തിരുവനന്തപുരം ∙ തിരുമല പ്ലാവിളയിൽ മാലിന്യം നിക്ഷേപിക്കുന്നവരെ മനസറിഞ്ഞ് ശപിച്ച് പ്രദേശവാസികൾ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് കൗതുകമാകുന്നു. മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പഠിച്ച പണി പതിെനെട്ടും നോക്കിയിട്ടും നടക്കാതെ വന്നപ്പോഴാണ് ഈ അറ്റകൈ പ്രയോഗം. നഗരസഭ ഇടപെട്ട് മാലിന്യം പലതവണ നീക്കം ചെയ്തിട്ടും നിക്ഷേപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തിരുമല പ്ലാവിളയിൽ മാലിന്യം നിക്ഷേപിക്കുന്നവരെ മനസറിഞ്ഞ് ശപിച്ച് പ്രദേശവാസികൾ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് കൗതുകമാകുന്നു. മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പഠിച്ച പണി പതിെനെട്ടും നോക്കിയിട്ടും നടക്കാതെ വന്നപ്പോഴാണ് ഈ അറ്റകൈ പ്രയോഗം. നഗരസഭ ഇടപെട്ട് മാലിന്യം പലതവണ നീക്കം ചെയ്തിട്ടും നിക്ഷേപം തുടരുകയാണ്. ബോർഡ് കാണുന്നവർ മാലിന്യം വലിച്ചെറിയും മുൻപ് ഒന്ന് അറയ്ക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

"ഒന്നു ശ്രദ്ധിക്കണം !!!
ഈ ചവർ ഇടുന്ന സ്ഥലത്തിനു ചുറ്റും താമസിക്കുന്ന ഞങ്ങളും മനുഷ്യരാണ്... നിങ്ങൾ വലിച്ചെറിയുന്ന അവശിഷ്ടങ്ങൾ കാരണം ഞങ്ങൾക്കും ഞങ്ങൾക്ക് വേണ്ടപ്പെട്ട പ്രായമായ അച്ഛനമ്മമാർക്കും കുഞ്ഞുങ്ങൾക്കും പലവിധമായ സാംക്രമിക രോഗങ്ങൾ പിടിപെട്ടു കൊണ്ടിരിക്കുകയാണ്... ദയവായി ഇവിടെ ചവർ എറിയരുത്. സിസിടിവി ഉടൻ ഇവിടെ സ്ഥാപിക്കും അതുവരെയുള്ള അഭ്യർത്ഥനയാണ്. ഇതു കണ്ടിട്ടും ഇവിടെ ചവർ എറിയുന്നവർ പണ്ടത്തെ ആളുകൾ ശപിക്കുന്ന വാചകം ചുവടെ ചേർക്കുന്നു.

'നീ നശിച്ച് പുഴുത്തു ചാകും'
- ഇങ്ങനെയാണ് ഫ്ലക്സ് ബോർഡിൽ പറയുന്നത്.

തിരുമലയിലെ ബോർഡ് കാണാൻ ഇതിനോടകം പല ഭാഗത്ത് നിന്നും ആളുകൾ ഇങ്ങോട്ടേക്ക് എത്തുന്നുണ്ട്. പ്രദേശത്തിന് പുറത്തുള്ളവരാണ് ഇവിടെ ചവർ ഇടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഫ്ലക്സ് വച്ചതോടെ പ്രാക്ക് കോള്ളേണ്ടിടത്ത് കൊണ്ടു എന്നാണ് നാട്ടുകാരുടെ പക്ഷം.

English Summary:

Curious Flux Board in Thiruvananthapuram Addresses Persistent Garbage Issue

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT