തിരുവനന്തപുരം∙ ഡൽഹിയിൽ നരേന്ദ്ര മോദി സർക്കാർ മൂന്നാം തവണയും അധികാരമേറ്റത് ആഘോഷമാക്കി കേരളത്തിലെ ബിജെപി പ്രവർത്തകർ. സംസ്ഥാന കാര്യാലയമായ മാര‍ാർജി ഭവനിലും തിരുവനന്തപുരം ജില്ലാ ഓഫിസിലും സെക്രട്ടേറിയറ്റിനു മുന്നിലും പ്രധാന നഗര കേന്ദ്രങ്ങളിലും ആഘോഷ പരിപാടികൾ നടന്നു. വിവിധ കേന്ദ്രങ്ങളിൽ നൂറു കണക്കിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഡൽഹിയിൽ നരേന്ദ്ര മോദി സർക്കാർ മൂന്നാം തവണയും അധികാരമേറ്റത് ആഘോഷമാക്കി കേരളത്തിലെ ബിജെപി പ്രവർത്തകർ. സംസ്ഥാന കാര്യാലയമായ മാര‍ാർജി ഭവനിലും തിരുവനന്തപുരം ജില്ലാ ഓഫിസിലും സെക്രട്ടേറിയറ്റിനു മുന്നിലും പ്രധാന നഗര കേന്ദ്രങ്ങളിലും ആഘോഷ പരിപാടികൾ നടന്നു. വിവിധ കേന്ദ്രങ്ങളിൽ നൂറു കണക്കിനു പ്രവർത്തകർ പങ്കെടുത്തു.

പാർട്ടി പതാക വീശിയും പടക്കവും പൂത്തിരികളും കത്തിച്ചും മധുരം വിതരണം ചെയ്തുമാണ് സംസ്ഥാന ഓഫിസിൽ വനിതാ പ്രവർത്തകർ അടക്കമുള്ളവരുടെ ആഹ്ലാദപ്രകടനം നടന്നത്. ചെണ്ടയും വാദ്യമേളവും ഒരുക്കിയിരുന്നു. മുതിർന്ന സംസ്ഥാന ഭാരവാഹികളെല്ലാം സത്യപ്രതിജ്ഞാ ചടങ്ങു വീക്ഷിക്കാൻ ഡൽഹിയിലായിരുന്നു. 

ADVERTISEMENT

സംസ്ഥാന വക്താവ് ജെ.ആർ.പത്മകുമാറിന്റെ നേതൃത്വത്തിലാണ് സംസ്ഥാന ഓഫിസിൽ ആഘോഷ പരിപാടികൾ നടന്നത്. പാർട്ടി ഓഫിസിന്റെ സ്വീകരണ കവാടത്തിൽ ഡൽഹിയിലെ ചടങ്ങുകൾ വീക്ഷിക്കാൻ കൂറ്റൻ സ്ക്രീൻ ഒരുക്കിയിരുന്നു. ‌‌പ്രവർത്തകർ മോദിക്കും സുരേഷ് ഗോപിക്കും ജോർജ് കുര്യനും മറ്റ് നേതാക്കൾക്കും അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം വിളിച്ചു.

സെക്രട്ടേറിയറ്റിനു മുന്നിൽ പായസ വിതരണവും ഒരുക്കിയിരുന്നു. നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചൊല്ലുന്ന സമയത്ത് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പടക്കം പൊട്ടിച്ചു. ബൂത്തു കമ്മിറ്റികളുടെ നേതൃത്വത്തിലും ആഘോഷ പരിപാടികൾ നടന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT