പോത്തൻകോട് ∙ ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കുന്നതാണ് യോഗയെന്നും അതിൽ രാഷ്ട്രീയം കാണാതെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമെന്ന് മനസ്സിലാക്കണമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിൽ യോഗദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തൻകോട് ∙ ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കുന്നതാണ് യോഗയെന്നും അതിൽ രാഷ്ട്രീയം കാണാതെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമെന്ന് മനസ്സിലാക്കണമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിൽ യോഗദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഇൻഡിമസി ഹീലിങ് വില്ലേജ് മാനേജിങ് ഡയറക്ടർ ഗുരു യോഗിശിവൻ, യോഗ പരിശീലക എം. ആനന്ദവല്ലി, യോഗാചാര്യൻ കെ.കൃഷ്ണൻനായർ എന്നിവരെ അനുമോദിച്ചു. ഡോ.ജെ. നിനപ്രിയ അധ്യക്ഷയായി. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിൽ, ബിജെപി ജില്ലാ ട്രഷറർ എം.ബാലമുരളി, മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ആർ. സഹീറത്ത് ബീവി, എം.പി. പ്രമോദ്, വിജയകുമാർ, എൻ. ഷീജ, ഡോ.ഡി.കൃഷ്ണപ്രിയ എന്നിവർ  പങ്കെടുത്തു.

യോഗ ദിനത്തിൽ കെടിസിടി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ,അധ്യാപകർ,അനധ്യാപകർ എന്നിവർ യോഗ പരിശീലിക്കുന്നു.

കെടിസിടി എച്ച്എസ്എസ്
കല്ലമ്പലം∙കെടിസിടി ഹയർ സെക്കൻഡറി സ്കൂളിൽ എൻസിസി,എൻഎസ്എസ്,സ്കൗട്ട് ആൻഡ് ഗൈഡ്,റെഡ് ക്രോസ് ഉൾപ്പെടെ 3000 വിദ്യാർഥികളും 300ൽ അധികം അധ്യാപക അനധ്യാപകരെയും ഉൾപ്പെടുത്തി യോഗ ദിനം ആചരിച്ചു. ട്രെയിനർ ആദർശ് അശോക് യോഗാസനങ്ങൾ പരിചയപ്പെടുത്തി. സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്,ചെയർമാൻ എ.നഹാസ്,കൺവീനർ യു.അബ്ദുൽ കലാം എം.എസ്.ബിജോയ്,എംഎൻ.മീര എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

മഞ്ഞപ്പാറ ഗവ. യുപിഎസ്
കിളിമാനൂർ∙ മഞ്ഞപ്പാറ ഗവ.യുപിഎസിൽ  നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ യോഗം ദിനം ആചരിച്ചു. ബോധവൽക്കരണ ക്ലാസ്, യോഗ പരിശീലനം എന്നിവ നടന്നു.

തേവലക്കാട് എസ്എൻയുപിഎസിൽ യോഗ പരിശീലിക്കുന്ന കുട്ടികൾ

തേവലക്കാട് എസ്എൻയുപിഎസ്
കല്ലമ്പലം∙തേവലക്കാട് എസ്എൻയുപിഎസിൽ ഹെഡ്മിസ്ട്രസ് എസ്.അനില യോഗ ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്ക് യോഗയിലെ വിവിധ ആസനങ്ങൾ പരിശീലിപ്പിച്ചു.

ADVERTISEMENT

യുവമോർച്ച ജില്ലാ കമ്മിറ്റി
വർക്കല∙യുവമോർച്ച ജില്ല കമ്മിറ്റി പാപനശത്ത് യോഗ ദിനം ആചരിച്ചു.ജനറൽ സെക്രട്ടറി എച്ച്.എസ്.അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

ഗവ.മോഡൽ ബോയ്സ് വിഎച്ച്എസ്എസ്
ആറ്റിങ്ങൽ∙  ഗവ.മോഡൽ ബോയ്സ് വിഎച്ച്എസ്എസിലെ യോഗാദിനാചരണം    പ്രിൻസിപ്പൽ ഇൻചാർജ് ഡോ. എസ്. ബിനു ഉദ്ഘാടനം  ചെയ്തു. എച്ച്എം. കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു.    വിഎച്ച് എസ്.ഇ പ്രിൻസിപ്പൽ   എ. ഹസീന  , കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ എം.എസ്. ദിവ്യ , വൈ.എസ്.സീന  , ഡോ.ആർ. മുഹമ്മദ് ഷജീർ ,  വൈ. ജിമ്മി   എന്നിവർ പ്രസംഗിച്ചു. എം. സുനിൽകുമാർ ക്ലാസ് നയിച്ചു.