തിരുവനന്തപുരം ∙ പ്രവാചകന്റെ ത്യാഗോജ്വല ജീവിതത്തെ അനുസ്മരിച്ചും സഹനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്നും മുസ്‍ലിം മത വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും നടത്തിയ നമസ്കാരത്തിൽ ഒട്ടേറെ പേർ പങ്കെടുത്തു. വർഗീയതയും വിഭാഗീയതയും പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രവാചകന്റെ ത്യാഗോജ്വല ജീവിതത്തെ അനുസ്മരിച്ചും സഹനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്നും മുസ്‍ലിം മത വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും നടത്തിയ നമസ്കാരത്തിൽ ഒട്ടേറെ പേർ പങ്കെടുത്തു. വർഗീയതയും വിഭാഗീയതയും പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് ശ്രമിക്കുന്നവരെ വിശ്വാസികൾ ഒറ്റപ്പെടുത്തണമെന്ന് തലസ്ഥാനത്തെ ഇമാമുമാരുടെ സംഗമം ആഹ്വാനം ചെയ്തു. സ്വാർഥ താൽപര്യങ്ങൾ ത്യജിച്ച് മുഴുവൻ മനുഷ്യർക്കും നന്മ ചെയ്യണമെന്നതാണ് ബലി പെരുന്നാളിന്റെ പ്രധാന സന്ദേശം എന്നും ഇമാമുമാർ പറഞ്ഞു. കേരള ഖത്തീബ്സ് ആൻഡ് ഖാസി ഫോറം സംഘടിപ്പിച്ച സംഗമം ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദു സലീം മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാനിപ്ര ഇബ്രാഹിം മൗലവി അധ്യക്ഷത വഹിച്ചു.

വി.എം ഫത്തഹുദ്ദീൻ റഷാദി പ്രമേയം അവതരിപ്പിച്ചു. ഇമാമുമാരായ കുറ്റിച്ചൽ ഹസൻ ബസരി മൗലവി, മൗലവി നവാസ് മന്നാനി പനവൂർ, മൗലവി നിഷാദ് റഷാദി പൂന്തുറ, മുഹമ്മദ് നിസാർ അൽ ഖാസിമി, സയിദ് പൂക്കോയ തങ്ങൾ, കടുവയിൽ ഷാജഹാൻ മൗലവി, അജ്മൽ നസീർ നദ്‌വി ചാല, കല്ലാർ സെയ്നുദ്ദീൻ മൗലവി, അബ്ദു റഹ്‌മാൻ അൽഹാദി പാച്ചല്ലൂർ, പൂവച്ചൽ ഫിറോസ് ഖാൻ ബാഖവി, പേഴുംമൂട് നാസിമുദ്ദീൻ മൗലവി തുടങ്ങിയവർ പ്രസംഗിച്ചു. പാളയം മുസ്‍ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ ഇമാം വി.പി. സുഹൈബ് മൗലവി സന്ദേശം നൽകി. പെരുന്നാൾ ദിനത്തിലെ ബലി കർമം പ്രതീകാത്മകമായ ആരാധനയാണെന്ന് അദ്ദേഹം പറഞ്ഞു.

ADVERTISEMENT

മണക്കാട് വലിയ പള്ളിയിൽ നടത്തിയ ബലി പെരുന്നാൾ നിസ്കാരത്തിന് ഇമാം അൽ ഹാഫിസ് പി.ബി. സക്കീർ ഹുസൈൻ മൗലവി നേതൃത്വം നൽകി. വള്ളക്കടവ് മുസ്‍ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ വള്ളക്കടവ് വലിയ പള്ളി ജുമാ മസ്ജിദിൽ നടത്തിയ ബലി പെരുന്നാൾ നിസ്കാരത്തിൽ സംസ്ഥാന വഖഫ് ബോർഡ് മുൻ ചെയർമാനും വള്ളക്കടവ് മുസ്‍ലിം ജമാ അത്ത് ചീഫ് ഇമാമും ആയ ഹാഫിസ് പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി സന്ദേശം നൽകി.  സ്രഷ്ടാവിനു സമ്പൂർണ സമർപ്പിതരായി ജീവിക്കാൻ വിശ്വാസികൾ പ്രതിജ്ഞ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഖുതുബയ്ക്കും നിസ്കാരത്തിനും ഇമാം മുഹമ്മദ് അനസ് മിസ്ബാഹി നേതൃത്വം നൽകി. രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം നേടിയ വള്ളക്കടവ് മുസ്‍ലിം ജമാ അത്ത് അംഗം ത്രിപുര സൗത്ത് കലക്ടർ സജു വാഹിദിനെ ആദരിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT