ക്യാമറ ഇല്ലെങ്കിൽ എന്തുമാകാം; ട്രിപ്പിൾ സവാരി, തീപ്പൊരി പറപ്പിക്കുക: റോഡിൽ ബൈക്ക് യാത്രക്കാരുടെ അഭ്യാസം
വർക്കല∙ നഗരങ്ങളിലെ റോഡുകളിൽ എഐ ക്യാമറ ഇടംപിടച്ചതോടെ കുറുക്കുവഴി കണ്ടുപിടിച്ച് ചിലർ. റെയിൽവേ അണ്ടർപാസ് റോഡിനു സമീപം താഴെവെട്ടൂരിലേക്കുള്ള തീരദേശറോഡാണ് ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഹെൽമറ്റില്ലാതെയും ട്രിപ്പിൾ സവാരിയും അമിതവേഗത്തിലുമൊക്കെയാണ് ഇതിലേ സംഘം പോകുന്നത്. ഇതോടെ റോഡിൽ

വർക്കല∙ നഗരങ്ങളിലെ റോഡുകളിൽ എഐ ക്യാമറ ഇടംപിടച്ചതോടെ കുറുക്കുവഴി കണ്ടുപിടിച്ച് ചിലർ. റെയിൽവേ അണ്ടർപാസ് റോഡിനു സമീപം താഴെവെട്ടൂരിലേക്കുള്ള തീരദേശറോഡാണ് ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഹെൽമറ്റില്ലാതെയും ട്രിപ്പിൾ സവാരിയും അമിതവേഗത്തിലുമൊക്കെയാണ് ഇതിലേ സംഘം പോകുന്നത്. ഇതോടെ റോഡിൽ അപകടങ്ങളും വർധിച്ചു.
സൈലൻസറിൽ മാറ്റം വരുത്തിയ ബൈക്കുകളുമായി ശബ്ദമുണ്ടാക്കുക, ബൈക്കിന്റെ സ്റ്റാൻഡ് റോഡിൽ ഉരച്ചു തീപ്പൊരി പറപ്പിക്കുക തുടങ്ങി അഭ്യാസ പ്രകടനങ്ങളും റോഡിൽ സ്ഥിരമാണ്. അടുത്തകാലത്ത് ബൈക്ക്– സ്കൂട്ടർ റേസിങ് നടത്താനും ചിലർ ശ്രമം തുടങ്ങിയിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ, ആർടി ഓഫിസുകളിൽ നിന്നു അധികം അകലെയല്ലാത താഴെവെട്ടൂർ റോഡിൽ ഇത്തരം നിയമലംഘനം നടത്തുന്നവരെ കുടുക്കാൻ മിന്നൽ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.