടർന്ന് ഫയർ ഫോഴ്സ് രക്ഷാ പ്രവർത്തനത്തിന് എത്തി. നാവായിക്കുളം തട്ടുപാലം കുന്നത്ത് തോട്ടിൽ വെള്ളം നിറഞ്ഞ് ഏലാ മുഴുവൻ വെള്ളത്തിന് അടിയിലായി.

ദേശീയ പാത 66 നിർമാണം നടക്കുന്ന മംഗലപുരത്ത് ഒരാഴ്ച മുൻപ് പാചകവാതകവുമായി വന്ന ടാങ്കർ ലോറി മറിഞ്ഞ സ്ഥലത്തിനു സമീപത്തായി മണ്ണിടിഞ്ഞ് സുരക്ഷാവേലി അപകട ഭീഷണിയിൽ
ADVERTISEMENT

മങ്കാട്ടുവാതുക്കൽ ലാൽ വർക് ഷോപ്പിന് ഉള്ളിലും നാവായിക്കുളം 13–ാം വാർഡിൽ കുഴിനല്ലൂർ ഷീജ,വിലങ്ങറ വിജി വിലാസത്തിൽ ബാബു എന്നിവരുടെ വീട്ടിലും വെള്ളം കയറി. ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്ത് ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് സമീപ വീടുകളിലും വെള്ളം കയറി. റോഡ് നിർമാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണം എന്ന് നാട്ടുകാർ.കരവാരം പഞ്ചായത്തിലെ കൊണ്ണൂറി,ചാങ്ങാട്,പറക്കുളം പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി. ഏത്ത വാഴ ഉൾപ്പെടെയുള്ള ഇടവിള കൃഷിയെല്ലാം നശിച്ചു. കൊണ്ണൂറി പാടത്തിൽ തോട്ടക്കാട് കീഴതിൽ വാതുക്കൽ തോടിന് കുറുകെ നിർമിച്ച  തടയണ ആണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത് എന്ന് കർഷകർ പറയുന്നു.

മരങ്ങൾ കടപുഴകി വീണു
ആറ്റിങ്ങൽ∙ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും ആറ്റിങ്ങൽ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മഴയുടെ ശക്തി കുറഞ്ഞതോടെ ഉച്ചയ്ക്ക് ശേഷം പലയിടത്തും വെള്ളം ഒഴുകി പോയി. ഇന്നലെ രാവിലെ രണ്ടിടത്ത് മരങ്ങൾ കടപുഴകി വീണു. രാവിലെ ഏഴരയോടെ വീരളത്ത് മരം കടപുഴകി വൈദ്യുതി ലൈനിന് മുകളിൽ പതിച്ചു.  രാവിലെ 9.30 ന് കൊല്ലമ്പുഴ പാലത്തിന് സമീപം മരം കടപുഴകി റോഡിന് കുറുകെ പതിച്ചു. ആറ്റിങ്ങൽ അഗ്നി രക്ഷാ സേനയെത്തി രണ്ടിടത്തും നിന്നും മരങ്ങൾ മുറിച്ചു മാറ്റി.

കരിങ്കൽകെട്ട് ഇടിഞ്ഞുവീണ് നാല് ആടുകൾ ചത്തു
കിളിമാനൂർ ∙ മടവൂർ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ കക്കോട് ബൈത്തുൽ റഹ്മയിൽ ഹബൂസാബീവിയുടെ തൊഴുത്തിനു മുകളിലേക്ക് അയൽവാസിയുടെ പത്തടി ഉയരമുള്ള കരിങ്കൽ കെട്ട് ഇടിഞ്ഞു വീണതിനെ തുടർന്ന് ഒരു ആടും മൂന്ന് ആട്ടിൻ കുട്ടികളും ചത്തു. ഹബൂസാബീവിയുടെ ഉപജീവന മാർഗമായിരുന്നു ആട് വളർത്തൽ. പഞ്ചായത്ത് അംഗം സുജീന മഖ്തുമിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ വകുപ്പിന് പരാതി നൽകി.

മംഗലപുരത്ത് മണ്ണിടിഞ്ഞ് അപകട ഭീഷണി 
പോത്തൻകോട് ∙ദേശീയ പാത 66 നിർമാണം നടക്കുന്ന മംഗലപുരം, കുറക്കോട് ഭാഗത്ത് മണ്ണിടിഞ്ഞ് സുരക്ഷാവേലി അപകടക്കെണിയായി . ശക്തമായ മഴയിൽ ഈ സ്ഥലങ്ങളിൽ പലയിടത്തും മണ്ണിടിഞ്ഞ് യാത്രാ വാഹനങ്ങൾക്കും ഭീഷണിയായിട്ടുണ്ട്. ഒരാഴ്ച മുൻപ് പാചകവാതകവുമായി വന്ന ടാങ്കർ ലോറി മറിഞ്ഞ സ്ഥലത്തിനു സമീപത്തായാണ് മണ്ണിടിച്ചിൽ തുടരുന്നത്. നിലവിൽ ഒരു ഭാഗത്തേക്കുള്ള ഗതാഗതം മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്.  മണ്ണിടിച്ചിൽ കൂടുതലായാൽ ആറ്റിങ്ങൽ ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായും വഴി തിരിച്ചു വിടേണ്ടി വരും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT