പ്രധാനമന്ത്രിയുടെ ധ്യാനത്തെത്തുടർന്നുള്ള നിയന്ത്രണം നീക്കി; കന്യാകുമാരിയിൽ സന്ദർശകരുടെ വൻ തിരക്ക്
കന്യാകുമാരി∙ കന്യാകുമാരിയിൽ ഇന്നലെ സന്ദർശകരുടെ വൻ തിരക്ക്.വിവേകാനന്ദ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ 3 ദിവസങ്ങളായി നടത്തിയ ധ്യാനത്തെത്തുടർന്ന് വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അത് ശനിയാഴ്ച വൈകിട്ടോടെ നീക്കിയതിനെത്തുടർന്നാണു തിരക്കു കൂടിയത്. ഇന്നലെ പുലർച്ചെ സുര്യോദയം

കന്യാകുമാരി∙ കന്യാകുമാരിയിൽ ഇന്നലെ സന്ദർശകരുടെ വൻ തിരക്ക്.വിവേകാനന്ദ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ 3 ദിവസങ്ങളായി നടത്തിയ ധ്യാനത്തെത്തുടർന്ന് വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അത് ശനിയാഴ്ച വൈകിട്ടോടെ നീക്കിയതിനെത്തുടർന്നാണു തിരക്കു കൂടിയത്. ഇന്നലെ പുലർച്ചെ സുര്യോദയം കാണാനും കടൽത്തീരത്ത് വിനോദസഞ്ചാരികൾ തടിച്ചുകൂടി.
വിവേകാനന്ദ സ്മാരകത്തിൽ രാവിലെ 8 മുതൽ സന്ദർശകരുടെ നീണ്ട നിര കാണാമായിരുന്നു. സ്മാരകത്തിലെ ധ്യാനമണ്ഡപത്തിൽ ഇന്നലെ ഒട്ടേറെ വിനോദസഞ്ചാരികൾ ധ്യാനം നടത്തി. കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രം, ഗാന്ധിമണ്ഡപം, കാമരാജ് സ്മൃതി മണ്ഡപം, വിവേകാനന്ദ കേന്ദ്രത്തിലെ മാതാ ക്ഷേത്രം, തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം, എന്നിവിടങ്ങളിലും വിനോദസഞ്ചാരികളുടെ നല്ല തിരക്കായിരുന്നു.