നെയ്യാറ്റിൻകര ∙ കാഞ്ഞിരംകുളത്തിന് സമീപത്തുള്ള പൊട്ടക്കുളം പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി, മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നൽകി.വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കാഞ്ഞിരംകുളം ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര ∙ കാഞ്ഞിരംകുളത്തിന് സമീപത്തുള്ള പൊട്ടക്കുളം പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി, മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നൽകി.വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കാഞ്ഞിരംകുളം ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയും പൊട്ടക്കുളം നിവാസിയുമായ ജെ.അഫ്രീൻ ‘മലയാള മനോരമ’ നല്ലപാഠം എഴുത്തുപെട്ടിയിലൂടെ ശശി തരൂരിന് കത്തെഴുതിയിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രിക്ക്, എംപി കത്തു നൽകിയത്.കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിഷയത്തിന്റെ അടിയന്തര പ്രാധാന്യം പരിഗണിച്ച് പൊട്ടക്കുളം നിവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന്, മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.താഴ്ന്ന പ്രദേശമായ പൊട്ടക്കുളത്ത് ചെറിയൊരു മഴ പെയ്താൽ പോലും വലിയ വെള്ളക്കെട്ടാണെന്ന് അഫ്രീൻ ചൂണ്ടിക്കാട്ടിയിരുന്നു. ഏതാണ്ട് 40 കുടുംബങ്ങളാണ് വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിക്കുന്നതെന്നും ഇതിൽ പത്തോളം വീടുകളിൽ മഴയത്ത് വെള്ളം കയറുക പതിവാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.മഴയത്ത് സെപ്റ്റിക് ടാങ്കുകളിൽ വെള്ളം നിറയുന്നതു കാരണം പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാതെ ബുദ്ധിമുട്ടാറുണ്ടെന്നും കത്തിൽ പരാമർശിച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT