കഴക്കൂട്ടം∙ ക്രിമിനൽ കേസിലെ പ്രതികൾക്കടക്കം പാസ്പോർട്ട് ലഭിക്കാൻ വ്യാജ രേഖ ഉണ്ടാക്കിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഇതോടെ സംഭവത്തിൽ അറസ്റ്റിലാ യവർ ആറായി. കേസിൽ സസ്പെൻഷനിലായി പ്രതി ചേർക്കപ്പെട്ട തുമ്പ സ്റ്റേഷനിലെ സിപിഒ അൻസിൽ അസീസിന്റെ അറസ്റ്റും ഉടൻ ഉണ്ടാകും. മലയിൻകീഴ് സ്വദേശി കമലേഷ്(39), കുളത്തൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴക്കൂട്ടം∙ ക്രിമിനൽ കേസിലെ പ്രതികൾക്കടക്കം പാസ്പോർട്ട് ലഭിക്കാൻ വ്യാജ രേഖ ഉണ്ടാക്കിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഇതോടെ സംഭവത്തിൽ  അറസ്റ്റിലാ യവർ ആറായി.  കേസിൽ സസ്പെൻഷനിലായി പ്രതി ചേർക്കപ്പെട്ട  തുമ്പ സ്റ്റേഷനിലെ സിപിഒ അൻസിൽ അസീസിന്റെ അറസ്റ്റും  ഉടൻ ഉണ്ടാകും. മലയിൻകീഴ് സ്വദേശി കമലേഷ്(39), കുളത്തൂർ മൺവിള സ്വദേശി പ്രശാന്ത്(40) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. മരിച്ച ആളിന്റെ തിരിച്ചറിയൽ കാർ‌‍‍ഡ് ഉൾപ്പെടെ ഉപയോഗിച്ച് 12   പേർക്ക് പാസ്പോർട്ട് എടുക്കാൻ വ്യാജ രേഖകൾ നിർമിച്ചു നൽകിയത് കമലേഷ് ആണ്. രാജ്യം വിട്ട ഗുണ്ടകൾ ഉൾപ്പെടെയുള്ളവർക്ക് ഇപ്രകാരം വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്പോർട്ട് നിർമിച്ചു നൽകി എന്നാണ് കണ്ടെത്തൽ. 

കമലേഷ് ഉണ്ടാക്കി നൽകുന്ന വ്യാജ രേഖകൾക്ക് ക്ലിയറൻസ് നേടിക്കൊടുത്തത് സസ്പെൻഷനിലായ അൻസിൽ അസീസ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിനായി വൻതുക ഇരുവരും കൈപ്പറ്റിയതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്പോർട്ട് ഉണ്ടാക്കി നൽകാൻ അൻസിൽ അസീസിനു പണം കൊടുത്തതിന്റെ  പേരിൽ ആണ് മൺവിള സ്വദേശി പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. തുമ്പ സ്റ്റേഷൻ പരിധിയിൽ പാസ്പോർട്ട് വെരിഫിക്കേഷനു  പോകുന്ന അൻസിൽ അസീസ്, കമലേഷ് നിർമിച്ചു നൽകിയ വ്യാജ രേഖകൾക്ക് ക്ലിയറൻസ് നൽകി പാസ്പോർട്ട് ഓഫിസിൽ അയയ്ക്കുകയാണ് പതിവ്.

ADVERTISEMENT

പാസ്പോർട്ട് ഓഫിസിൽ രേഖകൾ പരിശോധിച്ചപ്പോഴാണ് വ്യാജം എന്ന് കണ്ടെത്തി കഴക്കൂട്ടം അസി. കമ്മിഷണറെ അറിയിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ആണ് 6 പേർ അറസ്റ്റിലായത്. പ്രതി ചേർക്കപ്പെട്ട സിപിഒ അൻസിൽ നേരത്തെ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ വാങ്ങിയിട്ടുണ്ട്.  കമലേഷ് ആണ്  വ്യാജ പാസ്പോർട്ടിനായി ആളുകളെ സംഘടിപ്പിച്ചു നൽകുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ അൻസിൽ  വെരിഫിക്കേഷൻ പാസാക്കി കൊടുക്കും. നേരത്തെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പാസ്പോർട്ട്  വെരിഫിക്കേഷൻ വിഭാഗത്തിൽ അൻസിൽ ഉണ്ടായിരുന്നു. അന്ന് അൻസിൽ വെരിഫിക്കേഷൻ ചെയ്ത പാസ്പോർട്ടുകളും പരിശോധിക്കും.