കാട്ടാക്കട ∙ അനധികൃത പന്നി ഫാമുകൾ അടച്ച് പൂട്ടാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമിതി നടത്തുന്ന സമരം 4 –ാം ദിവസത്തിലേക്ക്. ഇന്നലെ പഞ്ചായത്ത് അധികൃതർ വിളിച്ച സർവകക്ഷി യോഗത്തിൽ ഫാമുകൾ അടച്ച് പൂട്ടണമെന്ന് ആവശ്യംപ്പെട്ടു. സമരം പിൻവലിക്കണമെന്ന പഞ്ചായത്ത് അധികൃതരുടെ ആവശ്യം സമരക്കാർ തള്ളി.ഇതിനിടെ മാലിന്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാക്കട ∙ അനധികൃത പന്നി ഫാമുകൾ അടച്ച് പൂട്ടാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമിതി നടത്തുന്ന സമരം 4 –ാം ദിവസത്തിലേക്ക്. ഇന്നലെ പഞ്ചായത്ത് അധികൃതർ വിളിച്ച സർവകക്ഷി യോഗത്തിൽ ഫാമുകൾ അടച്ച് പൂട്ടണമെന്ന് ആവശ്യംപ്പെട്ടു. സമരം പിൻവലിക്കണമെന്ന പഞ്ചായത്ത് അധികൃതരുടെ ആവശ്യം സമരക്കാർ തള്ളി. ഇതിനിടെ മാലിന്യം കയറ്റി വന്ന വാഹനം വിളപ്പിൽശാല പൊലീസ് പിടികൂടി. വാഹന ഉടമ ചെറുപുഷ്പം ശാന്തി, ഡ്രൈവർ അജി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

മാലിന്യം തിരികെ കയറ്റി ഫാമിലേക്ക് മാറ്റിയതായി വിളപ്പിൽശാല പൊലീസ് പറഞ്ഞു. കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് ജനകീയ സമിതി പന്നി ഫാമുകൾക്ക് എതിരെ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. ആർഡിഒ അടച്ച് പൂട്ടാൻ നിർദേശിച്ച ഫാമുകൾ ഇപ്പോഴും പ്രവർത്തിക്കുന്നു. ഫാമുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ചില പഞ്ചായത്ത് അംഗങ്ങളുടെ പിന്തുണ ഇവർക്ക് ലഭിക്കുന്നുണ്ടന്ന് ആരോപണമുണ്ട്.

ADVERTISEMENT

ഫാമിൽ നിന്നുള്ള മലിന ജലം തോടുകളിലേക്കും കിണറുകളിലേക്കും എത്തും. കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് ത്വക്ക് രോഗങ്ങളും ശ്വാസ കോശ രോഗങ്ങളും വ്യാപകം. പലവട്ടം പരാതി നൽകിയിട്ടും ഫലമില്ലാതായതോടെയാണ് നാട്ടുകാർ സമരത്തിനിറങ്ങിയത്. നവകേരള സദസ്സ് നടക്കുന്ന കഴിഞ്ഞ ഡിസംബറിൽ സമര പ്രഖ്യാപനം നടത്തി വന്ന പ്രവർത്തകരെ പൊലീസ് പിന്തിരിപ്പിച്ചു.  കഴിഞ്ഞ ഡിസംബർ 26 കഴിയുന്നതോടെ ഫാമുകൾക്ക് താഴ് വീഴുമെന്ന് ഉറപ്പ് നൽകി. ഒന്നും നടന്നില്ല. 

വ്യാഴാഴ്ച പൊലീസ് വിളിച്ച യോഗത്തിലും പ്രശ്ന പരിഹാരമുണ്ടായില്ലെന്നു മാത്രമല്ല, സമരസമിതി പ്രസിഡന്റിനെ കയ്യേറ്റം ചെയ്യുകയുമുണ്ടായി.  3 ദിവസമായി നിരാഹാരം നടത്തുന്ന ഷൈനി ജസ്റ്റിന്റെ ആരോഗ്യ നില വഷളായിട്ടും ആശുപത്രിയിലെത്തിക്കാ ആരും തയാറായില്ലന്നും ആരോപണമുണ്ട്. സമരം ശക്തമായി തുടരാനാണ് ജനകീയ സമിതി തീരുമാനമെന്ന് പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രസിഡന്റ് പി.ഡേവിഡ്സനും സെക്രട്ടറി എം.എം.ഷഫീക്കും അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT