വിഴിഞ്ഞം തുറമുഖം: കേന്ദ്രമന്ത്രിമാരെ സംസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് സുരേഷ് ഗോപി
വിഴിഞ്ഞം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ തുടർ വികസനത്തിന് ആക്കം കൂട്ടാൻ കേന്ദ്ര റെയിൽ, ഷിപ്പിങ് മന്ത്രിമാരെ വൈകാതെ ഇവിടേക്കു കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇരു കേന്ദ്രമന്ത്രിമാരെയും നേരിൽ കണ്ട് ഇക്കാര്യം ആവശ്യപ്പെടും. കേന്ദ്ര മന്ത്രി ആയശേഷം ആദ്യമായി തുറമുഖ സന്ദർശനത്തിയതായിരുന്നു

വിഴിഞ്ഞം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ തുടർ വികസനത്തിന് ആക്കം കൂട്ടാൻ കേന്ദ്ര റെയിൽ, ഷിപ്പിങ് മന്ത്രിമാരെ വൈകാതെ ഇവിടേക്കു കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇരു കേന്ദ്രമന്ത്രിമാരെയും നേരിൽ കണ്ട് ഇക്കാര്യം ആവശ്യപ്പെടും. കേന്ദ്ര മന്ത്രി ആയശേഷം ആദ്യമായി തുറമുഖ സന്ദർശനത്തിയതായിരുന്നു സുരേഷ് ഗോപി. സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയിൽ പ്രധാനമന്ത്രിക്ക് പ്രത്യേക താൽപര്യമുണ്ടെന്നു പറഞ്ഞ സുരേഷ് ഗോപി വിനോദ സഞ്ചാര കേന്ദ്രങ്ങളായ ശംഖുമുഖത്തിനും കോവളത്തിനും പ്രത്യേക പരിഗണന നൽകുമെന്ന് അറിയിച്ചു.
ഇതോടനുബന്ധിച്ച് കോവളത്ത് മോട്ടൽ സൗകര്യമുൾപ്പെടെ സജ്ജമാക്കും. ശുദ്ധജലതടാകമായ വെളളായണിക്കായലിൽ ഉറവകൾ തെളിച്ചും ആഴം കൂട്ടിയും ജലലഭ്യത വർധിപ്പിക്കും. വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായി കായലിനു ചുറ്റും സൈക്കിൾ, നടപ്പാതകൾ, പക്ഷി ആവാസ കേന്ദ്രങ്ങൾ എന്നിവ സജ്ജമാക്കും. മുതലപ്പൊഴിയിലെ അപകടങ്ങൾ ഒഴിവാക്കാൻ സത്വര നടപടികൾ സ്വീകരിക്കും. ഇതിനായി ഹാർബർ എൻജിനീയറിങ്, ജിയോളജി വിഭാഗം, അദാനി തുറമുഖ കമ്പനി എന്നിവരുമായി സഹകരിച്ചു പദ്ധതി തയാറാക്കുമെന്നും അറിയിച്ചു.
വിസിൽ എംഡി ഡോ. ദിവ്യ എസ്. അയ്യർ, സിഇഒ ശ്രീകുമാർ കെ. നായർ, അദാനി തുറമുഖ കമ്പനി സിഇഒ പ്രദീപ് ജയരാമൻ, കോർപ്പറേറ്റ് അഫയേഴ്‌സ് മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ, ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, നടന്മാരായ മണിയൻ പിള്ള രാജു, നന്ദു എന്നിവർ ഒപ്പമുണ്ടായിരുന്നു.