കാട്ടാക്കട ∙ കോടികളുടെ ക്രമക്കേട് നടത്തി പെരുവഴിയിലായ കണ്ടല സഹകരണ ബാങ്കിനു പ്രത്യേക പാക്കേജ് എന്ന പ്രഖ്യാപനം നിക്ഷേപകർക്ക് പ്രതീക്ഷ നൽകുന്നു. പതിനായിരം മുതൽ ലക്ഷങ്ങൾ നിക്ഷേപിച്ച് ചില്ലിക്കാശ് തിരികെ കിട്ടാതെ തകർന്നിരുന്ന നിക്ഷേപകർക്ക് ആശ്വാസമേകുന്നതാണ് സഹകരണ മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാക്കട ∙ കോടികളുടെ ക്രമക്കേട് നടത്തി പെരുവഴിയിലായ കണ്ടല സഹകരണ ബാങ്കിനു പ്രത്യേക പാക്കേജ് എന്ന പ്രഖ്യാപനം നിക്ഷേപകർക്ക് പ്രതീക്ഷ നൽകുന്നു. പതിനായിരം മുതൽ ലക്ഷങ്ങൾ നിക്ഷേപിച്ച് ചില്ലിക്കാശ് തിരികെ കിട്ടാതെ തകർന്നിരുന്ന നിക്ഷേപകർക്ക് ആശ്വാസമേകുന്നതാണ് സഹകരണ മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗ തീരുമാനം. ഇനി അറിയേണ്ടത് പാക്കേജിന്റെ വിശദാംശങ്ങൾ. ഇത് തയാറാക്കാൻ മൂന്ന് മാസമെങ്കിലും വേണ്ടി വരും. ബാങ്ക് ഭരണം ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കാണ്. ഇവർ തയാറാക്കി നേരത്തെ നൽകിയ പാക്കേജിൽ ആവശ്യപ്പെട്ടത് 50 കോടി രൂപയുടേത്.

അത്യാവശ്യം ചെറിയ നിക്ഷേപങ്ങൾ തിരികെ നൽകിയും വായ്പ വിതരണം ചെയ്തും, സ്വർണ പണയ വായ്പ നൽകിയും ബാങ്ക് ഇടപാടുകൾ നടത്തുക. ജപ്തി നടപടികൾ വേഗത്തിലാക്കി കിട്ടാക്കടം തിരികെ പിടിക്കുക. ഈ നിലയിൽ കാര്യങ്ങൾ മുന്നോട്ടുപോയാൽ 4 വർഷത്തിനുള്ളിൽ ബാങ്കിന്റെ സ്ഥിതി പഴയ നിലയിൽ എത്തിക്കാമെന്നാണു കരുതുന്നത്. ഇതിനുള്ള പണം പാക്കേജിലൂടെ ലഭിക്കണം. ബാങ്കിനു കാർഷിക കടാശ്വാസ കമ്മിഷൻ അനുവദിച്ച രണ്ടേകാൽ കോടി രൂപ കേരള ബാങ്ക് നൽകണം. ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക് ക്രമാനുഗതമായി പണം തിരികെ നൽകാൻ പാക്കേജിലൂടെ കഴിയുമെന്നാണ് ബാങ്ക് അധികൃതരുടെ ആത്മവിശ്വാസം.

ADVERTISEMENT

100 കോടി രൂപയുടെ ക്രമക്കേടിലൂടെ വാർത്തയിൽ ഇടം പിടിച്ച കണ്ടല സഹകരണ ബാങ്ക് നിലവിൽ 150 കോടി രൂപയുടെ നിക്ഷേപം മടക്കി നൽകാനുണ്ട്. പിരിഞ്ഞ് വരേണ്ട വായ്പ മുതലും പലിശയും ചേർത്ത് 126കോടി. ഇതിൽ തന്നെ വ്യാജ രേഖകൾ ചമച്ചും മതിയായ ഈടില്ലാതെ 2005 മുതൽ നൽകിയ പത്തു കോടിയോളം രൂപയും മരണപ്പെട്ടവരുടെ വായ്പയടക്കം 25 കോടിയോളം രൂപ എങ്ങനെ തിരിച്ചുപിടിക്കണമെന്നു നിശ്ചയമില്ല. ബാങ്കിലെ ക്രമക്കേടിൽ മുൻ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന എൻ.ഭാസുരാംഗനും,മകൻ ജെ.ബി.അഖിൽ ജിത്തും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) റജിസ്റ്റർ ചെയ്ത കേസിൽ ജയിലിലാണ്. ആദ്യഘട്ട കുറ്റപത്രം ഇ.ഡി.സമർപ്പിച്ചു. ഭാസുരാംഗനു പുറമേ കുടുംബാംഗങ്ങളും പ്രതി പട്ടികയിലുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT