ചെറുപായ്ക്കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അടുത്തു
വിഴിഞ്ഞം∙ഇന്ത്യൻ സേനയ്ക്കു പുതുതായി പണിത യാട്ട്(ചെറു പായ്ക്കപ്പൽ) വിഴിഞ്ഞം തുറമുഖത്ത് അടുത്തു. സേനയ്ക്കു കൈമാറുന്നതിനായി പോണ്ടിച്ചേരിയിലെ നിർമാണ കേന്ദ്രത്തിൽ നിന്നു മുബൈക്കു പോയ ഐഎഎസ്‌വി ത്രിവേണി എന്ന യാട്ട് യാത്രാ മധ്യേ ഇന്ധനം, ജലം,പ്രൊവിഷൻ എന്നിവക്കായാണ് ഇന്നലെ ഉച്ച കഴിഞ്ഞു വിഴിഞ്ഞം പുതിയ വാർഫിൽ

വിഴിഞ്ഞം∙ഇന്ത്യൻ സേനയ്ക്കു പുതുതായി പണിത യാട്ട്(ചെറു പായ്ക്കപ്പൽ) വിഴിഞ്ഞം തുറമുഖത്ത് അടുത്തു. സേനയ്ക്കു കൈമാറുന്നതിനായി പോണ്ടിച്ചേരിയിലെ നിർമാണ കേന്ദ്രത്തിൽ നിന്നു മുബൈക്കു പോയ ഐഎഎസ്‌വി ത്രിവേണി എന്ന യാട്ട് യാത്രാ മധ്യേ ഇന്ധനം, ജലം,പ്രൊവിഷൻ എന്നിവക്കായാണ് ഇന്നലെ ഉച്ച കഴിഞ്ഞു വിഴിഞ്ഞം പുതിയ വാർഫിൽ എത്തിയത്. പോണ്ടിച്ചേരിയിൽ അൾട്രാ മറൈൻ യാട്ട് പ്രൈ.ലി. എന്ന സ്ഥാപനം ഇന്ത്യൻ ആർമിയുടെ മുംബൈ ആർമി അഡ്വഞ്ചർ നോഡൽ കേന്ദ്രത്തിനു വേണ്ടിയാണിതു നിർമിച്ചത്.
ഒരു വനിത ഉൾപ്പെടെ 6 പേർ യാട്ടിലുണ്ട്. വിഴിഞ്ഞം തുറമുഖ പർസർ എസ്.വിനുലാൽ, അസി. പോർട്ട് കൺസർവേറ്റർ എം.എസ്. അജീഷ് എന്നിവരുൾപ്പെട്ട സംഘം യാട്ടിൽ പരിശോധന നടത്തി. ഇമിഗ്രേഷൻ, കോസ്റ്റൽ പൊലീസ് അധികൃതർ എന്നിവരുമുണ്ടായിരുന്നു. വൈകിട്ടോടെ യാത്രയായതായി അധികൃതർ അറിയിച്ചു.